Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RanjithMurderCase

മ​ണ്ണ​ന്ത​ല ര​ഞ്ജി​ത് വ​ധ​ക്കേ​സ്; 11 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ, ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

തി​രു​വ​ന​ന്ത​പു​രം. മ​ണ്ണ​ന്ത​ല ര​ഞ്ജി​ത് വ​ധ​ക്കേ​സി​ൽ 11 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. കേ​സി​ലാ​കെ 12 പ്ര​തി​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ ഒ​ളി​വി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ നേ​രി​ട്ടി​രു​ന്നി​ല്ല.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്ട്രീ​യ വി​രോ​ധം മൂ​ലം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2008 ഒ​ക്ട​ബോ​ർ 17ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​മു​ക​ളി​ലെ ബേ​ക്ക​റി​യി​ൽ ര​ഞ്ജി​ത്ത് നി​ൽ​ക്ക​വെ ആ​ണ് ര​ണ്ട് കാ​റി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യും പ്ര​തി​ചേ​ർ​ത്തി​രു​ന്നു. വി​ചാ​ര​ണാ വേ​ള​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി​രു​ന്ന പൊ​ലി​സു​കാ​ർ കൂ​റു​മാ​യി​രു​ന്നു.

Latest News

Corehub Up