Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Keshav

ആ​റു മാ​സ​ത്തി​ന് ശേ​ഷം രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്; സു​രേ​ഷ് ഗോ​പി​ക്ക് ന​ന്ദി പ​റ​ഞ്ഞ് സു​ഹൃ​ത്ത്  

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വ​നെ ആ​റു മാ​സ​ത്തി​ന് ശേ​ഷം വെ​ല്ലൂ​രി​ൽ നി​ന്നും നാ​ട്ടി​ലേ​യ്ക്കെ​ത്തി​ക്കു​ന്നു. സു​ഹൃ​ത്ത് പ്ര​താ​പ് ജ​യ​ല​ക്ഷ്മി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നു​മാ​ണ് ര​ജേ​ഷി​നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. നാ​ട്ടി​ലെ പ​ച്ച​പ്പും, വീ​ട്ടി​ലെ ഗ​ന്ധ​വും, സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും സാ​മീ​പ്യ​വും അ​വ​നി​ൽ കൂ​ടു​ത​ൽ ഊ​ർ​ജ​വും റി​സ​ൾ​ട്ടും ഉ​ണ്ടാ​കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന​ന്ത​പു​രി​യി​ലേ​ക്ക് രാ​ജേ​ഷ് എ​ത്തു​ന്ന​തെ​ന്ന് പ്ര​താ​പ് പ​റ​ഞ്ഞു.

''രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക്...​പ്രി​യ സു​ഹൃ​ത്ത് രാ​ജേ​ഷി​നെ Rajesh Keshav ക​ഴി​ഞ്ഞ 6 മാ​സ​ത്തെ ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം പി​റ​ന്ന നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​ന്നു. ഇ​നി കു​റ​ച്ചു നാ​ൾ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ Kimshealth ചി​കി​ത്സ​യി​ൽ തു​ട​രു​ക​യും ശേ​ഷം വീ​ട്ടി​ൽ ത​ന്നെ തു​ട​ർ ചി​കി​ത്സ​ക​ൾ ഏ​കോ​പി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 6 മാ​സ​ത്തി​നി​ട​യി​ൽ വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ രാ​ജേ​ഷി​നെ തി​രി​കെ കൊ​ണ്ട് വ​രാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും CMC വെ​ല്ലൂ​ർ ഹോ​സ്പി​റ്റ​ലി​ൽ ചെ​യ്തി​രു​ന്നു. അ​വി​ടു​ത്തെ PMR ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​കി​ത്സ​യി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ അ​ത് പ​തു​ക്കെ​യാ​ണെ​ങ്കി​ലും ക​ണ്ടു തു​ട​ങ്ങി​യ​ത് ന​മു​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി​യും ഈ ​രീ​തി​ക​ൾ നാ​ട്ടി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​നം.

വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ലെ നാ​ലു ചു​മ​രു​ക​ൾ​ക്ക് അ​പ്പു​റം നാ​ട്ടി​ലെ പ​ച്ച​പ്പും, വീ​ട്ടി​ലെ ഗ​ന്ധ​വും, സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും സാ​മീ​പ്യ​വും അ​വ​നി​ൽ കൂ​ടു​ത​ൽ ഊ​ർ​ജ​വും റി​സ​ൾ​ട്ടും ഉ​ണ്ടാ​കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന​ന്ത​പു​രി​യി​ലേ​ക്ക് രാ​ജേ​ഷ് എ​ത്തു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി രാ​ജേ​ഷി​നോ​ടൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ച കു​റ​ച്ചു ന​ല്ല മ​ന​സു​ക​ളെ ഹൃ​ദ​യം കൊ​ണ്ട് ന​മി​ക്കു​ന്നു. ഭാ​രി​ച്ച തി​ര​ക്കു​ക​ൾ ഇ​ട​യി​ലും ഒ​രു ദി​വ​സം മു​ഴു​വ​ൻ രാ​ജേ​ഷി​നൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ചു, ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ലു​മാ​യി ചി​കി​ത്സാ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​ച്ച ശ്രീ ​സു​രേ​ഷ് ഗോ​പി​യോ​ട് Suressh Gopi തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ട്.

R Sreekandan Nair, Krishnamoorthy S R എ​ന്നി​വ​രോ​ടും തീ​രാ​ത്ത ന​ന്ദി. രാ​ജേ​ഷി​ന്‍റെ ക്ലാ​സ്സി​ലെ ചി​ല സു​ഹൃ​ത്തു​ക്ക​ൾ, മു​ൻ​പ് കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​രി​ൽ ചി​ല​രൊ​ക്കെ ആ​ശു​പ​ത്രി​യി​ൽ വ​രി​ക​യും പ​ഴ​യ ഓ​ർ​മ്മ​ക​ളി​ലേ​ക്ക് അ​വ​നെ കൂ​ട്ടി​കൊ​ണ്ട് പോ​കു​ക​യും ചെ​യ്തു.

അ​വി​ടെ എ​ത്തി​യ​ത് മു​ത​ൽ ഇ​ന്നു​വ​രെ​യും ഞ​ങ്ങ​ളെ ചേ​ർ​ത്ത് നി​ർ​ത്തി​യ കു​റ​ച്ചു ദൈ​വ തു​ല്യ​രാ​യ ആ​ളു​ക​ളു​ണ്ട്, ഒ​പ്പം ചെ​റു​തും വ​ലു​തു​മാ​യി ചി​കി​ത്സാ ചി​ല​വു​ക​ൾ​ക്ക് അ​റി​ഞ്ഞു സ​ഹാ​യം ന​ൽ​കി​യ ചി​ല വ​ലി​യ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​ന് മു​ന്നി​ൽ പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല. ?

ഇ​ത്ര​യും കാ​ലം കൂ​ടെ നി​ന്ന​വ​രോ​ട്, ചേ​ർ​ത്ത് നി​ർ​ത്തി​യ​വ​രോ​ട്, രാ​ജേ​ഷി​ന്‍റെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​വ​രോ​ട്... ഇ​നി​യും അ​വ​ന്‍റെ യാ​ത്ര​യി​ൽ നി​ങ്ങ​ൾ കൂ​ടെ വേ​ണം, അ​വ​നും അ​വ​ന്‍റെ കൂ​ടെ​യു​ള്ള​വ​രും വീ​ണു പോ​കാ​തെ താ​ങ്ങി നി​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ പ​റ്റു​മോ അ​തൊ​ക്കെ ചെ​യ്യ​ണം.. അ​റി​ഞ്ഞു ചെ​യ്യ​ണം...

അ​വ​ൻ തി​രി​ച്ചു വ​രും.. വ​ന്നേ പ​റ്റൂ.. എ​പ്പോ​ൾ എ​ന്ന​ത് ദൈ​വ നി​ശ്ച​യം.. പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​രു​ക..​പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം അ​ക​ലെ​യ​ല്ല. പ്ര​താ​പ് ജ​യ​ല​ക്ഷ്മി. NB: ഇ​തി​ലെ രാ​ജേ​ഷി​ന്‍റെ ഫോ​ട്ടോ പ​ഴ​യ​താ​ണ്.. വീ​ഡി​യോ വെ​ല്ലൂ​ർ വെ​ച്ചു എ​ടു​ത്ത​തും.''. സുഹൃത്ത് പറഞ്ഞു.

Latest News

Corehub Up