Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain-related

Pathanamthitta

മ​ഴ​ക്കെ​ടു​തി​യി​ൽ കോ​ന്നി

അ​ട​വി, തേ​ക്കു​തോ​ട്, കൊ​ക്കാ​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ

കോ​ന്നി: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലെ ക​ന​ത്ത മ​ഴ​യി​ൽ കോ​ന്നി​യി​ലും രൂ​ക്ഷ​മാ​യ കെ​ടു​തി​ക​ൾ. താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി.

അ​ട​വി, ത​ണ്ണിത്തോ​ട്, തേ​ക്കു​തോ​ട്, കൊ​ക്കാ​ത്തോ​ട്, അ​രു​വാ​പ്പു​ലം, അ​ട​ച്ചാ​ക്ക​ൽ തു​ട​ങ്ങി വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ.
തേ​ക്കു​തോ​ട്, കൊ​ക്കാ​ത്തോ​ട്, അ​രു​വാ​പ്പു​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ചെ​റി​യ രീ​തി​യി​ലു​ള്ള ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും ശ​ക്ത​മാ​യ മ​ണ്ണ​ടി​ച്ചി​ലു​മു​ണ്ടാ​യ​ത്. അ​ട​ച്ചാ​ക്ക​ൽ, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യി. കൊ​ക്കാ​ത്തോ​ട്ടി​ൽ മ​ണ്ണി​ടി​ഞ്ഞ് ജീ​പ്പി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ചു ആ​ൾ നാ​ശം ഇ​ല്ല.

റോ​ഡു​ക​ളി​ലേ​ക്ക് വ​ൻ​മ​ര​ങ്ങ​ളും കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ​തി​നേ തു​ട​ർ​ന്ന് കോ​ന്നി-​ത​ണ്ണി​ത്തോ​ട് പാ​ത​യി​ല​ട​ക്കം പ​ല​യി​ട​ത്തും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു വ​രി​ക​യാ​ണ്.

അ​ച്ച​ൻ​കോ​വി​ലാ​റും ക​ല്ലാ​റും ക​ര​ക​വി​ഞ്ഞു

ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും പോ​ഷ​ക​ന​ദി​യാ​യ ക​ല്ലാ​റി​ലും ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഉ​യ​ർ​ന്നു. അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കൊ​ക്കാ​ത്തോ​ട്, തേ​ക്കു​തോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ല്ലാം ജ​ല​നി​ര​പ്പ് റെ​ക്കോ​ർ​ഡ് ഉ​യ​ര​ത്തി​ലാ​ണ്. പ​ല​യി​ട​ത്തും തോ​ടു​ക​ൾ ഗ​തി​മാ​റി ഒ​ഴു​കു​ന്ന​ത് ആ​ശ​ങ്ക ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

തോ​ടു​ക​ളു​ടെ​യും ആ​റു​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ നീ​രൊ​ഴു​ക്കും തീ​ര​മി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന റ​ബ​ർ, വാ​ഴ, ക​പ്പ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. അ​ട​ച്ചാ​ക്ക​ൽ, ത​ണ്ണിത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നേ തു​ട​ർ​ന്ന് ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യി. റോ​ഡു​ക​ളി​ലേ​ക്ക് വ​ൻ​മ​ര​ങ്ങ​ളും കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ​തി​നേ തു​ട​ർ​ന്ന് കോ​ന്നി - ത​ണ്ണി​ത്തോ​ട് പാ​ത​യി​ല​ട​ക്കം പ​ല​യി​ട​ത്തും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. അ​രു​വാ​പ്പു​ലം തേ​ക്കു പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി ഈ ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചുവ​ന്ന കോ​ഴി​ഫാ​മി​ൽ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ർ​ന്ന് നൂ​റി​ല​ധി​കം കോ​ഴി​ക​ൾ ച​ത്തു.

തൂ​മ്പാ​ക്കു​ളം വ​ന​മേ​ഖ​ല​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നേ​ത്തുു​ട​ർ​ന്ന് വ​ൻ​തോ​തി​ൽ വെ​ള്ള​വും മ​ണ്ണും കു​ത്തി​യൊ​ലി​ച്ചെ​ത്തി. ഇ​താ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. അ​രു​വാ​പ്പു​ല​ത്തി​ന് സ​മീ​പ​മു​ള്ള നെ​ല്ലി​ക്കാ​പ്പാ​റ മേ​ഖ​ല​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലിൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. അ​ട്ട​ച്ചാ​ക്ക​ൽ അ​രു​വാ​പ്പു​ലം മേ​ഖ​ല​ക​ളി​ൽ റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നേ​തു​ട​ർ​ന്ന് പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ചി​റ്റാ​ർ 86ലും ​ഉ​രു​ൾ​പൊ​ട്ടി

ചി​റ്റാ​ർ: 86 ഭാ​ഗ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഉ​രു​ൾ​പൊ​ട്ടി. ഇ​തോ​ടെ തോ​ടു​ക​ൾ ക​വി​ഞ്ഞ് വെ​ള്ള​മെ​ത്തി പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. സീ​ത​ത്തോ​ട്, അ​രു​വാ​പ്പു​ലം മേ​ഖ​ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​യി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

Latest News

Corehub Up