Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjith

മാ​സ് ലു​ക്കി​ൽ പ്ര​കാ​ശ് വ​ർ​മ; ര​ഞ്ജി​ത്തി​ന്‍റെ ലോ ​ആ​ന്‍​ഡ് ഓ​ർ​ഡ​ർ ട്രെ​യി​ല​ർ

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്രം ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ‘ബ്ലാ​ക്കി​ൽ’ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സൂ​പ്പ​ർ താ​രം അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടീ​സ​റി​ൽ മു​ഖം വ്യ​ക്ത​മാ​ക്കാ​തെ ക​റു​ത്ത വ​സ്‌​ത്ര​മ​ണി​ഞ്ഞ് കൈ​യി​ൽ തോ​ക്കു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നെ കാ​ണാം.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് - അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം.

അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് വ​ർ​മ്മ​യും, അ​ഭി​രാ​മി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

 

Movies

ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​റു​മാ​യി ര​ഞ്ജി​ത്ത്; ര​ച​ന ഉ​ദ​യ് കൃ​ഷ്ണ  

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്ര​ത്തി​ന് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ന്നു പേ​രി​ട്ടു.

സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് - അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം.

അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് വ​ർ​മ്മ​യും, അ​ഭി​രാ​മി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

ഒ​പ്പം ഋ​തു​ദേ​വ് അ​യ്യ​പ്പ​ൻ, ഷ​നൂ​ദ് ഇ​ബ്രാ​ഹിം, ഡോ​ൺ മൈ​ക്കി​ൾ, സ​ജ​ൽ സു​ദ​ർ​ശ​ൻ, നി​ജാ​ദ് ബാ​ബു തോ​മ​സ് ഷേ​ർ​ഷ ഷെ​രി​ഫ്, റി​നോ​ഷ് ജോ​ർ​ജ്, അ​മ​ൽ ജോ​സ് ആ​ൻ്റ​ണി, ബോ​ബി കു​ര്യ​ൻ, വി.​കെ. പ്ര​കാ​ശ്, സു​രേ​ഷ് കൃ​ഷ്‌​ണ , ജോ​യ് മാ​ത്യു , ദേ​വ​ൻ, ആ​ന​ന്ദ് മ​ൻ​മ​ഥ​ൻ, ജോ​ണി ആ​ന്‍റ​ണി, ഭീ​മ​ൻ​ര​ഘു, ന​ന്ദു, ജെ​യ്സ് ജോ​സ്, അ​സിം ജ​മാ​ൽ, ഗാ​യ​ത്രി അ​ശോ​ക്, അ​ജ​യ് വാ​സു​ദേ​വ്, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ന്ദ​ൻ ഉ​ണ്ണി, അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ , മോ​ഹ​ൻ ജോ​സ്, മാ​ധു​രി, സാ​ബു​മോ​ൻ, ഗു​ണ്ടു​കാ​ട് സാ​ബു, മു​രു​ക​ൻ, സ​ന്ധ്യാ രാ​ജേ​ന്ദ്ര​ൻ, വൈ​ഷ്‌​ണ​വി, ര​മാ​ദേ​വി, അം​ബി​കാ​നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഗാ​ന​ങ്ങ​ൾ - ഷി​ബു ച​ക്ര​വ​ർ​ത്തി, സം​ഗീ​തം - ജോ ​ഡാ​നി​യേ​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ജി​ബാ​ൽ, ഛായാ​ഗ്ര​ഹ​ണം - പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് - മ​നോ​ജ് ക​ണ്ണോ​ത്ത്. ക​ലാ​സം​വി​ധാ​നം - സാ​ബു റാം. ​മേ​ക്ക​പ്പ് - റോ​ഷ​ൻ എ​ൻ. ജി. ​കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​റാ സ​നീ​ഷ്. സ്റ്റി​ൽ​സ്- പ്രേം​ലാ​ൽ പ​ട്ടാ​ഴി .
സൗ​ണ്ട് ഡി​സൈ​ൻ - കി​ഷ​ൻ സ​പ്താ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ -സു​നി​ൽ സിം​ഗ്-
ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി ​ബോ​സ്. പോ​സ്റ്റ​ർ ഡി​സൈ​ൻ - ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. ആ​ക്ഷ​ൻ - ക​ലൈ കിം​ഗ്സ്റ്റ​ൺ, ഫീ​നി​ക്സ് പ്ര​ഭു, മാ​ഫി​യാ ശ​ശി, പി.​സി. സ്റ്റ​ണ്ട്‌​സ്, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ - ശാ​ലി​നി. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: തെ​ളി​വു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം  

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ തെ​ളി​വു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി). ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ര​ഞ്ജി​ത്തി​നെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും.

കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ല്ല. അ​തി​ജീ​വി​ത​യെ ര​ഞ്ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​ര​മി​ല്ല. കേ​സി​ന് മു​ന്‍​പ് ചി​ല ഒ​ത്തു​തീ​ര്‍​പ്പ് ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ടെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

കേ​സി​ല്‍ ന​ട​ന്‍ ബോ​ബി കു​ര്യ​നും സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് എ​സ്‌​ഐ​ടി. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു എ​ന്ന​തി​ന് തെ​ളി​വി​ല്ല. ന​ട​ന്‍ ബോ​ബി കു​ര്യ​നെ​യും, സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന​തി​ന് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തെ​ളി​വ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കും. ജി​ല്ല വി​ട്ട് പു​റ​ത്തു പോ​ക​ണ​മെ​ന്ന ആ​വ​ശ്യം അ​ട​ക്കം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ക്കും. ഹ​ര്‍​ജി നാ​ളെ ന​ല്‍​കാ​നാ​ണു തീ​രു​മാ​നം.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ഏ​പ്രി​ല്‍ ഒ​ന്നി​നു ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ന്നു രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍ വ​ച്ച് ര​ഞ്ജി​ത്ത് സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ര​ഞ്ജി​ത്തി​ന്‍റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച ര​ഞ്ജി​ത്ത് ജ​യി​ല്‍ മോ​ചി​ത​നാ​യി​രു​ന്നു. 10 ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ഇ​യാ​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നും ഇ​യാ​ള്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, യു​വ​ന​ടി​യു​ടെ അ​ഭി​ന​യം പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത് ഉ​യ​രാ​ത്ത​തി​നാ​ല്‍ താ​ന്‍ വി​മ​ര്‍​ശി​ക്കു​ക​യും ചി​ല സീ​നു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ര​ഞ്ജി​ത്ത് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ക്കാ​ര്യം സെ​റ്റി​ല്‍ എ​ല്ലാ​വ​രും അ​റി​ഞ്ഞു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​രാ​തി​ക്കു​പി​ന്നി​ലെ​ന്നാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍, ര​ഞ്ജി​ത്തി​നെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് പ്രേ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​വാ​ദം.

ര​ഞ്ജി​ത്തി​ന​ന്‍റെ സി​നി​മ​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ എ​ന്ന​തി​നാ​ല്‍ ഇ​വ​രെ സ്വാ​ധീ​നി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. താ​ന്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും സാ​ക്ഷി​ക​ളു​ള്ള പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്കി​ല്ലെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചു. കു​റ്റം സ​മ്മ​തി​ച്ചി​ല്ല എ​ന്നു​ക​രു​തി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​ല്ല എ​ന്നു പ​റ​യാ​നാ​കി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാം.

Kerala

ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സ്: അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി). കു​റ്റ​പ​ത്രം ഉ​ട​ൻ ന​ല്‍​കും.

ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് തെ​ളി​വു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി. കേ​സി​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ല്ല. അ​തി​ജീ​വി​ത​യെ ര​ഞ്ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​ര​മി​ല്ല, കേ​സി​ന് മു​ൻ​പ് ചി​ല ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്.

അ​തി​നി​ടെ ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജാ​മ്യം വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കു​ക. ജി​ല്ല വി​ട്ട് പു​റ​ത്ത് പോ​കാ​ൻ അ​നു​മ​തി അ​ട​ക്കം കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും. ഹ​ർ​ജി നാ​ളെ ന​ൽ​കും.

ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച​തോ​ടെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. 10 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Kerala

രഞ്ജിത്തിനൊപ്പം പോയത് നടന്‍റെ ബന്ധുക്കളെ കാണാന്‍; ലൈംഗികാതിക്രമ കേസില്‍ അസി. ഡയറക്ടര്‍ ശാലിനിയുടെ മൊഴി

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനിയെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെതിരായ കേസ് അറിയില്ലെന്നും നടന്‍ ബോബി കുര്യന്‍റെ ബന്ധുക്കളെ കാണാനായാണ് രഞ്ജിത്തിനൊപ്പം താന്‍ കാറില്‍ പോയത് എന്നുമാണ് ശാലിനിയുടെ മൊഴി.

സംവിധായകനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് താന്‍ കേസിനെ കുറിച്ച് അറിഞ്ഞത് എന്നും ശാലിനി മൊഴി നല്‍കി. നടന്‍ ബോബി കുര്യനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും. കേസ് എടുത്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തൊടുപുഴ മുട്ടത്ത് വച്ചാണ് വാഹനം തടഞ്ഞു നിര്‍ത്തി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാലിനിയും ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് പോലീസിന്‍റെ നിഗമനം.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് വെള്ളിയാഴ്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ സംഭവം നടന്ന ലൊക്കേഷനിലേക്ക് പോകരുത് എന്നീ ഉപാധികള്‍ അംഗീകരിച്ചാണ് രഞ്ജിത്ത് ജയില്‍ മോചിതനായത്.

തനിക്കെതിരെ എത്തിയത് വ്യാജ പരാതിയാണ് എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം. ലൈംഗികാതിക്രമം നടത്തിയിട്ടില്ല. 250 ഓളം അണിയറപ്രവര്‍ത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടര്‍ന്ന് നടിയുടെ ചില സീനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നുള്ള വിരോധത്തിലാണ് പരാതി നല്‍കിയത് എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം.

Kerala

ലൈം​ഗികാതിക്രമക്കേ​സ്: ര​ഞ്ജി​ത്തി​ന് ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന് ജാ​മ്യം. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യം ന​ൽ​കി​യാ​ൽ പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

പ്ര​തി​യു​ടെ സി​നി​മ​യി​ൽ ഉ​ള്ള​വ​രാ​ണ് പ്ര​ധാ​ന സാ​ക്ഷി​ക​ൾ. ഇ​വ​രെ പ്ര​തി സ്വാ​ധീ​നി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും സാ​ക്ഷി​ക​ളു​ള്ള പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​ന്നും ര​ഞ്ജി​ത് കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ത​ന്‍റെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്നു​ണ്ട്. കു​റ്റം സ​മ്മ​തി​ച്ചി​ല്ലെ​ന്ന് ക​രു​തി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കു​മെ​ന്നും ര​ഞ്ജി​ത് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

Kerala

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്‍റെ വാദം. എന്നe

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

Movies

കു​റ്റാ​രോ​പി​ത​ൻ ഏ​ത് ഉ​ന്ന​ത​നും സു​ഹൃ​ത്തു​മാ​ണെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക്കൊ​പ്പം ത​ന്നെ​യാ​ണ് ഞാ​ൻ: ഭാ​ഗ്യ​ല​ക്ഷ്മി

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് അ​റ​സ്റ്റി​ലാ​യ​തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

ഏ​തു കാ​ല​ത്താ​ണെ​ങ്കി​ലും താ​ൻ അ​തി​ജീ​വി​ത​മാ​രോ​ടൊ​പ്പം ത​ന്നെ ആ​യി​രി​ക്കു​മെ​ന്നും കു​റ്റാ​രോ​പി​ത​ൻ ഏ​ത് ഉ​ന്ന​ത​നും സു​ഹൃ​ത്തു​മാ​ണെ​ങ്കി​ലും ത​ന്‍റെ നി​ല​പാ​ട് ഇ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഭാ​ഗ്യ​ല​ക്ഷ്മി വ്യ​ക്ത​മാ​ക്കി.

