Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan Government

സിജെപി സന്ദർശനം ഗുണം ചെയ്തു... പുതിയ സ്കൂൾ കെട്ടിടം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ജ​​​​യ്പുർ: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (​​സി​​​​ജെ​​​​പി)​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ത​​​മ്മി​​​ൽ സം​​​​ഘ​​​ർ​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ജ​​​​യ്പു​​​​ർ രാം​​​​പു​​​​ര​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ പ്രൈ​​​​മ​​​​റി സ്കൂ​​​​ളി​​​​ന് പു​​​​തി​​​​യ കെ​​​​ട്ടി​​​​ടം നി​​​​ർ​​​​മി​​​​ക്കാ​​​​ൻ രാ​​​​ജ​​​​സ്ഥാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം.

സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ്കൂ​​​​ളി​​​​നാ​​​​യി 18 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 12 ല​​​​ക്ഷം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഡി​​​​സ്ട്രി​​​ക്ട് മി​​​​ന​​​​റ​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ട്ര​​​​സ്റ്റാ​​​​ണ്. ആ​​​​റു ല​​​​ക്ഷം രൂ​​​​പ എം​​​​എ​​​​ൽ​​​​എ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ന​​​​ൽ​​​​കും.

സി​​​​ജെ​​​​പി കാം​​പ​​യ്നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള സ്കൂ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളു​​​​മാ​​​​യി സം​​​​ഘ​​​​ട്ട​​​​ന​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ദി​​​​വ​​​​സം രാ​​​​ത്രി വൈ​​​​കി​​​​യാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. രാം​​​​പു​​​​ര​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്കൂ​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും സ്കൂ​​​​ളു​​​​ടെ ശോ​​​​ച്യാ​​​​വ​​​​സ്ഥ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യു​​​​ള്ള സ​​​​മ​​​​രം തു​​​​ട​​​​രു​​​​മെ​​​​ന്നും സി​​​​ജെ​​​​പി വ​​​​ക്താ​​​​വ് അ​​​​ശു​​​​തോ​​​​ഷ് റാ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു. സം​​​​ഘ​​​​ട്ട​​​​ന​​​​ത്തി​​​​ൽ ഇ​​​​രു​ പ​​​ക്ഷ​​​ത്തി​​​നും എ​​​​തി​​​​രേ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up