Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raja Ravi Varma

Sunday Feature

ര​വി​വ​ർ​മ ചി​ത്ര​ങ്ങ​ളു​ടെ മി​ക​വി​നും മി​ഴി​വി​നും മ​ങ്ങ​ലി​ല്ല 

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം വ​ള​പ്പി​ല്‍ രാ​ജാ ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ശീ​തീ​ക​രി​ച്ച ഹാ​ളി​ലേ​ക്ക് ക​ട​ന്നാ​ല്‍ വി​സ്മ​യ​ചി​ത്ര​ങ്ങ​ളു​ടെ ലോ​ക​മാ​യി. അ​വി​ടം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ മ​ന​സി​നു ന​ല്‍​കു​ന്ന കു​ളി​ര്‍​മ ചെ​റു​ത​ല്ല. ഓ​രോ ചി​ത്ര​വും എ​ത്ര ക​ണ്ടാ​ലും മ​തി​വ​രി​ക​യു​മി​ല്ല. ച​രി​ത്ര​ത്തി​ന്‍റെ​യും ക​ല​യു​ടെ​യും ഓ​ര്‍​മ​ക​ളു​ടെ​യും ധ​ന്യ​മാ​യ ലോ​ക​ത്തേ​ക്കാ​ണ് ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ ത​ല​മു​റ​ക​ളെ ന​യി​ക്കു​ക. ഭാ​ര​തീ​യ ചി​ത്ര​ക​ല​യി​ല്‍ ത​ന​താ​യൊ​രു കാ​ല​ഘ​ട്ടം വ​ര​ച്ചു​ചേ​ര്‍​ത്ത ര​വി​വ​ര്‍​മ​യു​ടെ സൃ​ഷ്‌​ടി​ക​ള്‍ ദി​വ​സ​വും കാ​ണാ​നെ​ത്തു​ന്ന​ത് വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​നേ​ക​രാ​ണ്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ചാ​യം പ​തി​ഞ്ഞ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ഗാ​ല​റി​യു​ടെ അ​ല​ങ്കാ​ര​മാ​ണ്.