‘‘വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു ചാ​ന​ൽ തു​ട​ങ്ങാ​നും ഇ​ന്ന് ഞാ​ൻ സം​സാ​രി​ക്കാ​ൻ പോ​കു​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ടി വ​ന്ന​തും. യ​ഥാ​ർ​ഥ​ത്തി​ൽ ചാ​ന​ൽ തു​ട​ങ്ങാ​ൻ കു​റ​ച്ചു ദി​വ​സ​മാ​യി​ട്ട് പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് പേ​ര് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ടാ​യി​രു​ന്നു.

ടെ​ക്നോ​ള​ജി അ​ത്ര വ​ലി​യ പി​ടി​യൊ​ന്നും ഇ​ല്ലാ​ത്ത ഒ​രാ​ളാ​ണ്. ഇ​ത് എ​ങ്ങ​നെ ചെ​യ്യ​ണം, എ​ങ്ങ​നെ ഷൂ​ട്ട് ചെ​യ്യ​ണം എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചു​ള​ള മ​ടി ഉ​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ഞാ​ൻ കു​റ​ച്ച് ഷൂ​ട്ട് ചെ​യ്തു. അ​ത് സ്വ​ര​വേ​ദ​ങ്ങ​ൾ എ​ന്ന് പ​റ​യു​ന്ന എ​ന്‍റെ പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്ലോ​ഗ് ആ​യി​രു​ന്നു..

അ​ടു​ത്ത ആ​ഴ്ച ഇ​ത് റി​ലീ​സ് ചെ​യ്തു തു​ട​ങ്ങാം എ​ന്നൊ​ക്കെ വി​ചാ​രി​ച്ച​പ്പോ​ഴാ​ണ്, രാ​വി​ലെ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ, ഗൂ​ഗി​ളി​ൽ വെ​റു​തെ സെ​ർ​ച്ച് ചെ​യ്ത​പ്പോ​ൾ എ​ന്നെ​ക്കു​റി​ച്ചൊ​രു വാ​ർ​ത്ത കാ​ണു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല? ഭാ​ഗ്യ​ല​ക്ഷ്മി സെ​ല​ക്ടീ​വ് ആ​ണോ? എ​ന്ന​താ​ണ് വാ​ർ​ത്ത.

നോ​ക്കൂ എ​നി​ക്ക് ഇ​തി​ൽ നി​ല​പാ​ട് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, മാ​ധ്യ​മ​ത്തി​ൽ വ​രു​ന്നി​ല്ല, വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ വ​ന്ന് സം​സാ​രി​ക്കു​ന്നി​ല്ല എ​ന്നാ​ൽ അ​തി​ന​ർ​ഥം, എ​നി​ക്ക് അ​തി​ൽ അ​ഭി​പ്രാ​യ​മി​ല്ല എ​ന്ന​ല്ല.

എ​നി​ക്ക് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്, അ​ഭി​പ്രാ​യം എ​പ്പോ​ഴും സ​മൂ​ഹ​ത്തി​നു മു​മ്പി​ലും ചാ​ന​ലി​നു മു​മ്പി​ലും വ​ന്നി​രു​ന്നു പ​റ​ഞ്ഞു​കൊ​ള്ള​ണം എ​ന്ന് അ​ത്യാ​വ​ശ്യ​മൊ​ന്നു​മി​ല്ല​ല്ലോ. എ​ന്‍റെ ഇ​ഷ്ട​മ​ല്ലേ സം​സാ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്നു​ള്ള​ത്.

ഇ​ങ്ങ​നെ ഒ​രു വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ത​ന്നെ ആ ​പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു. വി​ളി​ച്ച​പ്പോ​ൾ ആ ​കു​ട്ടി ഫോ​ൺ എ​ടു​ത്തി​ല്ല, ന​മു​ക്ക് മ​ന​സി​ലാ​കും, കാ​ര​ണം എ​ല്ലാ ചാ​ന​ലു​ക​ളും ബ്രേ​ക്കിം​ഗ് ന്യൂ​സ് ആ​യി ഇ​ത് വ​ള​രെ ആ​വേ​ശ​ത്തോ​ടു​കൂ​ടി കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പി​ന്നി​ൽ വേ​ദ​നി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി ഉ​ണ്ട് എ​ന്നു​ള്ള​ത് എ​ല്ലാ​വ​രും മ​റ​ന്നു പോ​കു​ന്നു.

അ​വ​ർ​ക്ക് അ​തൊ​രു ബ്രേ​ക്കിം​ഗ് ന്യൂ​സ് മാ​ത്ര​മാ​ണ്. ആ ​കു​ട്ടി​യു​ടെ ആ ​വേ​ദ​ന മ​ന​സ്സി​ലാ​കു​ന്ന​ത് കൊ​ണ്ട് ഞാ​ൻ പി​ന്നെ കൂ​ടു​ത​ൽ നി​ർ​ബ​ന്ധി​ക്കാ​ൻ പോ​യി​ല്ല. ഉ​ട​നെ ത​ന്നെ ഒ​രു മെ​സേ​ജ് അ​യ​ച്ചു, ‘മോ​ളെ വാ​ർ​ത്ത ക​ണ്ടു, ധൈ​ര്യ​മാ​യി​രി​ക്കൂ എ​ന്നും ഒ​പ്പം ഉ​ണ്ടാ​കും’ എ​ന്ന്. അ​ത്ര​യും മ​തി യ​ഥാ​ർ​ഥ​ത്തി​ൽ.

ഒ​പ്പ​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​ൽ, അ​വ​ളോ​ടൊ​പ്പം എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തൊ​രു വെ​റും വാ​ക്ക​ല്ല. അ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന ഒ​രു കാ​ര്യ​മാ​ണ്. കാ​ര​ണം അ​ങ്ങ​നെ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ള്ള​വ​രോ​ടൊ​പ്പം ഞാ​ൻ നി​ന്നി​ട്ടു​ള്ള ഒ​രാ​ളാ​ണ്. ക​ന്യാ​സ്ത്രീ​യു​ടെ വി​ഷ​യം വ​ന്ന സ​മ​യ​ത്ത് അ​വ​ർ​ക്ക് വേ​ണ്ടി എ​റ​ണാ​കു​ള​ത്ത് സ​മ​ര​പ്പ​ന്ത​ലി​ൽ ചെ​ന്ന ഒ​രാ​ളാ​ണ്.‌

കേ​ര​ള​ത്തി​ലെ ഇ​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഞാ​ൻ ചാ​ന​ലു​ക​ളി​ൽ ഇ​രു​ന്ന് സം​സാ​രി​ച്ചി​ട്ടു​ള്ള ഒ​രാ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​നി ആ​ർ​ക്ക് വേ​ണ്ടി​യാ​ണെ​ങ്കി​ലും എ​നി​ക്ക് പ​റ​യാ​നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ഞാ​ൻ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

പ​ക്ഷേ ഇ​വി​ടെ ഇ​പ്പോ​ൾ നി​ങ്ങ​ളോ​ട് പ​റ​യാ​ൻ വ​ന്നി​രി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം, ഞാ​ൻ എ​ടു​ത്തി​രി​ക്കു​ന്ന ഒ​രു തീ​രു​മാ​ന​മാ​ണ്. ആ ​തീ​രു​മാ​നം എ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​റ​യാം.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി വി​ധി വ​രു​ന്ന ദി​വ​സം. എ​ന്താ​യി​രി​ക്കും കോ​ട​തി വി​ധി വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് ന​മു​ക്ക് ഏ​ക​ദേ​ശം ഒ​രു ഊ​ഹം ഒ​ക്കെ ഉ​ണ്ട​ല്ലോ.

അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ അ​ങ്ങോ​ട്ട് വ​രു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞി​ട്ടാ​ണ് അ​വ​ളോ​ടൊ​പ്പം അ​വി​ടെ പോ​യി ഇ​രു​ന്ന​ത്. വ​രാ​ൻ പോ​കു​ന്ന സ​ത്യം ഫേ​സ് ചെ​യ്യാ​നാ​യി കു​റെ ദി​വ​സ​ങ്ങ​ളോ​ളം അ​വ​ളെ ഇ​ങ്ങ​നെ പ​റ​ഞ്ഞു, പ​റ​ഞ്ഞു, പ​റ​ഞ്ഞു ധൈ​ര്യം കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ട് പോ​ലും അ​വ​ൾ​ക്ക് അ​ത് താ​ങ്ങാ​ൻ പ​റ്റി​യി​ല്ല. താ​ങ്ങാ​ൻ പ​റ്റി​യി​ല്ല എ​ന്ന് പ​റ​യു​മ്പോ​ൾ ഈ ​കേ​സി​നോ​ടൊ​പ്പം 2017 മു​ത​ൽ സ​ഞ്ച​രി​ച്ച ഒ​രു വ്യ​ക്തി​യാ​ണ് ഞാ​ൻ. എ​ന്‍റെ സു​ഹൃ​ത്ത് ഒ​ന്നു​മ​ല്ല ആ ​കു​ട്ടി.

ആ ​കു​ട്ടി​യും ഞാ​നു​മാ​യി അ​ടു​ത്തി​രു​ന്ന് സം​സാ​രി​ക്കു​ന്ന​ത് ത​ന്നെ ഈ ​കേ​സ് വ​ന്ന​തി​നു ശേ​ഷ​മാ​ണ്. അ​തി​നു​മു​മ്പ് ഞ​ങ്ങ​ൾ ത​മ്മി​ൽ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​വ​ർ ഒ​രു ന​ടി ഞാ​ൻ ഒ​രു ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് അ​ത്ര​യേ ഉ​ള്ളൂ.

പ​ക്ഷേ ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്ന​പ്പോ​ൾ ഓ​ടി അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ചെ​ന്ന്, അ​വ​രോ​ടൊ​പ്പം ഇ​രു​ന്ന്, അ​വ​രെ ആ​ശ്വ​സി​പ്പി​ച്ച് ഒ​ന്ന് ചേ​ർ​ത്തു​പി​ടി​ച്ച്, ‘ഞാ​ൻ കൂ​ടെ​യു​ണ്ട്, ഞാ​ൻ കൂ​ടെ​യു​ണ്ട് കേ​ട്ടോ എ​പ്പോ​ഴും’ എ​ന്നു പ​റ​യു​ന്ന​ത് അ​വ​രെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം ആ​ശ്വാ​സം ത​രു​ന്ന കാ​ര്യ​മാ​ണ്.

ചാ​ന​ലി​ൽ വ​ന്നി​രി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ എ​ന്‍റെ നി​ല​പാ​ട് പ​റ​യു​ക എ​ന്നു​ള്ള​ത​ല്ല. ഇ​ത് അ​നു​ഭ​വി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്, എ​ന്നോ​ടൊ​പ്പം ഇ​വ​രൊ​ക്കെ ഉ​ണ്ട​ല്ലോ എ​ന്ന ധൈ​ര്യം വ​രും. എ​നി​ക്ക് വേ​ണ്ടി അ​വ​ർ സം​സാ​രി​ക്കും, എ​നി​ക്ക് പ​റ​യാ​നു​ള്ള​താ​ണ് അ​വ​ർ പ​റ​യു​ന്ന​ത് എ​ന്ന് ഓ​രോ സ​ർ​വൈ​വ​റും ഓ​ർ​ക്കും. അ​പ്പോ​ൾ കി​ട്ടു​ന്ന ഒ​രു ധൈ​ര്യം ഉ​ണ്ട​ല്ലോ അ​തി​നു​വേ​ണ്ടി​യാ​ണ് ന​മ്മ​ൾ ഈ ​ചാ​ന​ലി​ൽ പോ​യി​രു​ന്നു സം​സാ​രി​ക്കു​ന്ന​ത്.

