Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajdhaniExpress

Viral

അ​സ​മി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് ര​ക്ഷ​ക​രാ​യി രാ​ജ്ധാ​നി എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ

പാ​തി​രാ​ത്രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ട്രെ​യി​ൻ പെ​ട്ടെ​ന്ന് നി​ർ​ത്തി​യി​ട്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് ര​ണ്ട് ലോ​ക്കോ പൈ​ല​റ്റു​മാ​ർ. അ​സ​മി​ലെ ജോ​ർ​ഹ​ട്ട് ജി​ല്ല​യി​ലു​ള്ള തി​താ​ബ​ർ, മ​രി​യാ​നി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വം.

12424 രാ​ജ്ധാ​നി എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പാ​ള​ത്തി​ൽ ആ​ന​ക​ൾ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് എ​സ്.​എ​ൻ. രാ​ജു​വും അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റ് ആ​ർ.​കെ. സിം​ഗും ചേ​ർ​ന്ന് അ​ടി​യ​ന്തി​ര ബ്രേ​ക്ക് പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ടം ട്രെ​യി​നി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് വെ​ളി​ച്ച​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​തു​വ​രെ ട്രെ​യി​ൻ ട്രാ​ക്കി​ൽ ത​ന്നെ നി​ർ​ത്തി​യി​ട്ടു.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ പ്ര​ധാ​ന സ​ങ്കേ​ത​ങ്ങ​ളി​ലൊ​ന്നാ​യ അ​സ​മി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗ​ത പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ റെ​യി​ൽ​വേ​യും വ​നം​വ​കു​പ്പും ചേ​ർ​ന്ന് നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up