Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajagiri

മൂ​ല്യ​ങ്ങ​ളും മി​ക​വും രാ​ജ​ഗി​രി​യു​ടെ വി​ജ​യ​മു​ദ്ര: ഉ​പ​രാഷ്‌ട്ര​പ​തി

കാ​​​​​ക്ക​​​​​നാ​​​​​ട്: ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ രം​​​​​ഗ​​​​​ത്ത് മൂ​​​​​ല്യ​​​​​ങ്ങ​​​​​ളും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മി​​​​​ക​​​​​വും കോ​​​​​ര്‍​ത്തി​​​​​ണ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് രാ​​​​​ജ​​​​​ഗി​​​​​രി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ജ​​​​​യ​​​​​മു​​​​​ദ്ര​​​​​യെ​​​​​ന്ന് ഉ​​​​​പ​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​തി സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍.

അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് രം​​​​​ഗ​​​​​ത്തു ഗ​​​​​വേ​​​​​ഷ​​​​​ണം, നൂ​​​​​ത​​​​​നാ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്കു കേ​​​​​ര​​​​​ളം കൂ​​​​​ടു​​​​​ത​​​​​ല്‍ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. കാ​​​​​ക്ക​​​​​നാ​​​​​ട് രാ​​​​​ജ​​​​​ഗി​​​​​രി സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ആ​​​​​ന്‍​ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യു​​​​​ടെ (ആ​​​​​ര്‍​എ​​​​​സ്ഇ​​​​​ടി) ര​​​​​ജ​​​​​ത​​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​വും ഇ​​​​​ന്‍​ഡ​​​​​സ്ട്രി അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യ സ​​​​​മ്മി​​​​​റ്റും (കോ​​​​​ണ്‍​ഫ്ലു​​​​​വ​​​​​ന്‍​സ് 3.0) ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​പ​​​​​തി.

കേ​​​​​ര​​​​​ള​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ല്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം സാ​​​​​ര്‍​വ​​​​​ത്രി​​​​​ക​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും സ്ത്രീ​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും മു​​​​​തി​​​​​ര്‍​ന്ന​​​​​വ​​​​​രു​​​​​ടെ സാ​​​​​ക്ഷ​​​​​ര​​​​​ത​​​​​യും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ കു​​​​​ര്യാ​​​​​ക്കോ​​​​​സ് ഏ​​​​​ലി​​​​​യാ​​​​​സ​​​​​ച്ച​​​​​ന്‍റെ ദ​​​​​ര്‍​ശ​​​​​ന​​​​​ങ്ങ​​​​​ളും സി​​​​​എം​​​​​ഐ സ​​​​​ഭ​​​​​യു​​​​​ടെ ക്രി​​​​​യാ​​​​​ത്മ​​​​​ക ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളും നി​​​​​ര്‍​ണാ​​​​​യ​​​​​ക പ​​​​​ങ്ക് ​വ​​​​​ഹി​​​​​ച്ചു. ദാ​​​​​രി​​​​​ദ്ര്യ​​​​​വും വി​​​​​ശ​​​​​പ്പും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു ത​​​​​ട​​​​​സ​​​​​മാ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​വ​​​​​ര്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​തു സ​​​​​വി​​​​​ശേ​​​​​ഷ ശ്ര​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണ്.

സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ ഉ​​​​​ച്ച​​​​​ക്ക​​​​​ഞ്ഞി​​​​​വി​​​​​ത​​​​​ര​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​ക്കു തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ച​​​​​ത് ഈ ​​​​​രം​​​​​ഗ​​​​​ത്തു ശ്ര​​​​​ദ്ധേ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​വി​​​​​ദ​​​​​ഗ്ധ​​​​​രെ മാ​​​​​ത്ര​​​​​മ​​​​​ല്ല, പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും വാ​​​​​ര്‍​ത്തെ​​​​​ടു​​​​​ക്കാ​​​​​ന്‍ രാ​​​​​ജ​​​​​ഗി​​​​​രി​​​​​ക്കാ​​​​​യി. 25 വ​​​​​ര്‍​ഷം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ സാ​​​​​മൂ​​​​​ഹ്യ പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു-​​​​ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു.