എ​ല്ലാ കാ​ല​വും പ​ല​ർ​ക്കു വേ​ണ്ടി​യും ഞാ​ൻ സം​സാ​രി​ക്കാ​റു​ണ്ട്. പി​ന്നെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഒ​ര​ൽ​പം അ​ധി​കം സം​സാ​രി​ക്കാ​ൻ കാ​ര​ണം, എ​തി​ർ നി​ൽ​ക്കു​ന്ന​ത് ഏ​റ്റ​വും ഉ​ന്ന​ത​നും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യ​തു കൊ​ണ്ടാ​ണ്. അ​പ്പോ​ൾ ന​മു​ക്ക് സം​സാ​രി​ക്കാ​ൻ കു​റെ കൂ​ടി കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും.

ഈ ​കേ​സി‍​ന്‍റെ ട്ര​യ​ൽ സ​മ​യ​ത്ത് അ​വ​ൾ നേ​രി​ട്ട് വ​ല്ലാ​ത്ത ദു​ര​നു​ഭ​വം, എ​ല്ലാം ന​മു​ക്ക് അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. നി​ങ്ങ​ളി​ൽ പ​ല​രും വാ​ർ​ത്ത​ക​ളി​ൽ കൂ​ടെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്നെ​ങ്കി​ൽ ന​മ്മ​ൾ നേ​രി​ട്ട് ഇ​വ​രി​ൽ നി​ന്നാ​ണ് ഈ ​കാ​ര്യ​ങ്ങ​ളൊ​ക്കെ അ​റി​യു​ന്ന​ത്. അ​പ്പോ​ൾ ഇ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് ത​ന്നെ ന​മ്മു​ടെ ഇ​ട​പെ​ട​ലു​ക​ൾ കു​റ​ച്ചു കൂ​ടു​ത​ൽ കാ​ണി​ച്ചു എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്.

അ​ത് എ​ന്‍റെ ആ​വ​ശ്യ​മാ​ണ്, അ​ത് ആ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ അ​ല്ല. എ​ല്ലാ​വ​രും അ​യാ​ളോ​ടൊ​പ്പം എ​ന്ന് പ​റ​യു​മ്പോ​ൾ അ​വ​ളോ​ടൊ​പ്പം വ​ള​രെ വി​ര​ള​മാ​യ ആ​ളു​ക​ളെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഞാ​ൻ ഈ ​കേ​സി​നൊ​പ്പം ഇ​ത്ര​യും കാ​ലം സ​ഞ്ച​രി​ച്ച ഒ​രാ​ളാ​യ​തു​കൊ​ണ്ട് ത​ന്നെ കു​റ​ച്ച് ഇ​മോ​ഷ​ന​ൽ ആ​കു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് എ​ന്നെ ക​ൺ​ട്രോ​ൾ ചെ​യ്യാ​ൻ പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​വി​ധി വ​ന്ന ദി​വ​സം അ​വ​ളു​ടെ നി​രാ​ശ​യും അ​വ​ളു​ടെ ദുഃ​ഖ​വും ഇ​തെ​ല്ലാം കൂ​ടി ക​ണ്ട​പ്പോ​ൾ അ​വ​ൾ എ​ത്ര​മാ​ത്രം അ​പ്സെ​റ്റ് ആ​യോ അ​ത്ര​ത്തോ​ളം ഞാ​നും അ​പ്സെ​റ്റ് ആ​യി.

അ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​പ്പോ​ൾ പോ​ലും എ​നി​ക്ക് എ​ന്നെ ക​ൺ​ട്രോ​ൾ ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലാ​യി​രു​ന്നു. അ​തെ​ല്ലാം ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വ​ന്നി​ട്ടും എ​നി​ക്ക് എ​ന്‍റെ ദേ​ഷ്യ​വും സ​ങ്ക​ട​വും ക​ൺ​ട്രോ​ൾ ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ല. അ​താ​ണ് എ​ല്ലാ ദേ​ഷ്യ​വും വ​ച്ച് സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​ന്നു എ​ന്ന് പ​റ​യാ​ൻ കാ​ര​ണം

അ​ത് ക​ഴി​ഞ്ഞി​ട്ടും എ​നി​ക്ക് അ​തി​ൽ നി​ന്ന് ഒ​രു മോ​ച​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ വ​ന്നി​ട്ടും ഞാ​ൻ ഇ​ങ്ങ​നെ ടെ​ൻ​ഷ​ൻ അ​ടി​ച്ചു​കൊ​ണ്ട് വ​ല്ലാ​ത്ത ഒ​രു ഡി​പ്ര​ഷ​ൻ മൂ​ഡി​ലേ​ക്ക് പോ​യി. എ​ന്താ​ണ് എ​നി​ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നോ​ർ​ത്ത് എ​നി​ക്ക് ത​ന്നെ അ​ത്ഭു​തം തോ​ന്നി.

വ​ല്ല​വ​രും ക​ണ്ടാ​ൽ വി​ചാ​രി​ക്കും, ഇ​വ​ർ ഇ​ത്തി​രി ഓ​വ​ർ അ​ല്ലേ എ​ന്ന്. പ​ക്ഷേ അ​ത് എ​ന്‍റെ ഒ​രു ബേ​സി​ക് നേ​ച്ച​ർ ആ​ണ്. എ​നി​ക്ക് സ​ങ്ക​ടം വ​ന്നാ​ലും സ​ന്തോ​ഷം വ​ന്നാ​ലും ദേ​ഷ്യം വ​ന്നാ​ലും വ​ള​രെ അ​മി​ത​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​രാ​ളാ​ണ്. അ​ത് എ​ന്നെ ത​ന്നെ എ​ന്‍റെ മ​ന​സി​നെ സ​ന്തോ​ഷ​ത്തെ സ​മാ​ധാ​ന​ത്തെ എ​ല്ലാം ഇ​ല്ലാ​തെ​യാ​ക്കു​ന്ന​ത് പോ​ലെ എ​നി​ക്ക് തോ​ന്നു​ന്നു​ണ്ട്. പ​ക്ഷേ എ​നി​ക്ക് ഇ​തി​ൽ നി​ന്ന് എ​ന്താ​ണ് ഞാ​ൻ ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യു​ന്നി​ല്ലാ​യി​രു​ന്നു.

അ​പ്പോ​ഴാ​ണ് എ​ന്‍റെ മൂ​ത്ത മ​ക​ൻ എ​ന്നോ​ട് പ​റ​ഞ്ഞ​ത്, അ​മ്മ ഈ ​ചാ​ന​ലു​ക​ളി​ൽ ചെ​ന്നി​രു​ന്ന് സം​സാ​രി​ക്കു​മ്പോ​ൾ അ​മ്മ അ​മ്മ​യു​ടെ നി​ല​പാ​ടു​ക​ൾ,അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി​യാ​ണ് അ​വി​ടെ പോ​യി ഇ​രി​ക്കു​ന്ന​ത്. പ​ക്ഷേ അ​തി​നെ അ​മ്മ​യു​ടെ നി​ല​പാ​ട് ആ​യോ അ​മ്മ​യു​ടെ അ​ഭി​പ്രാ​യ​മാ​യോ കാ​ണു​ന്ന​തി​നേ​ക്കാ​ളും, അ​വ​ർ​ക്ക് ന​ന്നാ​യി​ട്ട് അ​റി​യാം അ​മ്മ​യെ എ​ങ്ങ​നെ പ്ര​കോ​പി​പ്പി​ക്ക​ണം എ​ന്ന്.

അ​ങ്ങ​നെ പ്ര​കോ​പി​പ്പി​ക്കു​മ്പോ​ൾ അ​മ്മ വ​ള​രെ വ​യ​ല​ന്‍റ് ആ​കു​ന്ന​തു​പോ​ലെ ദേ​ഷ്യ​ത്തി​ൽ ഉ​റ​ക്കെ ഒ​ച്ച വ​ച്ച് സം​സാ​രി​ക്കും. അ​വ​ർ​ക്ക് ആ​വ​ശ്യം അ​താ​ണ്. ആ ​ഒ​ച്ച​യും ബ​ഹ​ള​വും എ​ല്ലാം കൂ​ടെ​യാ​ണ് അ​വ​ർ​ക്ക് ആ​വ​ശ്യം. അ​ല്ലാ​തെ നി​ങ്ങ​ൾ വ​ള​രെ സാ​ത്വി​ക​ത​യോ​ടു​കൂ​ടി സം​സാ​രി​ച്ച് ച​ർ​ച്ച​യ്ക്ക് വ​ന്നി​രി​ക്കാ​ൻ അ​വ​രാ​രും വി​ളി​ക്കി​ല്ല അ​പ്പോ​ൾ നി​ങ്ങ​ളെ പ്രൊ​വോ​ക്ക് ചെ​യ്യു​ക, നി​ങ്ങ​ൾ പ്രൊ​വോ​ക്ക്ഡ് ആ​വു​ക ഇ​താ​ണ് അ​വ​രു​ടെ ആ​വ​ശ്യം

ഇ​തു​കൊ​ണ്ട് ആ​ർ​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് അ​മ്മ​യ്ക്ക്. ആ​ർ​ക്കാ​ണ് ഗു​ണം ഉ​ണ്ടാ​കു​ന്ന​ത് അ​വ​ർ​ക്ക്. ആ​ലോ​ചി​ച്ചു നോ​ക്കി​യ​പ്പോ​ൾ എ​നി​ക്ക് തോ​ന്നി ശ​രി​യാ​ണ്. അ​പ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ച്ചു എ​നി​ക്ക് ഒ​രാ​ളെ ചേ​ർ​ത്തു പി​ടി​ക്ക​ണ​മെ​ങ്കി​ൽ, നേ​രി​ട്ട് അ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യാ​ൽ പോ​രെ, അ​വ​രോ​ട് സം​സാ​രി​ച്ചാ​ൽ പോ​രെ. അ​ത് സ​മൂ​ഹ​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യം എ​ന്താ​ണ്. ഇ​ന്ന​ല്ല നാ​ളെ​യ​ല്ല ഇ​നി ഏ​തു കാ​ല​ത്താ​ണെ​ങ്കി​ലും ഞാ​ൻ അ​തി​ജീ​വി​ത​മാ​രോ​ടൊ​പ്പം ത​ന്നെ ആ​യി​രി​ക്കും. അ​തി​ന് ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ഏ​ത് സു​ഹൃ​ത്താ​ണെ​ങ്കി​ലും ഇ​നി ആ​രൊ​ക്കെ ത​ന്നെ​യാ​ണെ​ങ്കി​ലും എ​ന്‍റെ നി​ല​പാ​ട് ഇ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും.

ഇ​തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​മു​ണ്ട്. ഇ​പ്പോ​ൾ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​ന്ന സ​മ​യ​ത്ത് േഹ​മ ക​മ്മി​റ്റി​യു​ടെ മു​ൻ​പാ​കെ മൊ​ഴി കൊ​ടു​ത്ത ആ​ളു​ക​ളോ​ട് കേ​സ് ഫ​യ​ൽ ചെ​യ്യാ​നാ​യി എ​സ്ഐ​ടി ടീം ​ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ പ​ല​രും കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

അ​പ്പോ​ൾ അ​തൊ​ന്നും നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടാ​തെ അ​ങ്ങ​നെ മു​മ്പോ​ട്ടു പോ​യി. ഇ​ന്ന് വ​ന്നി​രി​ക്കു​ന്ന ഈ ​കു​ട്ടി​യാ​ണെ​ങ്കി​ലും ന​ടി ആ​ണെ​ങ്കി​ലും ക​ന്യാ​സ്ത്രീ ആ​ണെ​ങ്കി​ലും ഇ​ത​ത്രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പോ​യ സ്ത്രീ​ക​ൾ കു​ട്ടി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ൻ​പോ​ട്ടു പോ​കു​മ്പോ​ൾ ന​മ്മ​ൾ തീ​ർ​ച്ച​യാ​യി​ട്ടും അ​ത് അം​ഗീ​ക​രി​ക്ക​ണം. കാ​ര​ണം സ​മൂ​ഹ​ത്തി​ൽ പ​ല​രു​ടെ​യും പ​രി​ഹാ​സ​വും പ​ല​രു​ടെ​യും കു​ത്തു​വാ​ക്കു​ക​ളും ഒ​ക്കെ സ​ഹി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി​ട്ട് മു​ൻ​പോ​ട്ടു പോ​കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രോ​ടൊ​പ്പം ആ ​പെ​ൺ​കു​ട്ടി​ക​ളോ​ടൊ​പ്പം നി​ൽ​ക്കു​ക എ​ന്നു​ള്ള​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും അ​ത് ചെ​യ്യേ​ണ്ട​വ​രാ​ണ്, എ​ന്നെ സം​ബ​ന്ധി​ച്ച് ഞാ​ൻ അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും. ഇ​നി അ​ത് ആ​രാ​ണ് ഈ ​പ്ര​തി​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​തെ​ങ്കി​ലും ഞാ​ൻ ആ ​പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും.

