കൊച്ചി: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ രാംസണ്‍സ് ധോത്തിസ് ആൻഡ് ടെക്സ്റ്റൈല്‍സ് ബ്രാന്‍ഡ് അംബാസഡറായി നടൻ മോഹന്‍ലാലിനെ പ്രഖ്യാപിച്ചു.
പരമ്പരാഗത മുണ്ടുകള്‍, സാരികള്‍, ദാവണികള്‍ (റെഡിമെയ്ഡ് ബ്ലൗസ് ഉള്‍പ്പെടെ), കുട്ടികളുടെ പട്ടുപാവടകള്‍ എന്നിവയ്ക്കു പുറമെ സ്ത്രീ-പുരുഷ വിഭാഗങ്ങള്‍ക്കായുള്ള അത്യാധുനിക ഫാഷന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും രാംസണ്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് കുമാർ എന്നിവർ പറഞ്ഞു.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന രാംസണ്‍സിന്റെ ആദ്യ ബ്രാന്‍ഡ് പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടൻ പൂര്‍ത്തിയാകും.
സംസ്ഥാനവ്യാപകമായി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ ഡീലേഴ്സ് മീറ്റുകൾ കമ്പനി സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നടന്ന ഡീലേഴ്സ് മീറ്റിന് മികച്ച പ്രതികരണമാണു ലഭിച്ചത്.
15ന് കൊല്ലത്തും 17ന് കൊച്ചിയിലും ഡീലേഴ്സ് മീറ്റുകള്‍ നടക്കുമെന്നും അവർ അറിയിച്ചു.
വിവാഹസീസണും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും മുന്‍നിര്‍ത്തി സവിശേഷമായി രൂപകല്പന ചെയ്ത വെഡ്ഡിംഗ് കളക്ഷന്‍, പ്രീമിയം കളക്ഷന്‍, പുതിയ വളർച്ചാപദ്ധതികൾ എന്നിവ രാംസൺസ് അവതരിപ്പിച്ചിട്ടുണ്ട്.