Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramleela Maidan

ഡ​ൽ​ഹി​യി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; ഗ്യാ​നേ​ഷി​നെ​തി​രാ​യ ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ ശ​നി​യാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യാ​സ​ഖ്യം ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ മാ​റ്റി. ഡ​ൽ​ഹി​യി​ലെ മോ​ശം കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ചു. 

പ​രി​പാ​ടി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ​യാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ഒ​രു​പാ​ട് സ​മ​യം മ​ഴ​യ​ത്ത് നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വം​ബ​ർ 1 ന് ​രാം​ലീ​ല മൈ​താ​ന​ത്ത് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട പ്ര​തി​ഷേ​ധം ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ലി​യ ജ​ന​സ​മൂ​ഹം രാം​ലീ​ല​യി​ലേ​ക്ക് എ​ത്തും. ഗ്യാ​നേ​ഷി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണെ​ന്നും എ​ല്ലാ​വ​രും അ​ണി​നി​ര​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. മ​റ്റ​ന്നാ​ള​ത്തെ ജ​ന​പ​ങ്കാ​ളി​ത്തം എ​ങ്ങ​നെ​യെ​ന്ന് കാ​ത്തി​രു​ന്ന് ക​ണ്ടോ​ളു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്ന പ​ര​സ്യ വി​ചാ​ര​ണ​യി​ല്‍ മു​ന്‍ ലോ​ക് സ​ഭ സ്പീ​ക്ക​ര്‍ മീ​രാ കു​മാ​ര്‍ പ്ര​തീ​കാ​ത്മ​ക സ്പീ​ക്ക​റാ​കും.  മീ​രാ​കു​മാ​ര്‍ സ്പീ​ക്ക​റാ​കു​ന്ന പ്ര​തീ​കാ​ത്മ​ക പാ​ര്‍​ല​മെ​ന്‍റി​ല്‍ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ര്‍​ഗെ ഗ്യാ​നേ​ഷി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. 

എം​പി​മാ​രും ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ളും സം​സാ​രി​ക്കും. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണ​ത്തോ​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​യ​വ​രും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. പൗ​രാ​വ​കാ​ശ സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​സം​ഗി​ക്കും. ഒ​ടു​വി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മ​റു​പ​ടി. പി​ന്നാ​ലെ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി സ്പീ​ക്ക​ര്‍ മീ​രാ​കു​മാ​ര്‍ പ്ര​തീ​കാ​ത്മ​ക വി​ധി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഈ ​നി​ല​യി​ലാ​കും പ​രി​പാ​ടി.

 

Latest News

Corehub Up