മ​റ്റൊ​ന്ന് സി​നി​മ​യി​ൽ അ​ത് ഏ​ത് ഭാ​ഷ​യി​ലും ആ​വ​ട്ടെ ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഒ​രു പ്ര​ശ്നം വ​ന്നാ​ൽ ആ​രെ​ങ്കി​ലും അ​വ​ളോ​ടൊ​പ്പം നി​ൽ​ക്കു​ന്നു​ണ്ടോ? സ്ത്രീ​ക​ൾ പോ​ലും ആ ​പെ​ണ്ണി​നോ​ടൊ​പ്പം നി​ൽ​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ ഐ​സി ക​മ്മി​റ്റി ഉ​ണ്ടാ​ക്കി. എ​ല്ലാ സി​നി​മ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തും സ്റ്റു​ഡി​യോ​സി​ലും, ഡ​ബ്ബി​ങ് സ്റ്റു​ഡി​യോ​യി​ൽ ഒ​ക്കെ ഐ​സി ക​മ്മി​റ്റി ഉ​ണ്ടെ​ന്നൊ​ക്കെ​യാ​ണ് ഞാ​ൻ ഇ​തു​വ​രെ ആ​രെ​യും ക​ണ്ടി​ട്ടൊ​ന്നു​മി​ല്ല.

ഷൂ​ട്ടി​ങ് സ്ഥ​ല​ത്ത് എ​ങ്ങ​നെ​യാ​ണ് ഐ​സി​സി ക​മ്മി​റ്റി വ​രു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്, ആ ​സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന ര​ണ്ടു​പേ​രും പു​റ​ത്തു​നി​ന്ന് ഒ​രാ​ളു​മാ​ണ് ക​മ്മ​റ്റി​യി​ലു​ള്ള​ത്. ആ ​സി​നി​മ​യി​ൽ ത​ന്നെ വ​ർ​ക്ക് ചെ​യ്യു​ന്ന ര​ണ്ടു​പേ​ര്‍ ഒ​രി​ക്ക​ലും ആ ​സി​നി​മ​യി​ൽ ഇ​ത്ത​രം ദു​ര​നു​ഭ​വം നേ​രി​ട്ട ഒ​രു പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി സ​പ്പോ​ർ​ട്ട് ചെ​യ്ത് സം​സാ​രി​ക്കി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് അ​വ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​കും എ​ന്ന ഭ​യം ഉ​ള്ള​തു​കൊ​ണ്ട്.

പു​റ​ത്തു​നി​ന്ന് മൂ​ന്നു​പേ​രെ​യാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​രേ​ണ്ട​ത്, സാ​ക്ഷി​ക​ൾ അ​വി​ടെ ഉ​ള്ള​വ​ർ ആ​യി​രി​ക്ക​ണം. പ​ക്ഷേ ഞാ​നൊ​രു പ​ടം വ​ർ​ക്ക് ചെ​യ്യാ​ൻ പോ​കു​മ്പോ​ൾ അ​വി​ടെ എ​നി​ക്ക് ഒ​രു ദു​ര​നു​ഭ​വം ഉ​ണ്ടാ​യാ​ൽ ആ ​പ​ട​ത്തി​ൽ ത​ന്നെ വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രോ​ട് അ​ല്ല ഞാ​ൻ ഇ​ത് പ​റ​യേ​ണ്ട​ത്. ഈ ​ക​മ്മി​റ്റി​യി​ൽ പു​റ​ത്തു നി​ന്ന് ര​ണ്ട് ആ​ൾ​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​രോ​ടാ​ണ് ഞാ​ൻ ഇ​ത് പ​റ​യേ​ണ്ട​ത്. എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് നീ​തി കി​ട്ടു​മെ​ന്ന വി​ശ്വാ​സം എ​നി​ക്കി​ല്ല.

ന​മ്മ​ൾ ക​ണ്ട​ത​ല്ലേ കോ​ട​തി​യി​ൽ മൊ​ഴി​മാ​റ്റി​യ​ത്. ഇ​തു​ത​ന്നെ​യ​ല്ലേ എ​ല്ലാ​വ​രും നാ​ളെ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​പ്പോ​ൾ ഐ​സി ക​മ്മി​റ്റി ന​മു​ക്ക് വി​ശ്വ​സി​ക്കാ​ൻ പ​റ്റി​ല്ല സാ​ക്ഷി​ക​ൾ ന​മു​ക്ക് വി​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. എ​ന്നി​ട്ടും പെ​ൺ​കു​ട്ടി സ​ധൈ​ര്യം മു​ൻ​പോ​ട്ട് പോ​കു​ന്നു​ണ്ട് എ​ങ്കി​ൽ തീ​ർ​ച്ച​യാ​യി​ട്ടും അ​വ​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ത​ന്നെ​യാ​ണ് എ​ന്റെ ഉ​റ​ച്ച തീ​രു​മാ​നം.

പി​ന്നെ തെ​റ്റ് ചെ​യ്യു​ന്ന​വ​ർ അ​ല്ലെ​ങ്കി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​കു​ന്ന​വ​ർ, അ​വ​ർ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല എ​ന്ന് അ​വ​ർ​ക്ക് സ്വ​യം ബോ​ധ്യ​മു​ണ്ടെ​ങ്കി​ൽ നി​വി​ൻ പോ​ളി ഒ​ക്കെ ചെ​യ്ത പോ​ലെ മാ​ധ്യ​മ​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി സ​ധൈ​ര്യം സം​സാ​രി​ക്ക​ണം. തെ​ളി​യി​ക്ക​ട്ടെ ഇ​ന്ന ദി​വ​സം ഞാ​ൻ ഇ​ന്നി​ട​ത്താ​യി​രു​ന്നു എ​ന്ന്.

തീ​ർ​ച്ച​യാ​യി​ട്ടും ആ ​പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ എ​ല്ലാം മാ​റ്റി​വ​ച്ചു​കൊ​ണ്ട് ത​ന്നെ ധൈ​ര്യ​ത്തോ​ടു​കൂ​ടി ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും നി​യ​മ​പ​ര​മാ​യി ഇ​ത് മു​ൻ​പോ​ട്ട് ശ​ക്ത​മാ​യി ത​ന്നെ മു​ൻ​പോ​ട്ട് പോ​ക​ണം. തീ​ർ​ച്ച​യാ​യി​ട്ടും ഞാ​ൻ അ​വ​ളോ​ടൊ​പ്പം ത​ന്നെ​യാ​ണ് എ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​നി എ​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷം കൂ​ട്ടാ​ൻ വേ​ണ്ടി ഞാ​ൻ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പോ​യി​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

കാ​ര​ണം ചാ​ന​ൽ ച​ർ​ച്ച​യി​ൽ ന​മ്മ​ൾ സം​സാ​രി​ക്കു​മ്പോ​ൾ എ​തി​ര്‍ നി​ൽ​ക്കു​ന്ന ആ​ള് ഒ​ച്ച വ​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ പ്രൊ​വോ​ക്ക​ഡ് ആ​കും. അ​ങ്ങ​നെ എ​ന്റെ മ​ന​സ്സും ശ​രീ​ര​വും ആ​രോ​ഗ്യം ന​ശി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ളും ന​ല്ല​ത് മി​ണ്ടാ​തി​രി​ക്കു​ന്ന​താ​ണ്. അ​തി​ന​ർ​ഥം ഞാ​ൻ നി​ശ​ബ്ദ​യാ​യി എ​ന്ന​ല്ല, എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്‍റെ ഈ ​ചാ​ന​ലി​ൽ കൂ​ടി നി​ങ്ങ​ളോ​ട് സം​സാ​രി​ക്കും. ഈ ​ചാ​ന​ൽ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും സി​നി​മ​യി​ലെ പ​ര​ദൂ​ഷ​ണം പ​റ​യാ​ന​ല്ല, സി​നി​മ​യി​ലു​ള്ള​വ​രു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന​ല്ല, യാ​ത്ര​ക​ൾ, സ​ന്തോ​ഷ​ങ്ങ​ൾ, സ​ങ്ക​ട​ങ്ങ​ൾ, ജീ​വി​തം, എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ഇ​തൊ​ക്കെ പ​റ​യാ​ൻ വേ​ണ്ടി​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി സി​നി​മ​യി​ൽ നി​ന്ന് കു​റെ പേ​രു​ടെ പ​ര​ദൂ​ഷ​ണം കേ​ൾ​ക്കാം എ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട. അ​ങ്ങ​നെ ഒ​രു സം​ഭ​വം ഞാ​ൻ സം​സാ​രി​ക്കു​ക​യേ​യി​ല്ല.’’ ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ൾ.

Movies

ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്റ്റ് ത​നി​ക്ക് ഒ​രു അ​ദ്ഭു​ത​മ​ല്ല; പാ​ർ​വ​തി തി​രു​വോ​ത്ത്  

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്റ്റി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പു​രു​ഷാ​ധി​പ​ത്യ​ത്തി​നും സു​ര​ക്ഷാ വീ​ഴ്ച​ക​ൾ​ക്കു​മെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്.

ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്റ്റ് ത​നി​ക്ക് ഒ​രു അ​ദ്ഭു​ത​മ​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്ക് നി​യ​മ​ത്തെ ഭ​യ​മി​ല്ലാ​ത്ത​ത് അ​വ​ർ അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും പാ​ർ​വ​തി തു​റ​ന്ന​ടി​ച്ചു.

''ഡ​ബ്ല്യു.​സി.​സി എ​ന്ന​ത് സി​നി​മാ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഒ​രു ഔ​ദ്യോ​ഗി​ക നി​യ​മ നി​ർ​മ്മാ​ണ സ​മി​തി​യ​ല്ല, മ​റി​ച്ച് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഒ​രു കൂ​ട്ടാ​യ്മ​യാ​ണ്.

2017 മു​ത​ൽ ഞ​ങ്ങ​ൾ കേ​വ​ലം പ്ര​തി​ഷേ​ധ​ങ്ങ​ൾ മാ​ത്ര​മ​ല്ല ന​ട​ത്തി​യ​ത്, മ​റി​ച്ച് ഭ​ര​ണ​കൂ​ട​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും നേ​രി​ൽ​ക്ക​ണ്ട് സി​നി​മ​യ്ക്കു​ള്ളി​ൽ കൃ​ത്യ​മാ​യ പോ​ളി​സി​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​നി​മ​യ്ക്കു​ള്ളി​ലെ ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രൂ​പീ​ക​രി​ച്ച ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് നാ​ല​ര വ​ർ​ഷ​ത്തോ​ള​മാ​ണ് പു​റ​ത്തു​വി​ടാ​തെ ര​ഹ​സ്യ​മാ​ക്കി വ​ച്ച​ത്.

