Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajasthanBJPChief

അമേരിക്ക-പാക് യുദ്ധമുണ്ടായാൽ ഇന്ത്യ പാക്കിസ്ഥാനൊപ്പം നിൽക്കും: രാജസ്ഥാൻ ബിജെപി അധ്യക്ഷൻ

ജയ്പുർ: അമേരിക്കയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ പാക്കിസ്ഥാനൊപ്പം നിൽക്കുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോർ. ജയ്പുരിൽ നടന്ന പൊതുപരിപാടിക്കിടെ സംസാരിക്കുമ്പോഴാണ് റാത്തോറിന്‍റെ പരാമർശം.

അമേരിക്കയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായാൽ, പാക്കിസ്ഥാൻ നമ്മുടെ അയൽരാജ്യമായതുകൊണ്ട് നമ്മൾ അവർക്കൊപ്പമായിരിക്കും നിൽക്കുക. എന്നാൽ, വിഷയം നമുക്കിടയിലുള്ളതാണെങ്കിൽ, നമ്മൾ നമ്മുടെ ഇന്ത്യയ്ക്കൊപ്പമാണ് നിൽക്കുക. ഇതാണ് എല്ലാവരും മനസ്സിലാക്കേണ്ടത്" എന്നായിരുന്നു റാത്തോറിന്‍റെ വാക്കുകൾ.

റാത്തോറിന്‍റെ പ്രസ്താവന വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വാർത്ത പുറത്തുവന്നതോടെ ഭരണപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.

എന്നാൽ, തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെ ദുർ വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും റാത്തോർ വിശദീകരണം നൽകി.

Latest News

Corehub Up