ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ നൃത്തപരിപാടികളിൽ പങ്കെടുക്കുന്ന മുസ്ലിം യുവാക്കൾ സഹോദരിമാരെയും മക്കളെയും ഒപ്പം കൊണ്ടുവരണമെന്ന് ബിജെപി എംഎൽഎ രാമേശ്വർ ശർമ.
ഭോപ്പാലിലെ ഹുസൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശർമയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. ഗർബയിൽ പങ്കെടുക്കാൻ മുസ്ലിംകൾക്ക് താത്പര്യമുണ്ടെങ്കിൽ നെറ്റിയിൽ തിലകം ചാർത്തി ‘ജയ് ശ്രീറാം’ വിളിക്കണമെന്നും ശർമ പറഞ്ഞു.
ഗർബ സനാതന സമൂഹത്തിന്റെ ആഘോഷമാണെന്നും ഇത് വിനോദപരിപാടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശർമയുടെ പരാമർശത്തിനെതിരേ കോണ്ഗ്രസ് രംഗത്തെത്തി.