നാ​ടോ​ടി ജീ​വി​ത​ത്തി​ല്‍​നി​ന്ന് രാ​ജ​കീ​യ പ്രൗ​ഢി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പു​രാ​ണ​ലോ​ക​ത്തേ​ക്കും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ മു​ഖ​ങ്ങ​ളി​ലേ​ക്കും ആ ​ചി​ത്ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചു. അ​ത്ത​ര​ത്തി​ല്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ഓ​രോ ചി​ത്ര​വും വ്യ​ത്യ​സ്ത​മാ​യ ക​ഥ​ക​ളാ​ണ് ആ​സ്വാ​ദ​ക​രോ​ടു പ​റ​യു​ന്ന​ത്. മ്യൂ​സി​യം​വ​ള​പ്പി​ലെ ശ്രീ​ചി​ത്തി​ര ആ​ര്‍​ട്ട് ഗാ​ല​റി​യോ​ടു​ചേ​ര്‍​ന്നു 2025ല്‍ ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ര​വി​വ​ര്‍​മ​യു​ടെ 54 അ​മൂ​ല്യ​ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഹോ​ദ​ര​ന്‍ സി. ​രാ​ജ​രാ​ജ​വ​ര്‍​മ​യു​മാ​യി ചേ​ര്‍​ന്ന് ജ​ന്‍​മ​നാ​ട്ടി​ല്‍ ഒ​രു ആ​ര്‍​ട്ട് ഗാ​ല​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ര​വി​വ​ര്‍​മ​യ്ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ 1935ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി സ്ഥാ​പി​ച്ചു. 90 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച് രാ​ജാ ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗാ​ല​റി​യും സ​ജ്ജ​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗാ​ല​റി​യി​ൽ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ​വും യൂ​റോ​പ്യ​ന്‍ ചി​ത്ര​ക​ല​യു​ടെ സാ​ങ്കേ​തി​ക മി​ക​വും സ​മ​ന്വ​യി​പ്പി​ച്ച ചി​ത്ര​കാ​ര​നാ​യി​രു​ന്നു ര​വി​വ​ര്‍​മ. പു​രാ​ണ​ങ്ങ​ളി​ലെ​യും ഇ​തി​ഹാ​സ​ങ്ങ​ളി​ലെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ കാ​ന്‍​വാ​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ അ​വ കേ​വ​ലം ദൈ​വി​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല. മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും അ​ദ്ദേ​ഹം നി​റ​ങ്ങ​ളി​ല്‍ ചാ​ലി​ച്ചു. ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ‘ജി​പ്സി ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ’ എ​ന്ന ചി​ത്രം അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന ലോ​ക​സ​മാ​ധ​ന സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ള​മ്പി​യ​ന്‍ ക​മ്മീ​ഷ​ന്‍റെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യി​രു​ന്നു. ഈ ​ചി​ത്ര​വും പു​ര​സ്കാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഗാ​ല​റി​യി​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​ടോ​ടി​ക​ളു​ടെ വേ​ഷ​വി​ധാ​ന​വും മു​ഖ​ഭാ​വ​വും ശ​രീ​ര​ഭാ​ഷ​യും ശ്ര​ദ്ധേ​യ​മാ​യി പ​ക​ര്‍​ത്തി​യി​രി​ക്കു​ന്നു. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന്‍റെ ‍ ദൃ​ശ്യ​രേ​ഖ​യാ​യി ഈ ​ചി​ത്രം മാ​റു​ന്നു. 1893ല്‍ ​വ​ര​ച്ച ചി​ത്രം വ​ഴി​യ​രി​കി​ല്‍ ഇ​രി​ക്കു​ന്ന ഒ​രു നാ​ടോ​ടി കു​ടും​ബ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ര​ച​ന​യാ​ണ്. 1890ല്‍ ​ഓ​യി​ല്‍ പെ​യി​ന്‍റി​ല്‍ വ​ര​ച്ച കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ന്‍റെ ചി​ത്ര​ങ്ങ​ള്‍, ദാ​ദാ​ബാ​യ് ന​വ്റോ​ജി​യു​ടെ എ​ണ്ണ​ച്ചാ​യാ​ചി​ത്രം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ര്‍​ന്ന ശേ​ഖ​ര​മാ​ണ് സ്ഥാ​നം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ങ്ങ​ളി​ല്‍ ശ​കു​ന്ത​ള​യ്ക്ക് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്ന ശ​കു​ന്ത​ള​യു​ടെ നോ​ട്ട​ത്തി​ല്‍ പ്ര​ണ​യ​വും കാ​ത്തി​രി​പ്പും ഒ​രേ​സ​മ​യം വാ​യി​ച്ചെ​ടു​ക്കാം. ഒ​രു പു​രാ​ണ​ക​ഥാ​പാ​ത്ര​ത്തെ ചി​ത്രീ​ക​രി​ക്കു​ക​യെ​ന്ന​തി​ന​പ്പു​റം ഒ​രു സ്ത്രീ​യു​ടെ മ​ന​സി​ന്‍റെ വൈ​കാ​കാ​രി​ക​ത​യാ​ണ് ര​വി​വ​ര്‍​മ വി​ഖ്യാ​ത ചി​ത്ര​ത്തി​ല്‍ പ​ക​ര്‍​ത്തി‍​യി​രി​ക്കു​ന്ന​ത്. ദ്രൗ​പ​തി​യും സിം​ഹി​ക​യും തു​ട​ങ്ങി​യ പെ​യി​ന്‍റിം​ഗു​ക​ളി​ലൂ​ടെ ക​ഥ പ​റ​യാ​നു​ള്ള ര​വി​വ​ര്‍​മ​യു​ടെ അ​പാ​ര​പ്ര​തി​ഭ പ്ര​ക​ട​മാ​ണ്. ഒ​രു ചി​ത്ര​ത്തെ നോ​ക്കു​മ്പോ​ള്‍ പി​ന്നി​ലെ ക​ഥ അ​റി​യ​ണ​മെ​ന്ന കൗ​തു​കം ജ​നി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പു​രാ​ണ​വും ച​രി​ത്ര​വും സാ​ഹി​ത്യ​വും ചി​ത്ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ മ​നു​ഷ്യ​രി​ലേ​ക്കെ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

