Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rankholder

1986ലെ ​റാ​ങ്കു​കാ​രി 2026ലെ ​താ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ൽ​​​​പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു മു​​​​ന്പ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഹോ​​​​ളി ഏ​​​​യ്ഞ്ച​​​​ൽ​​​​സ് സ്കൂ​​​​ളി​​​​ൽ നി​​​​ന്ന് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ മൂ​​​​ന്നാം റാ​​​​ങ്കി​​​​ന്‍റെ തി​​​​ള​​​​ക്ക​​​​വു​​​​മാ​​​​യി വി​​​​ജ​​​​യി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ പെ​​​​ണ്‍​കു​​​​ട്ടി.

ആ ​​​​റാ​​​​ങ്കു​​​​കാ​​​​രി ഇ​​​​ന്ന​​​​ലെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ഓ​​​​ർ​​​​മ​​​​യി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത് ത​​​​ന്‍റെ പ​​​​ഴ​​​​യ പ​​​​ത്താം​​​​ക്ലാ​​​​സി​​​​ലെ റാ​​​​ങ്കി​​​​ന്‍റെ തി​​​​ള​​​​ക്കം.

1986ലെ ​​​​പ​​​​ത്താം ക്ലാ​​​​സ് റാ​​​​ങ്കു​​​​കാ​​​​രി ഇ​​​​ന്ന​​​​ത്ത പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഷ​​​​ർ​​​​മി​​​​ളാ മേ​​​​രി ജോ​​​​സ​​​​ഫ്. 1986ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​യി​​​​ൽ മൂ​​​​ന്നാം റാ​​​​ങ്ക് നേ​​​​ട്ട​​​​മാ​​​​ണ് ഷ​​​​ർ​​​​മി​​​​ള മേ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ന്ത്രി​​​​മാ​​​​ർ ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ ഷ​​​​ർ​​​​മി​​​​ള​​​​യ്ക്ക് ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കി​​​​യാ​​​​ൽ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്നു പൊ​​​​തു​​​​തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തും.

ഇ​​​​ത്ത​​​​ര​​​​മൊ​​​​രു അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ സ​​​​ന്തോ​​​​ഷം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ഷ​​​​ർ​​​​മി​​​​ള മേ​​​​രി പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ത​​​​ന്‍റെ റാ​​​​ങ്കു തി​​​​ള​​​​ക്കം ഒ​​​​ന്നു​​​​കൂ​​​​ടി ഓ​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ത്തു. 1986ലെ ​​​​റാ​​​​ങ്ക് നേ​​​​ട്ടം ദീ​​​​പി​​​​ക ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ർ​​​​ത്ത​​​​യാ​​​​യി വ​​​​ന്നി​​​​രു​​​​ന്നു. ഈ ​​​​പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ഷ​​​​ർ​​​​മി​​​​ള​​​​യു​​​​ടെ പി​​​​താ​​​​വ് ഡോ. കെ.വി. ജോസഫ് ഇ​​​​പ്പോ​​​​ഴും സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

റാ​​​​ങ്കിം​​​​ഗ് സ​​​​ന്പ്ര​​​​ദാ​​​​യം തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​ര​​​​ണോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​പ്പോ​​​​ൾ അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി. റാ​​​​ങ്കിം​​​​ഗ് സ​​​​ന്പ്ര​​​​ദാ​​​​യം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദം ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഗ്രേ​​​​ഡിം​​​​ഗ് സ​​​​ന്പ്ര​​​​ദാ​​​​യം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നും ഷ​​​​ർ​​​​മി​​​​ള പ​​​​റ​​​​ഞ്ഞു. 1997 ബാ​​​​ച്ച് ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഷ​​​​ർ​​​​മി​​​​ള.

Latest News

Corehub Up