ഈ ​കാ​ല​യ​ള​വി​ല​ത്ര​യും മേ​ഖ​ല​യി​ൽ ചൂ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കാ​ത്ത​തും, സു​ര​ക്ഷി​ത​മാ​യ ഒ​രു തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കാ​ൻ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തും കൊ​ണ്ടാ​ണ് ഇ​ന്നും പ​ല​ർ​ക്കും യാ​തൊ​രു ഭ​യ​വു​മി​ല്ലാ​ത്ത​ത്.

പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് പി​ന്നീ​ട് ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ ജോ​ലി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ട്. അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യി നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു.

പ​ണ​മു​ള്ള​വ​ർ​ക്കും സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്കും എ​തി​രെ പൊ​രു​തു​ക എ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ശി​ക്ഷ എ​ന്ന പേ​രി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന​ത് വെ​റും അ​ഭി​ന​യ​മാ​ണ്. അ​തി​ജീ​വി​ത​ർ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് സ​മൂ​ഹം വേ​ണ്ട​ത്ര ബോ​ധ​വാ​ന്മാ​ര​ല്ല.

പ​ല​ർ​ക്കും പേ​രു​ക​ൾ അ​റി​യാ​നു​ള്ള ആ​കാം​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്, നീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ല. ജ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ചോ​ദി​ക്കു​ന്ന​ത് "എ​ന്തു​കൊ​ണ്ട് ഇ​വ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​ല്ല?" എ​ന്നാ​ണ്. എ​ന്നാ​ൽ സി​സ്റ്റ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ മൂ​ലം അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രും ചി​ന്തി​ക്കു​ന്നി​ല്ല.

സി​നി​മ​യി​ൽ കൃ​ത്യ​മാ​യ ഇ​ന്റേ​ണ​ൽ ക​മ്മി​റ്റി​ക​ൾ വേ​ണ​മെ​ന്ന​ത് ഇ​ന്ന് എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ങ്കി​ലും, ത​ട​യു​ക , നി​രോ​ധി​ക്കു​ക, ശി​ക്ഷി​ക്കു​ക എ​ന്നീ മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം സി​നി​മാ മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യ മാ​റ്റം സം​ഭ​വി​ക്കി​ല്ല. ഇ​തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഡ​ബ്ല്യു.​സി.​സി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ് എ​നി​ക്ക് ഒ​രു സ​ർ​പ്രൈ​സോ ഷോ​ക്കോ അ​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യും. കാ​ര​ണം, ഭൂ​ത​കാ​ല​ത്തി​ൽ അ​വ​ർ ചെ​യ്ത തെ​റ്റു​ക​ൾ​ക്ക് അ​വ​ർ ഒ​രു വി​ല​യും കൊ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ കു​റ്റ​വാ​ളി​ക​ൾ​ക്ക് യാ​തൊ​രു പേ​ടി​യു​മി​ല്ല. അ​തി​ജീ​വി​ച്ച​വ​രെ വി​ശ്വ​സി​ക്ക​ണ​മോ അ​തോ മ​റു​വ​ശ​ത്തു​ള്ള​വ​രെ വി​ശ്വ​സി​ക്ക​ണ​മോ എ​ന്നൊ​ക്കെ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​നി​യും നീ​ണ്ടു​പോ​യേ​ക്കാം. 

മ​റ്റൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​രീ​ന ക​പൂ​ർ പ​റ​ഞ്ഞ (thak gayi mei: ഞാ​ൻ മ​ടു​ത്തു​പോ​യി) വാ​ച​കം ഞാ​ൻ അ​ടു​ത്തി​ടെ കേ​ട്ടു. അ​തി​നു​ശേ​ഷം ഞാ​ൻ ഇ​ത് പ​ല​പ്പോ​ഴും ഉ​ദ്ധ​രി​ക്കാ​റു​ണ്ട്.

ശ​രി​ക്കും ഞാ​ൻ മ​ടു​ത്തു​പോ​യി. പ​ക്ഷേ, ഇ​വി​ടെ ഞ​ങ്ങ​ൾ​ക്കും ജീ​വി​ക്ക​ണം, കൂ​ടെ ജോ​ലി ചെ​യ്യു​ക​യും വേ​ണം. ആ​ക്ടി​വി​സ്റ്റ് എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ചു​മ​ലി​ലേ​റ്റു​ന്ന​തി​നൊ​പ്പം ത​ന്നെ സ്വ​ന്തം തൊ​ഴി​ലി​ൽ ശ്ര​ദ്ധി​ക്കാ​നും പ​ണം സ​മ്പാ​ദി​ക്കാ​നും പ്ര​സ​ക്ത​മാ​യി നി​ല​നി​ൽ​ക്കാ​നും ഞ​ങ്ങ​ൾ പാ​ടു​പെ​ടു​ക​യാ​ണ്.’’ പാ​ർ​വ​തി തി​രു​വോ​ത്ത് പ​റ​യു​ന്നു.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ലൈം​ഗി​കാ​ത്രി​ക​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണ​ത്തോ​ട് ര​ഞ്ജി​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വേ​ണെ​ന്നു​മാ​ണ് ആ​വ​ശ്യം.

നേ​ര​ത്തെ മൂ​ന്നു​നാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ഞ്ജി​ത്തി​നെ ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും പി​റ്റെ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്.

ന​ടി​യു​ടെ അ​ഭി​ന​യം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും സീ​നു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ​രാ​തി​ക്ക് കാ​ര​ണം എ​ന്നാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി​യി​ലും സി​ജെ​എം കോ​ട​തി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യു​ഷ​ന്‍ കോ​ട​തി​യി​ല്‍. ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്താ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ര​ഞ്ജി​ത്ത് വി​സ​മ്മ​തി​ക്കു​ന്ന​താ​യി ഇന്നലെ വാ​ദ​ത്തി​നി​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പി​ച്ചു. ഡോ​ക്‌ടര്‍ നി​ര്‍​ദേ​ശി​ച്ച മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യി ക​ഴി​ക്കു​ന്നി​ല്ല. ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള​ട​ക്കം കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

സം​ഭ​വദി​വ​സം ത​ന്നെ പ്ര​തി അ​തി​ജീ​വി​ത​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​താ​യും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​നാ​ണു പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ വാ​ദം.

ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ക്കു​ക​യും ചി​ല സീ​നു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണു ന​ടി വ്യാ​ജ പ​രാ​തി ന​ല്‍​കി​യ​തെന്ന് രഞ്ജിത് ആരോപി ച്ചു.

 

 

 

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ഫ​സ്‌​റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്.

ര​ഞ്ജി​ത്തി​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച‌ ത​ന്നെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ ദി​വ​സം ത​ന്നെ ര​ഞ്ജി​ത്ത് അ​തി​ജീ​വി​ത​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ജ​നു​വ​രി 30ന് ​ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ൾ കാ​ര​വാ​നി​ൽ വ​ച്ച് ര​ഞ്ജി​ത്ത് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നാ​ണ് യു​വ​ന​ടി ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. അ​തി​ജീ​വി​ത കാ​ര​വാ​നി​ൽ നി​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് ഇ​റ​ങ്ങി​വ​രു​ന്ന​ത് ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ണ്ടി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Movies

അ​ങ്ങ​നെ സിം​ഹം കൂ​ട്ടി​ലാ​യി, ദി​ലീ​പി​ന്‍റെ നേ​രെ ചാ​ടി​യ ഒ​രു ഫെ​മി​നി​സ്റ്റി​നേ​യും എ​വി​ടേ​യും ക​ണ്ടി​ല്ല; മ​ഹേ​ഷ് നാ​യ​ർ    

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മ​ഹേ​ഷ് നാ​യ​ർ. സിം​ഹം കൂ​ട്ടി​ലാ​യെ​ന്നും സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന ന്യൂ​ജെ​ൻ ന​ട​ന്മാ​രെ​യോ സ്ത്രീ ​വി​മോ​ച​ന​ത്തി​നു വേ​ണ്ടി ഉ​ണ്ടാ​ക്കി​യ സം​ഘ​ട​ന​യു​ടെ പ​രി​വാ​ര​ങ്ങ​ളെ​യോ ഒ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ പു​റ​ത്തു ക​ണ്ടി​ല്ലെ​ന്നും മ​ഹേ​ഷ് പ​രി​ഹാ​സ രൂ​പേ​ണ പ​റ​യു​ന്നു.

‘‘അ​ങ്ങ​നെ സിം​ഹം കൂ​ട്ടി​ലാ​യി. അ​ല്ലാ, ഒ​രു സം​ശ​യം. സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന ന്യൂ​ജെ​ൻ ന​ട​ന്മാ​രെ​യോ സ്ത്രീ ​വി​മോ​ച​ന​ത്തി​നു വേ​ണ്ടി ഉ​ണ്ടാ​ക്കി​യ സം​ഘ​ട​ന​യു​ടെ പാ​ർ​വ​തി മോ​ക്ഷ പ​രി​വാ​ര​ങ്ങ​ളു​ടെ​യോ പ​ത്ര​സ​മ്മേ​ള​നം ഒ​ന്നും ന​ട​ത്തി ക​ണ്ടി​ല്ല.

ന​ട​ൻ ദി​ലീ​പി​ന്‍റെ നേ​രെ ചാ​ടി​യ ത​ല​യ്ക്കു മു​ക​ളി​ൽ കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന ഒ​രു ഫെ​മി​നി​സ്റ്റി​നേ​യും എ​വി​ടേ​യും ക​ണ്ടി​ല്ല. 
 
സ​ജി​ത മ​ഠ​ത്തി​ൽ മാ​ത്രം പ്ര​തി​ക​രി​ച്ചു ക​ണ്ടു. പാ​വം ഒ​ടു​വി​ലേ​ട്ട​ൻ..​ത​നി​ക്കു​ണ്ടാ​യ വേ​ദ​ന​യും, അ​പ​മാ​ന​വും മ​ര​ണം വ​രെ സ​ഹി​ച്ചു കാ​ണും. ക​ർ​മ​ഫ​ലം അ​നു​ഭ​വി​ക്കു​ക ത​ന്നെ വേ​ണം’’, മ​ഹേ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

അ​തേ​മ​സ​മ​യം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍.

ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച ശേ​ഷം ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് നീ​ക്കം. അ​തി​ക്ര​മ​ത്തി​ന് ശേ​ഷം യു​വ​ന​ടി​യെ ര​ഞ്ജി​ത്ത് ന​ടി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

ര​ഞ്ജി​ത്തും യു​വ​ന​ടി​യും കാ​ര​വാ​നി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ മൊ​ഴി​ക​ളു​ണ്ട് എ​ന്നാ​ണ് ഡി​സി​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്. സെ​റ്റി​ലെ ചി​ല​ര്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​മാ​യി​രു​ന്നു. അ​വ​രി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ തേ​ടും. ചി​ല​രെ ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ച ന​ട​ന്‍ ബോ​ബി കു​ര്യ​ന്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ശാ​ലി​നി എ​ന്നി​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

Kerala

രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെട്ടു; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.

രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്‍റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.

സംഭവത്തിന് പിന്നാലെ നടി സെറ്റില്‍ നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ്‍ ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

എന്നാല്‍ ഇതില്‍ യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.

അതേസമയം, രഞ്ജിത്തിനെ ഇന്നലെ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍, സംഭവം നടന്ന കാരവാന്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്‌മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്‍കിയത്.

പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് കുടുങ്ങി. സംവിധായകനെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് നാലു വരെയാണ് രഞ്ജിത്തിന്‍റെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച രാവിലെയാണ് രഞ്ജിത്തിന്‍റെ അപേക്ഷ പരിഗണിക്കുന്നത്.

Kerala

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ; ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടും

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ര​ഞ്ജി​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ. മൂ​ന്ന് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ര​ഞ്ജി​ത്തി​നെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തും ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ചും ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം.