രാ​​​​​ജ​​​​​ഗി​​​​​രി കാ​​​​​മ്പ​​​​​സി​​​​​ലെ കെ​​​​​ഇ ബ്ലോ​​​​​ക്ക് ഓ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ ആ​​​​​ര്‍​എ​​​​​സ്ഇ​​​​​ടി​​​​​യു​​​​​ടെ പു​​​​​തി​​​​​യ അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റീ​​​​​വ് ബ്ലോ​​​​​ക്കി​​​​​ന്‍റെ ശി​​​​​ലാ​​​​​സ്ഥാ​​​​​പ​​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു. പ്ര​​​​​ത്യേ​​​​​കം സ​​​​​ജ്ജ​​​​​മാ​​​​​ക്കി​​​​​യ വൃ​​​​​ക്ഷ​​​​​ത്തൈ​​​​​യി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം വെ​​​​​ള്ള​​​​​മൊ​​​​​ഴി​​​​​ച്ചു.

ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍ രാ​​​​​ജേ​​​​​ന്ദ്ര വി​​​​​ശ്വ​​​​​നാ​​​​​ഥ് അ​​​​​ര്‍​ലേ​​​​​ക്ക​​​​​ര്‍, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍, കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി സു​​​​​രേ​​​​​ഷ് ഗോ​​​​​പി, മ​​​​​ന്ത്രി റോ​​​​​ജി എം.​​​​​ജോ​​​​​ണ്‍, സി​​​​​എം​​​​​ഐ പ്രൊ​​​​​വി​​​​​ന്‍​ഷ്യ​​​​ലും ആ​​​​​ര്‍​എ​​​​​സ്ഇ​​​​​ടി മാ​​​​​നേ​​​​​ജ​​​​​രു​​​​​മാ​​​​​യ ഫാ. ​​​​​പൗ​​​​​ലോ​​​​​സ് കി​​​​​ട​​​​​ങ്ങേ​​​​​ന്‍, ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ ഫ്ലു​​​​​ന്‍​ഡേ​​​​​ഴ്‌​​​​​സ് സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല വൈ​​​​​സ് ചാ​​​​​ന്‍​സ​​​​​ല​​​​​ര്‍ പ്ര​​​​​ഫ. കോ​​​​​ളി​​​​​ന്‍ ജെ. ​​​​​സ്റ്റി​​​​​ര്‍​ലിം​​​​​ഗ്, ആ​​​​​ര്‍​എ​​​​​സ്ഇ​​​​​ടി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​പ്ര​​​​​ശാ​​​​​ന്ത് പാ​​​​​ല​​​​​യ്ക്കാ​​​​​പ്പി​​​​​ള്ളി​​​​​ല്‍, പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ ഫാ. ​​​​​ഡോ. ജെ​​​​​യ്‌​​​​​സ​​​​​ണ്‍ മു​​​​​ളേ​​​​​രി​​​​​ക്ക​​​​​ല്‍, അ​​​​​സി.​​​​​ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​ഡോ. ജോ​​​​​യ​​​​​ല്‍ ജോ​​​​​ര്‍​ജ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന സ​​​​​മ്മി​​​​​റ്റി​​​​​ല്‍ ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. പ്ര​​​​​മു​​​​​ഖ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന വി​​​​​ജ്ഞാ​​​​​ന​​​​​സ​​​​​ദ​​​​​സ്, പാ​​​​​ന​​​​​ല്‍ ച​​​​​ര്‍​ച്ച, ഫ​​​​​യ​​​​​ര്‍​സൈ​​​​​ഡ് ചാ​​​​​റ്റ്, പ​​​​​വ​​​​​ര്‍ ടോ​​​​​ക്ക് എ​​​​​ന്നി​​​​​വ​​​​​യു​​​​​ണ്ടാ​​​​​കും.

Kerala

നാ​സ സ്‌​പേ​സ് ആ​പ്‌​സ് ച​ല​ഞ്ച് ഗ്ലോ​ബ​ല്‍; ഫൈ​ന​ലി​സ്റ്റു​ക​ളാ​യി രാ​ജ​ഗി​രി, പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് ടീ​മു​ക​ള്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്:  കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ (കെ​​​എ​​​സ്‌​​​യു​​​എം) കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ല്‍​ബി​​​എ​​​സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലും സെ​​​ന്‍​ട്ര​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലു​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് 2025-ല്‍ ​​​നാ​​​സ സ്‌​​​പേ​​​സ് ആ​​​പ്‌​​​സ് ച​​​ല​​​ഞ്ച് വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.      

