Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Ranjan Prasad

'ബം​ഗാ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും, തൃ​ണ​മൂ​ലി​ന്‍റെ ഭീ​ക​ര​വാ​ഴ്ച അ​വ​സാ​നി​ക്കും': ജെ​ഡി​യു നേ​താ​വ് രാ​ജീ​വ് ര​ഞ്ജ​ൻ പ്ര​സാ​ദ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന​ത്ത് ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ജെ​ഡി​യു നേ​താ​വ് രാ​ജീ​വ് ര​ഞ്ജ​ൻ പ്ര​സാ​ദ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ (ടി​എം​സി) "ഭീ​ക​ര​വാ​ഴ്ച" അ​വ​സാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് വോ​ട്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ സ്നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ന്നാം ഘ​ട്ട​ത്തി​ലെ​ന്ന​പോ​ലെ ര​ണ്ടാം ഘ​ട്ട​ത്തി​ലും ബി​ജെ​പി​യു​ടെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രും. ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്ക​വേ വ്യ​ക്ത​മാ​ക്കി.

ബം​ഗാ​ളി​ലെ നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ൽ ഭ​ര​ണ​ത്തി​ന് ഇ​തോ​ടെ അ​റു​തി​യാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നി​തീ​ഷ് കു​മാ​ർ ന​യി​ക്കു​ന്ന ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വാ​ണ് രാ​ജീ​വ് ര​ഞ്ജ​ൻ പ്ര​സാ​ദ്.

 

Latest News

Corehub Up