Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RanveerSingh

Viral

ക്യാബ് കിട്ടിയില്ല, പിന്നെ ഒന്നും നോക്കിയില്ല; പാതിരാത്രി ഷോ കഴിഞ്ഞ് പാൽക്കാരന്‍റെ കൂടെ വീട്ടിലേക്ക്

ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന 'ധു​ര​ന്ധ​ർ 2' എ​ന്ന സി​നി​മ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ക​യാ​ണ്.

ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ കാ​ണാ​ൻ ആ​രാ​ധ​ക​ർ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കു​മ്പോ​ൾ, അ​തി​നി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും വൈ​റ​ലാ​കു​ന്നു​ണ്ട്.

രാ​ത്രി വൈ​കി​യു​ള്ള ഷോ​ക​ള്‍ ബു​ക്ക് ചെ​യ്ത് പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്.

സി​നി​മ​യോ​ടു​ള്ള ആ​വേ​ശം മൂ​ത്ത് രാ​ത്രി 11:55-ന്‍റെ ഷോ ​ക​ണ്ടി​റ​ങ്ങി​യ യു​വാ​വ്, പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വാ​ഹ​ന​മൊ​ന്നും കി​ട്ടാ​തെ വ​ല​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഒ​ടു​വി​ൽ ജോ​ലി​ക്കാ​യി നേ​ര​ത്തെ ഇ​റ​ങ്ങി​യ ഒ​രു പാ​ൽ​ക്കാ​ര​ൻ അ​ങ്കി​ളി​ന്‍റെ ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ഇ​യാ​ൾ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നു.

മ​ഞ്ഞ ത​ല​പ്പാ​വു ധ​രി​ച്ച് ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് ഉ​റ​ക്കം തൂ​ങ്ങു​ന്ന ഇ​യാ​ളു​ടെ അ​വ​സ്ഥ സി​നി​മ ക​ണ്ടി​റ​ങ്ങി​യ പ​ല​ർ​ക്കും റി​ലേ​റ്റ​ബി​ൾ ആ​യി തോ​ന്നി. വി​ജ​ന​മാ​യ റോ​ഡു​ക​ളി​ലൂ​ടെ പാ​ൽ​ക്കാ​ര​ന്‍റെ ബൈ​ക്കി​ൽ പോ​കു​ന്ന ഇ​യാ​ൾ, ത​നി​ക്ക് ലി​ഫ്റ്റ് ന​ൽ​കി​യ ആ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഈ ​ര​സ​ക​ര​മാ​യ കാ​ഴ്ച ക​ണ്ട സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ​യു​ള്ള ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. തീ​യേ​റ്റ​റു​ക​ളി​ൽ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്കും മ​റ്റും സ്പെ​ഷ്യ​ൽ ഷോ​ക​ൾ ന​ട​ക്കു​ന്ന​ത് സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം നാ​ല് മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം ക​ണ്ടി​റ​ങ്ങു​മ്പോ​ൾ പു​ല​ർ​ച്ചെ​യാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും, വ​ൻ തു​ക ന​ൽ​കി ക്യാ​ബ് വി​ളി​ക്കു​ന്ന​തി​നേ​ക്കാ​ൾ ലാ​ഭ​ക​ര​മാ​യ യാ​ത്ര​യാ​ണി​തെ​ന്നു​മാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.

ഇ​തി​നോ​ട​കം ത​ന്നെ കോ​ടി​ക​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വാ​രി​ക്കൂ​ട്ടി​യ ഈ ​ചി​ത്രം, ര​ൺ​വീ​ർ സിം​ഗി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

 

Latest News

Corehub Up