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള ര​​​ണ്ടു ടീ​​​മു​​​ക​​​ള്‍ ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള 16,860 ടീ​​​മു​​​ക​​​ളി​​​ല്‍ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മി​​​ക​​​ച്ച 45 ഗ്ലോ​​​ബ​​​ല്‍ ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളി​​​ല്‍ ഇ​​​ടം​​​നേ​​​ടി. കൊ​​​ച്ചി രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലെ അ​​​ഞ്ചു ര​​​ണ്ടാം​​​വ​​​ര്‍​ഷ കം​​പ്യൂ​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ടീം ​​​മെ​​​റ്റി​​​യോ​​​ര്‍ റി​​​സ്ലേ​​​ഴ്സ്, പാ​​​ലാ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ ആ​​​റു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ടീം ​​​സെ​​​ല​​​സ്റ്റ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ഗോ​​​ള ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളാ​​​യ​​​ത്. റി​​​യാ​​​ന്‍ റാ​​​സ്, സാ​​​ക്കീ​​​ല്‍ ചു​​​ങ്ക​​​ത്ത്, സ​​​ഞ്ജ​​​യ് വ​​​ര്‍​ഗീ​​​സ്, ശ്വേ​​​തി​​​ന്‍ നി​​​കേ​​​ഷ് കു​​​മാ​​​ര്‍, റോ​​​ഷി​​​ത് റോ​​​ബ​​​ര്‍​ട്ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ടീം ​​​മെ​​​റ്റി​​​യോ​​​ര്‍ റി​​​സ്ലേ​​​ഴ്സ്. ജ​​​നീ​​​റ്റ കാ​​​ര്‍​ഡോ​​​സ്, എ​​​സ്.​​​ആ​​​തി​​​ര, അ​​​പ​​​ര്‍​ണ ആ​​​ന്‍റ​​​ണി, മെ​​​ല്‍​വി​​​ന്‍ ജോ​​​ര്‍​ജ് മാ​​​ത്യു, അ​​​ബി​​​ഷ മ​​​റി​​​യം ബി​​​ജു, എം. ​​​സു​​​മി​​​ത് മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ടീം ​​​സെ​​​ല​​​സ്റ്റ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍.

ബ​​​ഹി​​​രാ​​​കാ​​​ശ-​​​ഭൗ​​​മ​​​ശാ​​​സ്ത്ര മേ​​​ഖ​​​ല​​​യി​​​ലെ നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹാ​​​ക്ക​​​ത്ത​​​ണാ​​​യ നാ​​​സ സ്പേ​​​സ് ആ​​​പ്സ് ച​​​ല​​​ഞ്ച് 2025ന്‍റെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘാ​​​ട​​​ക​​​രാ​​​യി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന് കീ​​​ഴി​​​ലു​​​ള്ള എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​യ യു​​​ണീ​​​ക്ക് വേ​​​ള്‍​ഡ് റോ​​​ബോ​​​ട്ടി​​​ക്സ് (യു​​​ഡ​​​ബ്ല്യു​​​ആ​​​ര്‍) മാ​​​റി.

ഇ​​​ന്ത്യ, യു​​​എ​​​ഇ, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 22 പ്രാ​​​ദേ​​​ശി​​​ക ഇ​​​വ​​​ന്‍റു​​​ക​​​ളാ​​​ണ് ഈ ​​​വ​​​ര്‍​ഷം യു​​​ഡ​​​ബ്ല്യു​​​ആ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ന്ന 16 ഇ​​​വ​​​ന്‍റു​​​ക​​​ളി​​​ല്‍ എ​​​ട്ടെ​​​ണ്ണം കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.യു​​​ഡ​​​ബ്ല്യു​​​ആ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു മാ​​​ത്രം 15,308 ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളും 2,276 ടീ​​​മു​​​ക​​​ളും 1,200-ല​​​ധി​​​കം പ​​​ദ്ധ​​​തി സ​​​മ​​​ര്‍​പ്പ​​​ണ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ആ​​​കെ 1,14,094 ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളും 16,860 ടീ​​​മു​​​ക​​​ളും ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍, അ​​​തി​​​ല്‍ 13.42 ശ​​​ത​​​മാ​​​നം ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളും 13.5 ശ​​​ത​​​മാ​​​നം ടീ​​​മു​​​ക​​​ളും യു​​​ഡ​​​ബ്ല്യു​​​ആ​​​ര്‍ വ​​​ഴി​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന് സ്ഥാ​​​പ​​​ക​​​ന്‍ ബാ​​​ന്‍​സ​​​ണ്‍ തോ​​​മ​​​സ് ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.

