Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramgopal Yadav

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസിന് 26 സീറ്റുകൾ നൽകാമെന്ന് എസ്പി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സിന് 26 സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി (എ​സ്പി). ആ​ദ്യ ഘ​ട്ട സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച രാം ​ഗോ​പാ​ൽ യാ​ദ​വ് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

തി​ങ്ക​ളും ചൊ​വ്വ​യു​മാ​യി ന​ട​ന്ന ര​ണ്ട് ദി​വ​സ​ത്തെ ച​ർ​ച്ച​യി​ൽ 131 സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യു​ടെ അ​വ​സാ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം 120 ആ​യി കോ​ൺ​ഗ്ര​സ് കു​റ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വാ​ഗ്‌​ദാ​നം ചെ​യ്ത 26 സീ​റ്റു​ക​ളു​ടെ പ​ട്ടി​ക തി​ങ്ക​ളാ​ഴ്ച എ​സ്പി നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന് കൈ​മാ​റി. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്ത് മു​ന്നോ​ട്ട് പോ​കു​ക​യാ​ണു വേ​ണ്ട​തെ​ന്നു​മാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്ര​തി​ക​ര​ണം.

2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മു​ന്നി​ലെ​ത്തി​യ മു​പ്പ​തോ​ളം സീ​റ്റു​ക​ൾ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ബാ​ക്കി​യു​ള്ള 90 സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്കാ​ൻ കോ​ൺ​ഗ്ര​സി​നാ​കു​ന്നി​ല്ലെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, സീ​റ്റു​ക​ൾ​ക്കാ​യി ത​ങ്ങ​ൾ യാ​ചി​ക്കു​ക​യ​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു ധാ​ര​ണ സ​ഖ്യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്നു​മാ​ണ് യു​പി​യി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​പി ഇ​മ്രാ​ൻ മ​സൂ​ദ് പ്ര​തി​ക​രി​ച്ച​ത്. 2022നെ ​അ​പേ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ണെ​ന്നും സ​ഖ്യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട​ല​ല്ല, സ​ഹ​ക​ര​ണ​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ സീ​റ്റു​ക​ളു​ടെ പ​ട്ടി​ക​യെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​രാ​ധ​നാ മി​ശ്ര മോ​ന സീ​റ്റ് ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം പ്ര​തി​ക​രി​ച്ച​ത്. അ​ടു​ത്ത യോ​ഗ​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ധാ​ര​ണ​യി​ൽ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ നാ​ല് സീ​റ്റു​ക​ളും വി​ജ​യി​ച്ച ര​ണ്ട് സീ​റ്റു​ക​ളും ഉ​ൾ​പ്പടെ​യാ​ണ് 26 സീ​റ്റു​ക​ൾ എ​സ്പി വാ​ഗ്‌​ദാ​നം ചെ​യ്ത​ത്.

Latest News

Corehub Up