Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajouri

രജൗരിയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു ; സൈ​​​​​നി​​​​​ക​​​​​ർ മ​​​​​രി​​​​​ച്ചെ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണം വ്യാ​​ജം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജ​​​​​മ്മു​​​​​കാ​​​​​ഷ്മീ​​​​​രി​​​​​ലെ ര​​​​​ജൗ​​​​​രി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്കാ​​​​​യി സൈ​​​​​നി​​​​​ക​​​​​ന​​​​​ട​​​​​പ​​​​​ടി​​ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു സു​​​ര​​​ക്ഷാ​​​സേ​​​ന. ഭീ​​​ക​​​ര​​​രെ നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ 18 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​​​ജൗ​​​​​രി​​​​​യി​​​​​ൽ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​ക്കി​​​ടെ വ​​​​​ലി​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​വും വെ​​​​​ടി​​​​​വ​​​​​യ്പും ന​​​​​ട​​​​​ക്കു​​​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​വീ​​​ഡി​​​യോ​​​യ്ക്കു ര​​​ജൗ​​​രി​​​യി​​​ലെ സൈ​​​​​നി​​​​​ക​​​​​ ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്ന് പ്ര​​​​​സ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ബ്യൂ​​​​​റോ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. യൂ​​​​​റോ​​​​​പ്പി​​​​​ലെ മാ​​​​​ൾ​​​​​ട്ട​​​​​യി​​​​​ൽ ഒ​​​​​രു പ​​​​​ട​​​​​ക്ക​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ശാ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ദൃ​​​​​ശ്യം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​​​തി​​​​​നി​​​​​ടെ, ര​​​​​ജൗ​​​​​രി​​​​​യി​​​​​ലെ മ​​​​​ഞ്ച​​​​​കോ​​​​​ട്ട് സെ​​​​​ക്ട​​​​​റി​​​​​ൽ ഗം​​​​​ഭീ​​​​​ർ മു​​​​​ഗ്ലാ​​​​​ൻ, ഡോ​​​​​റി​​​​​മ​​​​​ൽ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​രെ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന തെരച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

ക​​​​​ര​​​​​സേ​​​​​ന​​​​​യും ജ​​​​​മ്മു​​​​​കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സും സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ഷേ​​​​​രു​​​​​വാ​​​​​ലി എ​​​​​ന്ന പേ​​​​​രി​​​​​ൽ പ​​​ന്ത്ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up