Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajendra Kumar Patel IAS

ക​ള്ള​പ്പ​ണ കേ​സി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥൻ അറസ്റ്റിൽ

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: കൈ​​​​​ക്കൂ​​​​​ലി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​ള്ള​​​​​പ്പ​​​​​ണ കേ​​​​​സി​​​​​ല്‍ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ടേ​​​​​റ്റ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ സു​​​​​രേ​​​​​ന്ദ്ര​​​​​ന​​​​​ഗ​​​​​ര്‍ മു​​​​​ന്‍ ക​​​​​ള​​​​​ക്‌​​​​​റും ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നു​​​​​മാ​​​​​യ രാ​​​​​ജേ​​​​​ന്ദ്ര​​​​​കു​​​​​മാ​​​​​ര്‍ പ​​​​​ട്ടേ​​​​​ല്‍ ആ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്.

കേ​​​​സാ​​​​യ​​​​തോ​​​​ടെ രാ​​​​​ജേ​​​​​ന്ദ്ര​​​​​കു​​​​​മാ​​​​​ര്‍ പ​​​​​ട്ടേ​​​​​ലി​​​​നെ സ്ഥ​​​​ലം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. ഭൂ​​​​​മി ത​​​​​രം മാ​​​​​റ്റ​​​​​ല്‍ കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ക​​​​​ല​​​​​ക്‌​​​​ട​​​​​റേ​​​​​റ്റ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ച​​​​​ന്ദ്ര​​​​​സിം​​​​​ഗ് മോ​​​​​റി​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം ക​​​​​ള​​​​​ക്‌​​​​ട​​​​​റി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്.

മോ​​​​​റി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ല്‍​നി​​​​​ന്ന് 67.5 ല​​​​​ക്ഷം രൂ​​​​​പ പ​​​​​ണ​​​​​മാ​​​​​യി പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. കൈ​​​​​ക്കൂ​​​​​ലി കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​തെ​​​​​ന്നു ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ല്‍ സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

ഭൂ​​​​​വി ത​​​​​രം​​​​​മാ​​​​​റ്റ​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ള്‍ വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​നു​​​​​കൂ​​​​​ല​ റി​​​​പ്പോ​​​​​ര്‍​ട് ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നും അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​രി​​​​​ല്‍നി​​​​​ന്നു നേ​​​​​രി​​​​​ട്ടും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രി​​​​​ലൂ​​​​​ടെ​​​​​യും കൈ​​​​​ക്കൂ​​​​​ലി ഈ​​​​​ടാ​​​​​ക്കി​​​​​യ​​​​​താ​​​​​യാ​​​​​ണ് ഇ​​​​​ഡി കേ​​​​​സ്.

Latest News

Corehub Up