ഇ​ന്ന​ലെ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. കു​റ്റ​കൃ​ത്യം ന​ട​ന്ന ഫോ​ര്‍​ട്ടു കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ലും ന​ടി​യു​ടെ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ കാ​ര​വാ​നി​ലു​മെ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മൂ​ന്നു ദി​വ​സ​മാ​യി ജ​യി​ലി​ല്‍ തു​ട​രു​ന്ന ര​ഞ്ജി​ത്തി​ന്‍റെ റി​മാ​ന്‍​ഡ് അ​ടു​ത്ത ആ​ഴ്ച വ​രെ നീ​ട്ടി. താ​ന്‍ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ര​ഞ്ജി​ത്ത് പോ​ലീ​സി​ന് മു​ന്നി​ല്‍ ആ​വ​ര്‍​ത്തി​ച്ചു.

സി​നി​മാ സെ​റ്റി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ലാ​ണ് ര​ഞ്ജി​ത്തി​നെ പോ​ലീ​സി​ന് ക​സ്റ്റ‍​ഡി​യി​ല്‍ കി​ട്ടി​യ​ത്.

ആ​സ്പി​ന്‍ വാ​ളി​ലെ ലൊ​ക്കേ​ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. കാ​ര​വാ​നി​നു​ള്ളി​ല്‍ വ​ച്ച് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് ന​ടി​യു​ടെ മൊ​ഴി. ഈ ​കാ​ര​വാ​ന്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത് എ​ആ​ര്‍ ക്യാ​ന്പി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​തി​നു​ള്ളി​ല്‍ എ​ത്തി​ച്ചും തെ​ളി​വെ​ടു​ത്തു.

Kerala

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്; ര​ഞ്ജി​ത്തു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​റ്റ​കൃ​ത്യം ന​ട​ന്ന ഫോ​ര്‍​ട്ടു കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ലും ന​ടി​യു​ടെ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ ക്യാ​ര​വാ​നി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വ​രെ ക​സ്റ്റ​ഡി​യു​ണ്ടെ​ങ്കി​ലും തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നാ​ൽ ര​ഞ്ജി​ത്തി​നെ ‌മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി വീണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ന​ടി​ക്ക് വേ​ഷം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള പ​ക​യാ​ണ് കേ​സി​നു പി​ന്നി​ലെ​ന്ന് ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം സം​ഭ​വ സ​മ​യം സെ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ജ​നു​വ​രി 30 ന് ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്യാ​ര​വ​നി​ല്‍​വെ​ച്ച് ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

Kerala

ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ന​ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ കാ​ര​വാ​നി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ക്കു​ക. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ര​വാ​നു​ക​ളും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം യു​വ​ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ട്ട​റി​ന്‍റെ വാ​ദം.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ കാ​ര​വാ​നി​ൽ ക​യ​റി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന് വ​ലി​യ മാ​ന​സി​കാ​ഘാ​തം നേ​രി​ട്ട താ​ൻ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷ​മാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. ന​ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Kerala

പീ​ഡ​ന​ക്കേ​സ്; ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത ര​ഞ്ജി​ത്ത് നി​ല​വി​ല്‍ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ്. ര​ഞ്ജി​ത്തി​നെ മൂ​ന്നു ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സും എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ കാ​ര​വ​നി​ല്‍ വ​ച്ചാ​ണ് ര​ഞ്ജി​ത്ത് യു​വ​ന​ടി​യോ​ടു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഈ ​കാ​ര​വ​ന്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 30നാ​യി​രു​ന്നു സം​ഭ​വം. മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന ന​ടി കൗ​ണ്‍​സ​ലിം​ഗി​നും ട്രീ​റ്റ്‌​മെ​ന്‍റി​നും ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ 28ന് ​പ​രാ​തി ന​ല്‍​കി​യ​ത്.

പി​ന്നാ​ലെ കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്.

Movies

പൊ​യ്മു​ഖ​ങ്ങ​ൾ​ക്കി​തു ക​ഷ്ട​കാ​ലം; ര​ഞ്ജി​ത്തി​നെ​തി​രെ പ​രോ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി വി​ന​യ​ൻ

ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പ് ച​ർ​ച്ച​യാ​കു​ന്നു.

പൊ​യ്മു​ഖ​ങ്ങ​ൾ​ക്കി​തു ക​ഷ്ട​കാ​ലം എ​ന്നാ​ണ് വി​ന​യ​ൻ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ര​ഞ്ജി​ത്തി​ന്‍റെ പേ​ര് എ​ടു​ത്തു​പ​റ​യു​ന്നി​ല്ലെ​ങ്കി​ലും പ​രോ​ക്ഷ​മാ​യി ഇ​ത് ര​ഞ്ജി​ത്തി​നു​ള്ള പോ​സ്റ്റാ​ണ് എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

‘ഇ​തു കാ​വ്യ നീ​തി​യു​ടെ കാ​ലം. ക​ണ്ട​ക​ശ​നി മാ​റി​യ സ​ത്യം. ക​രു​ത്താ​യി മാ​റു​ന്ന കാ​ലം. പു​ക​ഴ്ത്തു​പാ​ട്ടു​ക​ൾ​ക്ക്. ശ്രു​തി​പി​ഴ​ച്ചോ​രു കാ​ലം. പൊ​യ്മു​ഖ​ങ്ങ​ൾ​ക്കി​തു ക​ഷ്ട കാ​ലം’ എ​ന്നാ​ണ് വി​ന​യ​ൻ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ബാ​ല​കൃ​ഷ്ണ​നെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ കാ​ര​വ​നി​ൽ വ​ച്ചാ​ണ് ര​ഞ്ജി​ത്ത് യു​വ​ന​ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഈ ​കാ​ര​വ​ൻ പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​ര​വ​നു​ള്ളി​ൽ സി​സി​ടി​വി ഇ​ല്ല. കാ​ര​വ​ന്‍റെ പു​റ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ലൊ​ക്കേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

ജ​നു​വ​രി 30ന് ​ആ​ണ് ന​ടി ലൊ​ക്കേ​ഷ​നി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. കാ​ര​വാ​നി​ല്‍ നി​ന്നും ന​ടി ക​ര​ഞ്ഞു കൊ​ണ്ട് പു​റ​ത്തേ​ക്ക് വ​രി​ക​യും സെ​റ്റി​ലു​ള്ള​വ​രോ​ട് വി​വ​രം പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സെ​റ്റി​ലു​ള്ള​വ​ര്‍ സ​മാ​ധാ​നി​പ്പി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന ന​ടി കൗ​ണ്‍​സി​ലിം​ഗി​നും ട്രീ​റ്റ്‌​മെ​ന്‍റി​നും ശേ​ഷ​മാ​ണ് മാ​ര്‍​ച്ച് 28ന് ​പ​രാ​തി ന​ല്‍​കി​യ​ത്.

30ന് ​ആ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ന്നാ​ലെ കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. 31ന് ​രാ​ത്രി​യാ​ണ് ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​ണ് എ​ന്നാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്.

പ​രാ​തി​ക്ക് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ന​ടി എ​ന്തു​കൊ​ണ്ട് ഐ​സി​സി​ക്ക് മു​ന്നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ ത​നി​ക്ക് ബ​ലം പ്ര​യോ​ഗി​ക്കാ​നു​ള്ള ക​രു​ത്തി​ല്ലെ​ന്നും അ​ടു​ത്ത കാ​ല​ത്ത് ഒ​രു ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ ചെ​യ്തി​രു​ന്നു​വെ​ന്നും ന​ട്ടെ​ല്ലി​ന് പ്ര​ശ്‌​ന​മു​ണ്ടെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

 

 

Movies

ര​ഞ്ജി​ത്ത് ഇ​തി​ഹാ​സ​തു​ല്യ​നാ​യ ക​ലാ​കാ​ര​ൻ, അ​ദ്ദേ​ഹ​വും ഒ​രു പു​രു​ഷ​നാ​ണ്; പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

യു​വ​ന​ടി​യു​ടെ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. ര​ഞ്ജി​ത്ത് ഇ​തി​ഹാ​സ തു​ല്യ​നാ​യ ക​ലാ​കാ​ര​ൻ ആ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മു​ൻ​പ് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

പ്ര​തി​കാ​ര​ത്തി​ന് ക​ള്ള കേ​സു​ക​ൾ വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന മേ​ഖ​ല​യാ​ണ് സി​നി​മ​യെ​ന്നും രാ​ഹു​ൽ പ​റ​യു​ന്നു.

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ക്കു​ക​ൾ

''ശ്രീ ​ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നു / ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് ക്ഷ​മ​യോ​ടെ സ​ത്യം അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക. ശ്രീ ​ര​ഞ്ജി​ത്ത് ഇ​തി​ഹാ​സ തു​ല്യ​നാ​യ ക​ലാ​കാ​ര​ൻ ആ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ  മു​ൻ​പ് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ വ്യാ​ജ​മാ​യി​രു​ന്നു.

ഈ ​പ​രാ​തി സ​ത്യ​മാ​കാം / ക​ള്ള​മാ​കാം. ന​മു​ക്ക​റി​യി​ല്ല. സ​ത്യ​ത്തി​നോ​ടൊ​പ്പം .. (അ​വ​ൾ​ക്കൊ​പ്പ​വും അ​വ​നൊ​പ്പ​വും അ​ല്ല)! എ​ന്താ​യാ​ലും പ​രാ​തി​ക്കാ​രി ഐ​സി​സി ഇ​ന്‍റേ​ണ​ൽ കം​പ്ലൈ​ന്‍റ് ക​മ്മി​റ്റി ക്കു ​പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. 

മു​ൻ​പ​ത്തെ ഒ​രു കേ​സി​ൽ കോ​ട​തി പ​റ​ഞ്ഞ​ത് ശ്രീ ​ര​ഞ്ജി​ത്തി​നെ​തി​രെ ഉ​ള്ള​ത് ‌‘classic example of fake case’ എ​ന്നാ​ണ്. സി​നി​മ രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ശ​ത്രു​ക്ക​ൾ സ്വാ​ഭാ​വി​കം, ത​ർ​ക്ക​ങ്ങ​ൾ അ​തി​സ്വാ​ഭാ​വി​കം. പോ​ലീ​സ് പ​റ​യു​ന്ന​തി​ന് ഒ​രു പ​രി​ധി​ക്ക​പ്പു​റം ഗൗ​ര​വം ഇ​ല്ല, കാ​ര​ണം അ​വ​ർ അ​വ​രു​ടെ ജോ​ലി തീ​ർ​ക്കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ നി​ല​പാ​ടി​നോ​ടൊ​പ്പം ഉ​ള്ള maximalist position (പ​ര​മാ​വ​ധി അ​നു​കൂ​ല നി​ല​പാ​ടെ സ്വീ​ക​രി​ക്കൂ) .. പോ​ലീ​സി​ന്‍റെ നി​യ​മ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​മാ​ണ​ത്.. (ഉ​ത്ത​ര​വാ​ദി​ത്വ​വും)

പ്ര​തി​കാ​ര​ത്തി​ന് ക​ള്ള കേ​സു​ക​ൾ വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന മേ​ഖ​ല​യാ​ണ് സി​നി​മ. ശ്രീ ​ര​ഞ്ജി​ത് ഇ​ട​തു പ​ക്ഷ​ക്കാ​ര​നാ​ണ്, മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ടു​ത്ത ആ​ൾ  ആ​ണ് എ​ന്ന് പ​റ​ഞ്ഞു രാ​ഷ്ട്രീ​യ​മാ​യി ആ​ക്ര​മി​ക്ക​രു​ത്. അ​ദ്ദേ​ഹ​വും ഒ​രു പു​രു​ഷ​നാ​ണ്, മ​നു​ഷ്യ​നാ​ണ്.

