ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രമുഖ ബിജെപി നേതാവായ രാംശരൺ നൗട്ടിയാൽ കോൺഗ്രസിൽ ചേർന്നു. ഏതാനും ദിവസം മുന്പാണ ഇദ്ദേഹം ബിജെപിയിൽനിന്നു രാജിവച്ചത്.
പ്രശസ്ത ബോളിവുഡ് ഗായകൻ ജുബിൻ നൗട്ടിയാലിന്റെ പിതാവ് രാംശരൺ. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
12 വർഷം മുന്പ് നൗട്ടിയാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.