Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjini Haridas

പ​ണം വാ​ങ്ങി സ​മ​രം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ശീ​ലം; ബി ​ഗോ​പാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി ര​ഞ്ജി​നി ഹ​രി​ദാ​സ്

കൊച്ചി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടിയുടെ നേതൃത്വത്തിൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ച ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ര​ഞ്ജി​നി ഹ​രി​ദാ​സ്. പ​ണം വാ​ങ്ങി​യാ​ണ് സ​മ​ര​വേ​ദി​യി​ൽ എ​ത്തി​യ​തെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ അ​വ​ർ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ച്ചു.

ആ​രാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്? എ​ന്താ​ണ് അ​യാ​ളു​ടെ പേ​ര്? കേ​ട്ടി​ട്ട് പോ​ലു​മി​ല്ല. താ​ൻ പ​ണം വാ​ങ്ങി​യി​ട്ടാ​ണ് പോ​യ​തെ​ങ്കി​ൽ അ​ത് ആ​രോ​പി​ച്ച​വ​ർ തെ​ളി​യി​ക്ക​ട്ടെ. എ​ത്ര ഫ​ണ്ടാ​ണ് വാ​ങ്ങി​യ​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കാം.

പ​ണം വാ​ങ്ങി സ​മ​രം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ശീ​ല​മാ​യി​രി​ക്കും. പ​ണം കൊ​ടു​ത്താ​ലേ ആ​ർ​ട്ടി​സ്റ്റു​ക​ൾ സ​മ​ര​ത്തി​ന് വ​രൂ എ​ന്ന് ക​രു​തി​യാ​യി​രി​ക്കും അ​വ​ർ ആ​ളു​ക​ളെ വി​ളി​ക്കു​ന്ന​ത്," എ​ന്ന് ര​ഞ്ജി​നി പ​രി​ഹ​സി​ച്ചു.

ര​ണ്ട് ദി​വ​സം സ്റ്റേ​ജ് ഷോ​ക​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ഡ​ൽ​ഹി​ക്ക് പോ​യ​തെ​ന്നും ഉ​ള്ളി​ൽ ഒ​രു ഉ​ല​ച്ചി​ൽ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തെ​ന്നും ര​ഞ്ജി​നി വ്യ​ക്ത​മാ​ക്കി. മാ​റ്റ​ത്തി​നാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

കു​റേ ആ​ളു​ക​ൾ കൈ​യ​ടി​ക്കും, കു​റേ​പ്പേ​ർ വി​മ​ർ​ശി​ക്കും. അ​ത് ത​ന്നെ ബാ​ധി​ക്കി​ല്ല. തീ​യി​ൽ കു​രു​ത്ത താ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഈ ​സ​മ​ര​ത്തി​നൊ​പ്പം അ​വ​സാ​നം വ​രെ​യു​ണ്ടാ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ചേ​ർ​ത്തു. ര​ഞ്ജി​നി ഹ​രി​ദാ​സി​ന് സ്റ്റേ​ജ് ഷോ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും പ​ണം കി​ട്ടി​യ​തു​കൊ​ണ്ടു​മാ​ണ് ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ലേ​ക്ക് പോ​യ​തെ​ന്നാ​യി​രു​ന്നു ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​നം.

Latest News

Corehub Up