തെ​റ്റ് ചെ​യ്താ​ൽ മാ​ത്ര​മേ ശി​ക്ഷി​ക്കാ​വൂ. കാ​ര​ണം .. ന​മ്മു​ടെ മ​ക​ൻ, അ​ച്ഛ​ൻ, സ​ഹോ​ദ​ര​ൻ ജ​യി​ലി​ൽ നി​ന്ന് ഒ​രു വ്യാ​ജ പ​രാ​തി അ​ക​ല​ത്തി​ൽ മാ​ത്ര​മാ​ണ്''. 

യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ര​ഞ്ജി​ത്തി​നെ ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും റൈ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും അം​ഗ​ത്വ​ത്തി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

 

Kerala

രഞ്ജിത്തിന് എം.വി. ഗോവിന്ദന്‍റെ പിന്തുണയെന്ന് ടി.കെ. ഗോവിന്ദൻ

മ​​​യ്യി​​​ൽ (ക​​​ണ്ണൂ​​​ർ): സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ര​​​ഞ്ജി​​​ത്തി​​​ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന് ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ.

ആ ​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് നേരത്തേയു​​​ള്ള കേ​​​സി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​തും ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ചെ​​​യ​​​ര്‍മാ​​​നാ​​​യ​​തും. പോ​​​ലീ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് കീ​​​ഴി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇ​​​പ്പോ​​​ള്‍ ര​​​ഞ്ജിത്ത്‌ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നും മ​​​യ്യി​​​ലി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

മു​​മ്പ് ര​​​ഞ്ജി​​​ത്തി​​​ന് എ​​​തി​​​രേ പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ അ​​​റ​​​സ്റ്റ് ന​​​ട​​​ക്കാ​​​തി​​​രു​​​ന്ന​​​ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്വാ​​​ധീ​​​നം കൊ​​​ണ്ടാ​​​ണ്. പാ​​​ർ​​​ട്ടി​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​തി​​​ൽ എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ മ​​​ക​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ ര​​​ഞ്ജി​​​ത്തി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണെ​​​ന്ന് മ​​​ക​​​ന്‍റെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

മ​​​ക​​​ന്‍റെ സി​​​നി​​​മാ ബ​​​ന്ധ​​​വും ര​​​ഞ്ജി​​​ത്തി​​​ന് സം​​​ര​​​ക്ഷ​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. അ​​​ത് ഒ​​​രു​​​ക്കി​​​യ​​​ത് പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന സെ​​​ക​​​ട്ട​​​റി​​​യാ​​​ണ്. ആ​​​ദ്യം പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ​​​ത് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ത​​​ന്നെ​​​യാ​​​ണ്. പാ​​​ർ​​​ട്ടി സ്വാ​​​ധീ​​​നം ഇ​​​ല്ലാ​​​താ​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​റ​​​സ്റ്റ് ന​​​ട​​​ന്ന​​​ത്.

ത​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​യു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ധ​​​ർ​​​മ​​​ട​​​ത്ത് തോ​​​റ്റാ​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ തോ​​​ൽ​​​ക്ക​​​രു​​​ത് എ​​​ന്നാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും എ​​​ടു​​​ത്തു​​കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ബോ​​​ർ​​​ഡ് എ​​​ടു​​​ത്തു​​കൊ​​​ണ്ടു​​​പോ​​​യാ​​​ലും മ​​​ല​​​പ്പ​​​ട്ട​​​ത്തെ​​​യും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​യും സ​​​ഖാ​​​ക്ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ ഞാ​​​നു​​​ണ്ട്. അ​​​ത് മാ​​​യി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യി​​​ല്ലെന്നും ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. നേരത്തേ മ​​​യ്യി​​​ൽ യു​​​ഡി​​​എ​​​ഫ് ഓ​​​ഫീ​​​സി​​​ൽ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വ്യാ​​​പാ​​​ര​​​ഭ​​​വ​​​നി​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് പുറത്താക്കി.

കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

National

രഞ്ജിത്തിന്‍റെ കര്‍മഫലം; കാലം എല്ലാത്തിനും കണക്കുചോദിക്കുമെന്ന് ബംഗാളി നടി

കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.

കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.

രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.

Movies

എ​നി​ക്ക് റെ​ല​വ​ൻ​സി​നെ പ​റ്റി ക്ലാ​സെ​ടു​ത്ത ര​ഞ്ജി​ത്ത് ഇ​ന്നെ​ത്തി നി​ൽ​ക്കു​ന്ന അ​പ​ച​യം വ​ള​രെ വ​ലു​ത്; ഡോ. ​ബി​ജു  

ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ര​ഞ്ജി​ത്ത് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു. ഒ​രി​ക്ക​ൽ ത​നി​ക്ക് റെ​ല​വ​ൻ​സി​നെ കു​റി​ച്ച് ക്ലാ​സെ​ടു​ത്തി​രു​ന്ന ര​ഞ്ജി​ത്ത് ഇ​പ്പോ​ൾ എ​ത്തി നി​ൽ​ക്കു​ന്ന അ​പ​ച​യം വ​ലു​താ​ണെ​ന്ന് ബി​ജു പ​റ​യു​ന്നു.

ര​ഞ്ജി​ത്തി​ന്‍റെ പ​ല സി​നി​മ​ക​ളി​ലേ​യും ഡ​യ​ലോ​ഗു​ക​ളി​ലെ സ്ത്രീ ​വി​രു​ദ്ധ​ത ക​ണ്ടി​ട്ടു​ള്ള​താ​ണെ​ന്നും അ​വ നി​ത്യ​ജീ​വി​ത​ത്തി​ലും പ്ര​യോ​ഗ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് ഭീ​തി​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

''ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​യി​രു​ന്ന കാ​ല​ത്താ​ണ് ശ്രീ ​ര​ഞ്ജി​ത്ത് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ​ന്നോ​ട് എ​ന്‍റെ പ്ര​സ​ക്തി എ​ന്താ​ണെ​ന്ന് ആ​ലോ​ചി​ക്ക​ണം എ​ന്ന് ഉ​പ​ദേ​ശി​ച്ച​ത്.

റെ​ല​വ​ൻ​സ് എ​ന്ന പ​ദം ആ​ണ് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി​യാ​യി ദീ​ർ​ഘ​മാ​യ ഒ​രു ക​ത്ത് ഞാ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക​ത്തെ വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ നി​ന്ന് മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ൽ നി​ന്ന് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന, പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​കാ​ലി​ക സം​വി​ധാ​യ​ക​ൻ ഞാ​നാ​ണ് എ​ന്ന ബോ​ധ്യം ഉ​ള്ള​ത് കൊ​ണ്ട് ത​ന്നെ എ​ന്‍റെ റെ​ല​വ​ൻ​സ് എ​ന്താ​ണ് എ​ന്ന് എ​നി​ക്ക് പൂ​ർ​ണ്ണ​മാ​യ ബോ​ധ്യം അ​ന്നും ഇ​ന്നും ഉ​ണ്ട്.

അ​തി​നു മു​ൻ​പും പി​ൻ​പും ഉ​ള്ള എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ലോ​ക ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ വ​ലി​യ തോ​തി​ൽ റെ​ല​വ​ന്‍റ് ആ​യി ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട് .

പ​ക്ഷെ അ​ന്ന് എ​നി​ക്ക് റെ​ല​വ​ൻ​സി​നെ പ​റ്റി ക്ലാ​സ് എ​ടു​ത്ത ര​ഞ്ജി​ത്ത് ഇ​ന്നെ​ത്തി നി​ൽ​ക്കു​ന്ന അ​പ​ച​യം വ​ലു​താ​ണ്. ഒ​രു ക​ലാ​കാ​ര​നും അ​നു​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. ഒ​രു ക​ലാ​കാ​ര​ന്‍റെ ഇ​ന്‍റ​ഗ്രി​റ്റി എ​ന്ന​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല സി​നി​മ​ക​ളി​ലെ​യും ഡ​യ​ലോ​ഗു​ക​ളി​ലെ സ്ത്രീ ​വി​രു​ദ്ധ​ത ന​മ്മ​ൾ മു​ൻ​പ് ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​വ നി​ത്യ​ജീ​വി​ത​ത്തി​ലും പ്ര​യോ​ഗ​വ​ൽ​ക്ക​രി​ക്കു​ന്നു എ​ന്ന​ത് ഭീ​തി​ദ​മാ​ണ്.

ഏ​താ​യാ​ലും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ഞ്ജി​ത്തി​നോ​ട് സ​മ​യം കി​ട്ടു​മ്പോ​ൾ ഞാ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഒ​രു സി​നി​മ കാ​ണു​വാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു . പെ​യി​ന്റി​ങ് ലൈ​ഫ് എ​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള സി​നി​മ ആ​ണ​ത്.

പ്ര​കാ​ശ് ബാ​രെ​യും ഗീ​താ​ഞ്ജ​ലി താ​പ യും ​റി​താ​ഭാ​രി ച​ക്ര​ബ​ർ​ത്തി​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച സി​നി​മ ആ​ണ​ത്. മു​ഖ്യ​ധാ​രാ ക​ച്ച​വ​ട സി​നി​മ​യി​ൽ അ​ഭി​ര​മി​ക്കു​ന്ന ഒ​രു പ്ര​ധാ​ന സം​വി​ധാ​യ​ക​ൻ ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ഒ​രു പാ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു ചെ​റി​യ ഹി​മാ​ല​യ​ൻ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​തും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഒ​രു ലാ​ൻ​ഡ് സ്ലൈ​ഡി​ൽ ആ ​പ്ര​ദേ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

തി​ര​ക്ക് പി​ടി​ച്ച ആ​ർ​ഭാ​ട ജീ​വി​തം മാ​ത്രം ശീ​ലി​ച്ച യാ​തൊ​രു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഇ​ല്ലാ​ത്ത ഒ​രു സം​വി​ധാ​യ​ക​ൻ ഇ​ല​ക്ട്രി​സി​റ്റി​യും മൊ​ബൈ​ലും ഒ​ക്കെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട് ഒ​രു ചെ​റി​യ ഹി​മാ​ല​യ​ൻ വി​ല്ലേ​ജി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​മ്പോ​ൾ ജീ​വി​ത​ത്തെ​യും ചു​റ്റു​മു​ള്ള മ​നു​ഷ്യ​രെ​യും പ​റ്റി​യു​ള്ള അ​യാ​ളു​ടെ ധാ​ര​ണ​ക​ൾ​ക്ക് പു​തി​യൊ​രു കാ​ഴ്ച​പ്പാ​ടും ദ​ർ​ശ​ന​വും ല​ഭി​ക്കു​ന്ന​താ​ണ് സി​നി​മ. ആ ​ചെ​റി​യ വി​ല്ലേ​ജി​ൽ മ​റ്റൊ​രു ടൂ​റി​സ്റ്റ് ആ​യി എ​ത്തു​ന്ന ഒ​രു സ്ത്രീ ​ആ​ണ് സം​വി​ധാ​യ​ക​ന്‍റെ ജീ​വി​ത​ത്തെ​പ്പ​റ്റി​യു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റ്റു​ന്ന​ത്.

ജീ​വി​ത​ത്തെ​യും മ​നു​ഷ്യ​രെ​യും ലോ​ക​ത്തെ​യും ക​ല​യെ​യും സ​മൂ​ഹ​ത്തെ​യും രാ​ഷ്ട്രീ​യ​ത്തെ​യും പ​റ്റി ആ ​സ്ത്രീ സം​വി​ധാ​യ​ക​ന് പു​തി​യൊ​രു വീ​ക്ഷ​ണം ന​ൽ​കു​ന്നു . ര​ഞ്ജി​ത്തി​ന് സ​മ​യം കി​ട്ടു​മ്പോ​ൾ ശാ​ന്ത​മാ​യി ആ ​സി​നി​മ ഒ​ന്ന് കാ​ണ​ണം . ഒ​രു​പ​ക്ഷെ നി​ങ്ങ​ളെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഒ​രു മ​നു​ഷ്യ​ൻ ആ​ക്കാ​ൻ ആ ​സി​നി​മ​യു​ടെ കാ​ഴ്ച നി​ങ്ങ​ളെ സ​ഹാ​യി​ച്ചേ​ക്കും.