സ്റ്റോ​​​റി​​​ടെ​​​ല്ലിം​​​ഗ്, സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ്, കൃ​​​ഷി, ബ​​​ഹി​​​രാ​​​കാ​​​ശ പ​​​ര്യ​​​വേ​​​ക്ഷണം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍.കൗ​​​തു​​​ക​​​ത്തെ അ​​​വ​​​സ​​​ര​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് യു​​​ണീ​​​ക്ക് വേ​​​ള്‍​ഡ് റോ​​​ബോ​​​ട്ടി​​​ക്‌​​​സ് ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക പ്ര​​​തി​​​ഭ​​​ക​​​ളെ അ​​​ന്താ​​​രാ​​​ഷ്ട്ര ബ​​​ഹി​​​രാ​​​കാ​​​ശ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് നാ​​​സ സ്‌​​​പേ​​​സ് ആ​​​പ്‌​​​സ് ച​​​ല​​​ഞ്ച് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്നും ബാ​​​ന്‍​സ​​​ണ്‍ തോ​​​മ​​​സ് ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു. 

District News

രാ​ജ​ഗി​രി​യി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

കൊ​ച്ചി: രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സും ഗു​വാ​ഹ​ത്തി ഐ​ഐ​ടി​യും സി​എ​സ്ഐ​ആ​ര്‍ - നീ​രി നാ​ഗ്പൂ​രും സം​യു​ക്ത​മാ​യി കാ​ക്ക​നാ​ട് രാ​ജ​ഗി​രി വാ​ലി കാ​മ്പ​സി​ല്‍ മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര ആ​ല്‍​ഗ​ല്‍ റി​സ​ര്‍​ച്ച് കോ​ണ്‍​ഫ​റ​ന്‍​സ് 2025 സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും ശാ​സ്ത്ര​ജ്ഞ​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ ആ​ല്‍​ഗ​യെ ആ​സ്പ​ദ​മാ​ക്കി ബ​യോ​ടെ​ക്‌​നോ​ള​ജി, ബ​യോ​എ​ന​ര്‍​ജി, പ​രി​സ്ഥി​തി മാ​നേ​ജ്‌​മ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നൂ​റി​ല​ധി​കം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ബ​യോ​ടെ​ക്‌​നോ​ള​ജി (ഡി​ബി​ടി), കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ ഫോ​ര്‍ സ​യ​ന്‍​സ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് (കെ​എ​സ് സി​എ​സ്ടി​ഇ), അ​നു​സ​ന്ധാ​ന്‍ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ (എ​എ​ന്‍​ആ​ര്‍​എ​ഫ്), ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ല്‍) എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജ് അ​സോ. ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഐ​ടി ഗു​വാ​ഹ​ത്തി​യി​ലെ പ്ര​ഫ. കെ. ​മോ​ഹ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല്‍​ഗ ഗ​വേ​ഷ​ണ രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ശാ​സ്ത്ര​ജ്ഞ​രെ​യും ഗ​വേ​ഷ​ക​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. ഡോ. ​കാ​ഞ്ച​ന്‍ സാം​ഭ്വാ​നി​ക്ക് (ഐ.​സി.​ടി, മും​ബൈ) എ​മ​ര്‍​ജിം​ഗ് ക​രി​യ​ര്‍ അ​വാ​ര്‍​ഡ്, ഡോ. ​പൂ​നം ചൗ​ധ​രി​ക്ക് (ഐ​ഐ​ടി റൂ​ർ​ക്കി) എ​ര്‍​ലി ക​രി​യ​ര്‍ അ​വാ​ര്‍​ഡ്, ഡോ. ​എ​സ് ദു​ര്‍​ഗാ​ദേ​വി (എ​ന്‍​ഐ​ടി, തി​രു​ച്ചി​റ​പ്പ​ള്ളി), ഡോ. ​സോ​ണി​യ ചൗ​ധ​രി (ഐ​ഐ​ടി, റൂ​ർ​ക്കി) എ​ന്നി​വ​ര്‍​ക്ക് സം​യു​ക്ത​മാ​യി മി​ക​ച്ച പി​എ​ച്ച്ഡി തീ​സി​സ് അ​വാ​ര്‍​ഡ്, കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സി​ലെ റോ​ബി കെ. ​മാ​ത്യു​വി​നു മി​ക​ച്ച മാ​സ്റ്റ​ര്‍ തീ​സി​സ് അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ചു.

Latest News

Corehub Up