Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Track

ഒ​ഡീ​ഷ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തിറെ​യി​ൽ​വേ ട്രാ​ക്കി​ൽ ത​ള്ളി; ര​​​​ണ്ടാം ഭാ​​​​ര്യ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ

കൊ​​​​ച്ചി: പു​​​​തു​​​​ക്ക​​​​ല​​​​വ​​​​ട്ട​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ ഒ​​​​ഡീ​​​​ഷ സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​ണ്ടെ​​​ത്തി. ഒ​​​​ഡീ​​​​ഷ ഗ​​​​ഞ്ചാം ജി​​​​ല്ല​​​യി​​​ലെ റു​​​​ഗു​​​​മു സ്വ​​​​ദേ​​​​ശി അ​​​​ജീ​​​​റ്റ നാ​​​​യി​​​​ക്കി​​​​നെ​(31) യാ​​​​ണു പു​​​​തു​​​​ക്ക​​​​ല​​​​വ​​​​ട്ടം റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ ഇ​​​ന്ന​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്‌. സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​​യാ​​​​ളു​​​​ടെ ര​​​​ണ്ടാം ഭാ​​​​ര്യ​​​​യെ എ​​​​ള​​​​മ​​​​ക്ക​​​​ര പൊ​​​​ലി​​​​സ്‌ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​വ​​​​രെ വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​​യാ​​​​ണ്‌.

ത​​​ന്‍റെ ആ​​​​ദ്യ​​​ഭ​​​​ർ​​​​ത്താ​​​​വി​​​​ലു​​​​ള്ള മ​​​​ക​​​​ളെ അ​​​​ജീ​​​​റ്റ നാ​​​​യി​​​​ക് വീ​​​​ട്ടി​​​​ൽ വ​​​​ച്ച്‌ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​വെ​​​ന്നും ഇ​​​​തു ത​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞെ​​​ന്നും ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന്‌ ഇ​​​​യാ​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​ന്നു​​​മാ​​​ണ് ​ഭാ​​​​ര്യ​​​​യു​​​​ടെ മൊ​​​​ഴി. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം അ​​​​മ്മ​​​​യും മ​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന്‌ എ​​​​ള​​​​മ​​​​ക്ക​​​​ര പൊ​​​​ലി​​​​സ്‌ പ​​​​റ​​​​ഞ്ഞു. പു​​​​തു​​​​ക്ക​​​​ല​​​​വ​​​​ട്ടം റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​നു സ​​​​മീ​​​​പ​​​​ത്തെ വാ​​​​ട​​​​ക വീ​​​​ട്ടി​​​​ലാ​​​​ണ്‌ ഇ​​​​വ​​​​ർ മൂ​​​​ന്നു​​​​പേ​​​​രും താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്‌.

മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള മു​​​​റി​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ച​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രൂ​​​വെ​​​ന്ന് പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു. നെ​​​​ഞ്ചി​​​​ലും ക​​​​ഴു​​​​ത്തി​​​​ലും ച​​​​വി​​​​ട്ടി കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ഇ​​​ന്ന​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ലോ​​​​ക്കോ പൈ​​​​ല​​​​റ്റ് വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പൊ​​​​ലി​​​​സ്‌ നൈ​​​​റ്റ്‌ പ​​​​ട്രോ​​​​ളിം​​​ഗ് സം​​​​ഘം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

National

മു​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി, മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ന​രി​കെ ഉ​പേ​ക്ഷി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: ഏ​ഴ് വ​ർ​ഷ​മാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച മ​ധ്യ​വ​സ്ക​ൻ അ​റ​സ്റ്റി​ൽ. സ​തീ​ഷ് കു​മാ​ർ ശ​ർ​മ (50) യാ​ണ് മു​ൻ ഭാ​ര്യ മീ​നു ശ​ർ​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ല​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ മീ​നു ഏ​ഴ് വ​ർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​തീ​ഷ് മീ​നു​വി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഏ​പ്രി​ൽ 20 ന് ​റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മു​ഖ​ത്ത് തു​ണി മു​റു​ക്കി കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​ഷ്ണു കാ​ന്ത് ശ​ർ​മ​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ മീ​നു പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യം സ​തീ​ഷി​ലേ​യ്ക്ക് എ​ത്തു​ക​യും പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി‌​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു; 25 വിദ്യാർഥികൾക്ക് പരിക്ക്

കരൂർ: തമിഴ്‌നാട്ടിലെ കരൂരിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.

ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്‍റ് പ്ലാന്‍റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു.

സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സിമന്‍റ് പ്ലാന്‍റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Kerala

ജീവനൊടുക്കുമെന്ന് സുധ, നേരിട്ടത് ക്രൂരമർദനം, കൊലപാതകം കുടുംബം തകർക്കുമെന്ന ഭീഷണിയെ തുടർന്ന്

കൊച്ചി: വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

സുധ ബേബിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് പോലീസ് പറഞ്ഞു. കുടുംബ ജീവിതം തകർക്കുമെന്ന യുവതിയുടെ ഭീഷണിയാണ് ഷാജിയെ ചൊടിപ്പിക്കാൻ കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതും.

യുവതിയെ കൊല്ലാൻ ആയുധങ്ങളൊന്നും പ്രതി ഉപയോഗിച്ചിരുന്നില്ല. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. ഷാജി യുവതിയുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പലതവണ ഇടിച്ചു. ബഹളം വച്ചതോടെ മുഖം അമർത്തിപ്പിടിച്ചു. കരിങ്കല്ലിലേക്ക് വീണു യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മാനസിക വിഭ്രാന്തിയോടെ സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഷാജി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടത്. പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്‌‌പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്.

പൊന്നുരുന്നി സ്വദേശിയായ ഷാജിയും കോട്ടയം ചിങ്ങവനം സ്വദേശിയായ സുധയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. സുധയുടെ അമ്മ അശ്വതിയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്ങനെയാണ് സുധയുമായി ഷാജി അ ടുക്കുന്നത്. സുധ വിവാഹമോചിതയാണ്. അമ്മയ്ക്കൊപ്പം പൂത്തോട്ടയിലായിരുന്നു സുധയുടെ താമസം.

മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മണിക്കൂറുകൾക്കകം തന്നെ ഷാജിയെ മരട് പോലീസ് പിടികൂടുകയായിരുന്നു.

Kerala

റെ​യി​ൽ​വേ ട്രാ​ക്കി​ലെ കൊ​ല​പാ​ത​കം; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ​ക​സ്റ്റ​ഡി​യി​ലു​ള്ള ഷാ​ജി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും ഇ​യാ​ൾ റി​ട്ട. ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

ഷാ​ജി​യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രും വൈ​റ്റി​ല റെ​യി​ല്‍ പാ​ള​ത്തി​ന് സ​മീ​പ​ത്തേ​ക്ക് വ​ന്ന​ത്. എ​ന്നാ​ല്‍ ഏ​റെ നേ​രം ക​ഴി​ഞ്ഞ് ഷാ​ജി ഒ​റ്റ​യ്ക്ക് പോ​കു​ന്ന​തി​ന്‍റെ ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഷാ​ജി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​യു​ണ്ടാ​യി​രു​ന്നു.

ഷാ​ജി​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തൂ. മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു നി​ന്നും ല​ഭി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സു​ധ ബേ​ബി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

Kerala

വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്; മരിച്ചത് കോട്ടയം സ്വദേശി സുധ, പ്രതി കസ്റ്റഡിയില്‍

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം.

മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണ്‍ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാജി എന്ന പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളും ഉണ്ടായിരുന്നു. ട്രാക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്നത് വൈറ്റില ഫ്‌ളൈ ഓവറിന് നേരെ താഴെയുള്ള ഉപയോഗശൂന്യമായ ട്രാക്കിലാണ്.