സ്ത്രീ​ക​ളെ പ​റ്റി​യു​ള്ള നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട് മാ​റു​വാ​നും ആ ​സി​നി​മ നി​ങ്ങ​ളെ ചെ​റു​താ​യെ​ങ്കി​ലും സ​ഹാ​യി​ക്കും. സി​നി​മ​ക​ളു​ടെ​യും ക​ല​യു​ടെ​യും റെ​ല​വ​ൻ​സ് എ​ന്താ​ണെ​ന്ന് താ​ങ്ക​ൾ​ക്ക് കൂ​ടു​ത​ൽ ബോ​ധ്യ​പ്പെ​ടാ​നും ഇ​ത് സ​ഹാ​യി​ക്കും. സ്നേ​ഹ​പൂ​ർ​വ്വം''. ഡോ . ​ബി​ജു.

Movies

മ​റ്റൊ​രു ന​ട​ന്‍റെ കാ​റി​ൽ മു​ങ്ങാ​ൻ ശ്ര​മം, വ​ഴി​യി​ൽ കാ​ർ ത​ട​ഞ്ഞ് പോ​ലീ​സ്; ര​ഞ്ജി​ത്തി​നെ കു​ടു​ക്കി​യ​ത് ഇ​ങ്ങ​നെ  

ത​നി​ക്കെ​തി​രെ യു​വ​ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്ന​റി​ഞ്ഞ​തോ​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ ര​ഞ്ജി​ത്തി​ന്‍റെ മി​ന്ന​ൽ നീ​ക്കം അ​തി​വേ​ഗ​ത്തി​ൽ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് വ​ഴി​യി​ൽ കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ടി​ക്ക് നേ​രെ ര​ഞ്ജി​ത്ത് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ര​ഞ്ജി​ത്ത് ക​യ​റി​പ്പി​ടി​ച്ചു എ​ന്നാ​ണു ന​ടി​യു​ടെ പ​രാ​തി. അ​ന്ന് സി​നി​മാ​രം​ഗ​ത്ത് ച​ര്‍​ച്ച​യാ​യ വി​ഷ​യം ഒ​തു​ക്കി​തീ​ര്‍​ക്കാ​ന്‍ ന​ടി​യു​ടെ മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പേ ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ൽ പ​രാ​തി ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്ത് ക​രു​തി​യ​ത്. എ​ന്നാ​ൽ ന​ടി പോ​ലീ​സി​ൽ അ​ന്നേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ട് ന​ട​ന്നു. വി​ശ​ദ്ദ​മാ​യ അ​ന്വേ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പോ​ലീ​സ് ര​ഞ്ജി​ത്തി​നെ​യും നി​രീ​ക്ഷി​ച്ചു.

എ​ന്നാ​ല്‍ ന​ടി പ​രാ​തി ന​ല്‍​കി​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ര​ഞ്ജി​ത്ത് ഇ​ടു​ക്കി​യി​ലൂ​ടെ സം​സ്ഥാ​നം വി​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടെ​തെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.
തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ഒ​രു പ്ര​മു​ഖ ന​ട​ന്‍റെ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം വെ​ച്ച് കാ​ര്‍ ത​ട​ഞ്ഞ് നാ​ട​കീ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കാ​ര​ണ​വ​ശാ​ലും നീ​ക്ക​ങ്ങ​ള്‍ പു​റ​ത്ത് അ​റി​യ​രു​തെ​ന്ന് പോ​ലീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

ര​ഞ്ജി​ത്തി​നെ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മാ​ത്ര​മാ​യി​രു​ന്നു വി​വ​രം.

Kerala

വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകൻ രഞ്ജിത്ത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രഞ്ജിത്തിന്‍റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. അറസ്റ്റിന്‍റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില്‍ അറിയിക്കും.

അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

Kerala

ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി, അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും

കൊച്ചി: ലൈം​ഗീ​ക പ​രാ​തി​ക്ക് പി​ന്നാ​ലെ പോലീസ് കസ്റ്റഡിയിലെടുത്ത സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ നോ​ർ​ത്ത് വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പോ​ലീ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നേ​ര​ത്തെ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബി​എ​ൻ​എ​സ് പ്ര​കാ​ര​മു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: സി​നി​മ​യു​ടെ‌‌‌ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യെ തു​ട‌​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ. ഇ​ട​ത് സ​ഹ​യാ​ത്രി​ക​നും മു​ൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ര​ഞ്ജി​തി​നെ പ​രാ​തി​യു​ട‌െ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ര​ണ്ട് ദി​വ​സം മു​ൻ​പ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട‌​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. നി​ല​വി​ൽ ര​ഞ്ജി​ത് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ ക​സ്റ്റി​ഡി​യി​ലാ​ണ്. ബം​ഗാ​ളി ന​ടി​യു​ടെ സ​മാ​ന​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ഞ്ജി​തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

Movies

ഒ​രു വ​ശ​ത്ത് വി​മ​ർ​ശ​നം, മ​റു​വ​ശ​ത്ത് കൈ​യ​ടി; യൂ​ട്യൂ​ബി​ൽ പ​ത്ത് ല​ക്ഷം കാ​ഴ്ച​ക്കാ​രു​മാ​യി 'ആ​രോ'

വി​മ​ർ​ശ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലും കൈ​യ​ടി നേ​ടി മു​ന്നേ​റു​ക​യാ​ണ് ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്രം ആ​രോ. ശ്യാ​മ​പ്ര​സാ​ദും മ​ഞ്ജു വാ​ര്യ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ചി​ത്രം ര​ണ്ടു ദി​വ​സം കൊ​ണ്ട് പ​ത്ത് ല​ക്ഷം പേ​രാ​ണ് ക​ണ്ടു​തീ​ർ​ത്ത​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇതിനുണ്ട്. ചി​ത്ര​ത്തി​ല്‍ അ​സീ​സ് നെ​ടു​മ​ങ്ങാ​ടും അ​ഭി​ന​യി​ക്കു​ന്നു. 21 മി​നി​റ്റാ​ണ് ദൈ​ർ​ഘ്യം.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ക്യാ​പി​റ്റോ​ൾ തി​യേ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ഈ ​ചി​ത്രം നി​ർ​മി​ച്ച​ത്.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രോ​യി​ലൂ​ടെ ര​ഞ്ജി​ത്ത് വീ​ണ്ടും സം​വി​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ചി​ത്രം കൂ​ടി​യാ​ണി​ത്. ആ​രോ​യു​ടെ ക​ഥ​യും സം​ഭാ​ഷ​ണ​വും വി.​ആ​ർ. സു​ധീ​ഷി​ന്‍റേ​താ​ണ്. ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. പ​ശ്ചാ​ത്ത​ല സം​ഗീ​തം- ബി​ജി​ബാ​ൽ. ആ​ർ​ട്-​സ​ന്തോ​ഷ് രാ​മ​ൻ. എ​ഡി​റ്റിം​ഗ്- ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. കോ​സ്റ്റ്യൂം- സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ്- ര​ഞ്ജി​ത്ത് അ​മ്പാ​ടി.

Movies

സം​വി​ധാ​നം ര​ഞ്ജി​ത്ത്, മ​ഞ്ജു നാ​യി​ക, നി​ർ​മാ​ണം മ​മ്മൂ​ട്ടി ക​മ്പ​നി; ഹ്ര​സ്വ​ചി​ത്രം ആ​രോ

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ​ചി​ത്രം ആ​രോ​യു​ടെ പ്രി​വ്യൂ കാ​ണാ​നെ​ത്തി മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണി​ത്.​വാ​ര്യ​ര്‍, ശ്യാ​മ പ്ര​സാ​ദ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. ചി​ത്രം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.

ഇ​തി​നോ​ട​കം ഏ​ഴ് സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യാ​ണ് ഒ​രു ഹ്ര​സ്വ​ചി​ത്ര​വു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. ക്യാ​പി​റ്റോ​ള്‍ തി​യ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ചി​ത്രം നി​ര്‍​മി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ഒ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ക​ഥ- സം​ഭാ​ഷ​ണ​ങ്ങ​ള്‍: വി.​ആ​ര്‍. സു​ധീ​ഷ്, ക​വി​ത: ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍: ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍: സു​നി​ല്‍ സിം​ഗ്, ഛായാ​ഗ്രാ​ഹ​ക​ന്‍: പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ബി​ജി​പാ​ല്‍, ക​ലാ​സം​വി​ധാ​യ​ക​ന്‍: സ​ന്തോ​ഷ് രാ​മ​ന്‍, എ​ഡി​റ്റ​ര്‍: ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ക​ള​റി​സ്റ്റ്: ലി​ജു പ്ര​ഭാ​ക​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ സൗ​ണ്ട് മി​ക്‌​സ​ര്‍- സൗ​ണ്ട് ഡി​സൈ​ന​ര്‍: അ​ജ​യ​ന്‍ അ​ടാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: ര​ഞ്ജി​ത് അ​മ്പാ​ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍: ഋ​ത്വി​ക് ലി​മ രാ​മ​ദാ​സ്, വി​വേ​ക് പ്ര​ശാ​ന്ത് പി​ള്ളൈ, വി​എ​ഫ്എ​ക്‌​സ്: വി​ശ്വ വി​എ​ഫ്എ​ക്‌​സ്, സൗ​ണ്ട് മി​ക്‌​സിം​ഗ്: സ​പ്താ റെ​ക്കോ​ര്‍​ഡ്‌​സ്, സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍: സു​ജി​ത് വെ​ള്ള​നാ​ട്, സു​മി​ത് വെ​ള്ള​നാ​ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍: യെ​ല്ലോ ടൂ​ത്ത്‌​സ്, പി​ആ​ര്‍​ഒ: വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ല്‍​കു​മാ​ര്‍, ഡി​ജി​റ്റ​ല്‍ പി​ആ​ര്‍: വി​ഷ്ണു സു​ഗ​ത​ന്‍.

Movies

15 വ​ർ​ഷം വൈ​കി​യെ​ടു​ത്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ല; സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് റ​ദ്ദാ​ക്കി

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കേ​സെ​ടു​ക്കാ​നു​ള്ള കാ​ല​പ​രി​ധി അ​വ​സാ​നി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 15 വ​ര്‍​ഷ​ത്തി​ലേ​റെ വൈ​കി കേ​സെ​ടു​ത്ത മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പാ​ലേ​രി മാ​ണി​ക്യം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് എ​സ്.​ഡി. ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ലെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ജി​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ത​നി​ക്കെ​തി​രെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും 2009 ല്‍ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ന​ടി 2024 ഓ​ഗ​സ്റ്റ് 26നാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് സം​വി​ധാ​യ​ക​ന്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി. ന​ടി പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ താ​ന്‍ ഇ​ര​യാ​ണെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തേ തു​ട​ര്‍​ന്ന് ന​ടി നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു​വി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് സം​വി​ധാ​യ​ക​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി ര​ഞ്ജി​ത്ത് താ​മ​സി​ക്കു​ന്ന കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്‌​ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ച​ര്‍​ച്ച​യ്ക്കി​ടെ ര​ഞ്ജി​ത്ത് ത​ന്‍റെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. പി​ന്നീ​ട് ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ചു​വെ​ന്നും അ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യ താ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​തെ തി​രി​ച്ചു​പോ​യെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു.

ന​ടി​യെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വെ​ക്കാ​ന്‍ ര​ഞ്ജി​ത്ത് നി​ര്‍​ബ​ന്ധി​ത​നാ​യി.

Latest News

Corehub Up