പു​രാ​ണ​ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ഛായാ​ചി​ത്ര​ങ്ങ​ളി​ലും ര​വി​വ​ര്‍​മ ത​ത​ത് മി​ക​വ് തെ​ളി​യി​ച്ചു. കേ​ര​ള​വ​ര്‍​മ വ​ലി​യ കോ​യി​ത്ത​മ്പു​രാ​ന്‍ ഉ​ള്‍​പ്പെ​ടെ വ്യ​ക്തി​ക​ളു​ടെ ഛായാ​ചി​ത്ര​ങ്ങ​ള്‍ ഈ ​മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​രു​ടെ മു​ഖം ഒ​രു ക​ഥ പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ല ചി​ത്ര​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ണ്ണ​ച്ചാ​യാ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം പെ​ന്‍​സി​ല്‍ സ്കെ​ച്ചു​ക​ളും ക്രോ​മോ​ലി​ത്തോ​ഗ്രാ​ഫു​ക​ളും ചി​ത്ര​ര​ച​ന​യെ കൂ​ടു​ത​ല്‍ അ​ഴ​ത്തി​ല്‍ അ​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ലോ​കോ​ത്ത​ര പ്ര​തി​ഭ ചി​ത്രം വ​ര​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഈ​സ​ലും മ​റ്റ് പ്ര​ദ​ര്‍​ശ​ന​വ​സ്തു​ക്ക​ളും സാ​ധാ​ര​ണ ചി​ത്ര​പ്ര​ദ​ര്‍​ശ​ന അ​നു​ഭ​വ​ത്തി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഒ​രു ക​ലാ​കാ​ര​ന്‍റെ സൃ​ഷ്‌​ടി​പ്ര​ക്രി​യ​യി​ലേ​ക്കു​ള്ള എ​ത്തി​നോ​ട്ടം കൂ​ടി​യാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. വ്യ​ക്തി​ഗ​ത പ്ര​തി​ഭ​യ്ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നും വ​ള​ര്‍​ന്നു​വ​ന്ന ഒ​രു ക​ലാ​പാ​ര​മ്പ​ര്യ​ത്തെ​യും ഗാ​ല​റി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. കാ​ലം മാ​റി​യെ​ങ്കി​ലും ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന വി​സ്മ​യ​ത്തി​ന് ഒ​രി​ക്ക​ലും മ​ങ്ങ​ലി​ല്ല. കാ​ന്‍​വാ​സി​ലെ നി​റ​ങ്ങ​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ളി​ലെ​യും തി​ള​ക്കം ഇ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

