Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramya

ലി​വ് ഇ​ൻ റി​ലേ​ഷ​ൻ പോ​രെ​യെ​ന്ന് അ​ന്ന് ചോ​ദി​ച്ച​ത് അം​ഗീ​ക​രി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു: വെ​ളി​പ്പെ​ടു​ത്തി ര​മ്യ കൃ​ഷ്ണ​ൻ

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​ന്തോ​ഷ​ത്തോ​ടെ ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി ന​ടി ര​മ്യ കൃ​ഷ്ണ​ൻ. വേ​ർ​പി​രി​ഞ്ഞെ​ന്ന വാ​ർ​ത്ത​ക​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

‘റോ ​ടോ​ക്സ് വി​ത്ത് വി.​കെ’ എ​ന്ന പോ​ഡ്കാ​സ്റ്റി​ലാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. 

ര​മ്യ​യു​ടെ വാ​ക്കു​ക​ൾ

“ഞ​ങ്ങ​ൾ ഇ​പ്പോ​ഴും വി​വാ​ഹ​ബ​ന്ധ​ത്തി​ലാ​ണ്. സൗ​ക​ര്യ​പ്ര​ദ​മാ​യി, സ​ന്തോ​ഷ​ത്തോ​ടെ ര​ണ്ടു വ്യ​ത്യ​സ്ത ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്നു. നൂ​റു ശ​ത​മാ​ന​വും ഞ​ങ്ങ​ളു​ടെ തൊ​ഴി​ൽ​മേ​ഖ​ല ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണം.

കു​ടും​ബം ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​നി​ക്ക് ഇ​ട​യ്ക്കി​ടെ ചെ​ന്നൈ​യി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നി​രു​ന്നു. ഓ​രോ 15 ദി​വ​സം കൂ​ടു​മ്പോ​ഴും ചെ​ന്നൈ​യി​ലെ​ത്തി ജോ​ലി പൂ​ർ​ത്തി​യാ​ക്കി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​തി​വ്. 

എ​ന്നാ​ൽ ഞാ​ൻ ഷൂ​ട്ടി​ന് പോ​രു​മ്പോ​ഴെ​ല്ലാം മ​ക​ന് എ​ന്തെ​ങ്കി​ലും അ​സു​ഖം വ​രും. ഒ​ടു​വി​ൽ ഞാ​ൻ ഒ​രു നി​ർ​ദേ​ശം വ​ച്ചു. മ​ക​നെ ചെ​ന്നൈ​യി​ലെ സ്കൂ​ളി​ൽ ചേ​ർ​ക്കാം. അ​തു പി​ന്നീ​ട് ഞ​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​ര​മാ​യി. എ​പ്പോ​ഴും വ​ഴ​ക്കി​ടു​ന്ന​തി​നു​പ​ക​രം ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ​യാ​ണ്.’ 
 
ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന​ത് പ​ര​സ്പ​രം കൂ​ടു​ത​ൽ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തു​വ​ഴി ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നും ര​മ്യ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​ന് മു​ൻ​പ് കൃ​ഷ്ണ വം​ശി മു​ന്നോ​ട്ടു​വ​ച്ച ഒ​രു നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ൽ ര​മ്യ വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹി​ത​രാ​കാ​തെ ‘ലി​വ് ഇ​ൻ’ ആ​യി​ക്കൂ​ടെ എ​ന്നാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. ആ ​നി​ർ​ദേ​ശം അ​ന്ന് അം​ഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു​ണ്ടെ​ന്ന് പൊ​ട്ടി​ച്ചി​രി​യോ​ടെ ര​മ്യ പ​റ​ഞ്ഞു.

2003ലാ​ണ് ര​മ്യ കൃ​ഷ്ണ​നും തെ​ലു​ങ്ക് സം​വി​ധാ​യ​ക​ൻ കൃ​ഷ്ണ വം​ശി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് ഹൃ​ത്വി​ക് വം​ശി എ​ന്ന മ​ക​നു​ണ്ട്. 1998ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ച​ന്ദ്ര​ലേ​ഖ’ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കൃ​ഷ്ണ വം​ശി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ര​മ്യ​യാ​യി​രു​ന്നു നാ​യി​ക.

Latest News

Corehub Up