Kerala

കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി? സിം കാര്‍ഡ് സുധയുടെ പേരില്‍; റെയില്‍വേ ട്രാക്കിലും രക്തക്കറകള്‍

കൊച്ചി: എറണാകുളം വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെത് എന്ന് സൂചന. മൃതദേഹത്തിന് അടുത്തു നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്‍റെ ലോഗോയുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്.

ട്രാക്കിലും പല സ്ഥലങ്ങളിലും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം കിടന്നിരുന്നത് ഉപയോഗശൂന്യമായ ട്രാക്കിലാണ്. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

Kerala

വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​രി​ട​ത്തു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ വ​ച്ച​താ​ണെ​ന്ന് നി​ഗ​മ​നം.

30-50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ട്രെ​യി​ൻ കേ​റാ​ത്ത ട്രാ​ക്കി​നു പു​റ​ത്താ​ണ്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്കോ പൈ​ല​റ്റാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് റെ​യി​ൽ​വേ​യി​ലും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

കാ​സ​ർ​ഗോ​ട്ട് റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​യ​റ്റി​വ​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​യ​റ്റി​വ​ച്ച നി​ല​യി​ൽ. കോ​ട്ടി​ക്കു​ളം റെ​യി​ൽ​വെ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​നോ​ട് ചേ​ർ​ന്ന ട്രാ​ക്കി​ലാ​ണ് സ്ലാ​ബ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് ഉ​ട​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി സ്ലാ​ബ് നീ​ക്കം ചെ​യ്‌​ത​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന​ത് വ്യ​ക്ത​മ​ല്ല. കോ​ട്ടി​ക്കു​ളം റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​ട്ടി​ക്കു​ള​ത്ത് ട്രാ​ക്കി​ൽ ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി​വെ​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന സ്ത്രീ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Kerala

കാ​സ​ര്‍​ഗോ​ട്ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് സി​റി​ഞ്ചും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ത്തി.

നൗ​ഫ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കൊ​ല​ക്കേ​സി​ല​ട​ക്കം ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

National

ആസാമിൽ റെയിൽവേ ട്രാക്കിൽ ഐഇഡി സ്ഫോടനം

കൊ​​​ക്ര​​​ജാ​​​ർ: ആ​​​സാ​​​മി​​​ലെ കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ ഐ​​​ഇ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ചു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഒ​​​രുമ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​വ​​​ർ ആ​​​സാ​​​മി​​​ലും വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

കൊ​​​ക്ര​​​ജാ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ട്രാ​​​ക്കി​​​നും സ്ലീ​​​പ്പ​​​റു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ട്രാ​​​ക്കി​​​ന്‍റെ കേ​​​ടു​​​പാ​​​ട് തീ​​​ർ​​​ത്ത് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി കൊ​​​ക്ര​​​ജാ​​​ർ സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് പ​​​റ​​​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് റെ​യി​ല്‍​വെ ട്രാ​ക്കി​ൽ ഇ​രു​മ്പു​ക​മ്പി​ക​ള്‍; ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം, ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​ണ്ടെ​ത്തി. കു​റ്റി​പ്പു​റ​ത്തി​നും തി​രൂ​രി​നും ഇ​ട​യി​ൽ തി​രു​നാ​വാ​യ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ- ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ത്തു​ന്ന സ​മ​യ​ത്താ​ണ് ട്രാ​ക്കി​ൽ ക​മ്പി ക​ണ്ടെ​ത്തി​യ​ത്.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ തു​രു​മ്പി​ച്ച ക​മ്പി​ക​ളാ​ണി​വ. ട്രെ​യി​ൻ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ക​മ്പി ക​ണ്ടെ​ത്തി ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ തി​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​യാ​ണ് ന​ല്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Latest News

Corehub Up