ന്യൂഡൽഹി: നാലരലക്ഷം രൂപ മുതൽ 26 ലക്ഷംരൂപ വരെ ടിക്കറ്റ് നിരക്കുള്ള ആഡംബര ട്രെയിനുകളിൽ കഴിഞ്ഞ 12 വർഷത്തിനിടെ സൗജന്യയാത്ര നടത്തിയത് 336 ജീവനക്കാർ.
കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള യാത്രയിലൂടെ രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ വിശദ അന്വേഷണം തേടി ഡിഎംകെ നേതാവും എംപിയുമായ വി.എസ്. മാതേശ്വരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നൽകിയിരിക്കുകയാണ്.