Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RankLists

അ​ധ്യാ​പ​ക നി​യ​മ​നം: 18 റാ​ങ്ക് ലി​സ്റ്റു​ക​ൾ ആ​റു മാ​സ​ത്തേ​ക്കു കൂ​ടി ദീ​ർ​ഘി​പ്പി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ക്കി​​​​യ 18 റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്കു കൂ​​​​ടി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കാ​​​​ൻ പി​​​​എ​​​​സ്‌​​​​സി​​​​യോ​​​​ടു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

2026 സെ​​​​പ്റ്റം​​​​ബ​​​​ർ, ഒ​​​​ക്ടോ​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന പ്രീ ​​​​പ്രൈ​​​​മ​​​​റി, പ്രൈ​​​​മ​​​​റി, ഹൈ​​​​സ്കൂ​​​​ൾ, ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി​​​​യാ​​​​ണ് ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു ശി​​​​പാ​​​​ർ​​​​ശ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്.

സെ​​​​ൻ​​​​സ​​​​സ് ഡ്യൂ​​​​ട്ടി, ബി​​​​എ​​​​ൽ​​​​ഒ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ, അ​​​​ന്ത​​​​ർ​​​​ജി​​​​ല്ലാ സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ കാ​​​​ല​​​​താ​​​​മ​​​​സം, ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യം വൈ​​​​ക​​​​ൽ, ഒ​​​​ഴി​​​​വു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം പി​​​​എ​​​​സ്‌​​​​സി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലു​​​​ള്ള കാ​​​​ല​​​​താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ മ​​​​തി​​​​യാ​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സം നേ​​​​രി​​​​ട്ടു​​​​വെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഇ​​​​തു നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നും ഇ​​​​തെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്ന റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​ക​​​​ളും ബ്രാ​​​​ക്ക​​​​റ്റി​​​​ൽ കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​റും

പ്രീ​​​​പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ (519/2019), എ​​​​ച്ച്എ​​​​സ്ടി-​​​​സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ് (203/2021), എ​​​​ച്ച്എ​​​​സ്ടി -മ​​​​ല​​​​യാ​​​​ളം (255/ 2021), എ​​​​ച്ച്എ​​​​സ്ടി-​​​​ഹി​​​​ന്ദി (562/2021), എ​​​​ച്ച്എ​​​​സ്ടി-​​​​ഇം​​​​ഗ്ലീ​​​​ഷ് (254/2021), എ​​​​ച്ച്എ​​​​സ്ടി -മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് (383/2020), എ​​​​ച്ച്എ​​​​സ്ടി -നാ​​​​ച്ച്വ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ് (384/2020), ഫു​​​​ൾ​​​​ടൈം ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വ​​​​ജ് ടീ​​​​ച്ച​​​​ർ- അ​​​​റ​​​​ബി​​​​ക് (520/2019), പാ​​​​ർ​​​​ട് ടൈം ​​​​എ​​​​ച്ച്എ​​​​സ്ടി-​​​​ഹി​​​​ന്ദി (422/2019), എ​​​​ച്ച്എ​​​​സ്ടി -ഡ്രോ​​​​യിം​​​​ഗ് ടീ​​​​ച്ചേ​​​​ഴ്സ് (524/2019), പാ​​​​ർ​​​​ട് ടൈം ​​​​ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വ​​​​ജ് ടീ​​​​ച്ച​​​​ർ- അ​​​​റ​​​​ബി​​​​ക് യു​​​​പി​​​​എ​​​​സ് (402/2020), ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ടീ​​​​ച്ച​​​​ർ-​​​​യു​​​​പി​​​​എ​​​​സ് (525/2019), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി- ഇം​​​​ഗ്ലീ​​​​ഷ് (728/2021), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി- ഇം​​​​ഗ്ലീ​​​​ഷ് ജൂ​​​​ണി​​​​യ​​​​ർ (730/2021), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി -ഹി​​​​സ്റ്റ​​​​റി (486/2019), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി -ജൂ​​​​ണി​​​​യ​​​​ർ സു​​​​വോ​​​​ള​​​​ജി (738/2021), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി -ജൂ​​​​ണി​​​​യ​​​​ർ ജ്യോ​​​​ഗ്ര​​​​ഫി (736/2021), എ​​​​ച്ച്എ​​​​സ്എ​​​​സ്ടി -ബോ​​​​ട്ട​​​​ണി ജൂ​​​​ണി​​​​യ​​​​ർ (737/2021).

Latest News

Corehub Up