മുംബൈ: ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ ഫലപ്രദമായ ഉപയോഗത്തിനും പ്രചാരണത്തിനുമുള്ള പ്രഥമ രാജഭാഷാ കീർത്തി പുരസ്കാരം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാവകുപ്പ് സംഘടിപ്പിച്ച അഖിലേന്ത്യാ രാജഭാഷാ സമ്മേളനത്തിൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കല്യാൺ കുമാർ, കേന്ദ്രമന്ത്രി അമിത് ഷായിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.