മൈ​സൂ​ര്‍ ക​ള​ക്‌​ഷ​ന്‍

മൈ​സൂ​ര്‍ രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ര​വി​വ​ര്‍​മ​യു​ടെ പോ​ര്‍​ട്രെ​യ്റ്റ് ക​ല​യു​ടെ മി​ക​വ് വ്യ​ക്ത​മാ​യി കാ​ണാം. ഗാ​ല​റി​യി​ലെ മൈ​സൂ​ര്‍ ക​ള​ക്ഷ​ന്‍ ശേ​ഖ​ര​ത്തി​ലെ ചി​ത്ര​ങ്ങ​ളി​ല്‍ രാ​ജ​കീ​യ വേ​ഷ​വി​ധാ​നം, ആ​ഭ​ര​ണ​ങ്ങ​ള്‍, അ​ല​ങ്കാ​ര​ങ്ങ​ള്‍, ഭാ​വ​ങ്ങ​ള്‍ എ​ന്നി​വ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ​സാ​ദൃ​ശ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ പ​ദ​വി​യും വ്യ​ക്തി​ത്വ​വും ചി​ത്ര​ത്തി​ല്‍ പ്ര​ക​ട​മാ​ക്കു​ക​യാ​ണ്. വ​സ്ത്ര​ങ്ങ​ളി​ലെ മ​ട​ക്കു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളി​ലെ തി​ള​ക്ക​വും പ​ശ്ചാ​ത്ത​ല​ത്തി​ലെ ക്ര​മീ​ക​ര​ണ​വു​മെ​ല്ലാം രാ​ജ​കീ​യ പ്രൗ​ഢി ന​ല്‍​കു​ന്നു. കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന രം​ഗ​മാ​ണ് മൈ​സൂ​ര്‍ ഖെ​ദ്ദ എ​ന്ന പെ​യി​ന്‍റിം​ഗി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്. 1906ലാ​ണ് ഈ ​ചി​ത്രം വ​ര​ച്ച​ത്. അ​വ​സാ​ന ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ത് ഉ​ള്‍​പ്പെ​ടു​ന്ന​ത്

മി​ത്തോ​ള​ജി കാ​ന്‍​വാ​സി​ലൂ​ടെ

ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ളെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന പ്ര​ധാ​ന മേ​ഖ​ല പു​രാ​ണ​ചി​ത്ര​ങ്ങ​ളാ​ണ്. രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, പു​രാ​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം മ​നു​ഷ്യ​സ​ഹ​ജ​മാ​യ വി​കാ​ര​ങ്ങ​ളോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ശ​കു​ന്ത​ള, ദ​മ​യ​ന്തി, സീ​ത, ദ്രൗ​പ​തി തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ​ന്തോ​ഷം, ദുഃ​ഖം, പ്ര​ണ​യം, വി​ര​ഹം തു​ട​ങ്ങി​യ വി​കാ​ര​ങ്ങ​ള്‍ ആ​സ്വാ​ദ​ക മ​ന​സി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്നു. ദൈ​വി​ക​വും ഇ​തി​ഹാ​സ​പ​ര​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍​ക്ക് പ​രി​ചി​ത​മാ​യ രൂ​പ​ത്തി​ലും വേ​ഷ​ത്തി​ലും അ​വ​ത​രി​പ്പി​ച്ച​താ​ണ് ര​വി​വ​ര്‍​മ​യു​ടെ പു​രാ​ണ​ചി​ത്ര​ങ്ങ​ളെ ജ​ന​പ്രി​യ​മാ​ക്കി​യ​ത്.

പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍

ര​വി​വ​ര്‍​മ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ നി​രീ​ക്ഷ​ണ​പാ​ട​വ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. രാ​ജാ​ക്ക​ന്മാ​ര്‍, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍, പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം വ​ര​ച്ചു. ക​ണ്ണു​ക​ളി​ലെ ഭാ​വ​വും മു​ഖ​ത്തെ സൂ​ക്ഷ്മ​മാ​യ ച​ല​ന​ങ്ങ​ളും വ​സ്ത്ര​ധാ​ര​ണ​വും പ​ശ്ചാ​ത്ത​ല​വും ചേ​ര്‍​ന്നാ​ണ് ഓ​രോ പോ​ര്‍​ട്രെ​യ്റ്റും രൂ​പ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​വി​വ​ര്‍​മ​യു​ടെ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ കേ​വ​ലം വ്യ​ക്തി​ചി​ത്ര​ങ്ങ​ള​ല്ല; ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​രു​ടെ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ​യും ദൃ​ശ്യ​രേ​ഖ​ക​ള്‍ കൂ​ടി​യാ​ണ്.

Latest News

Corehub Up