Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RapidActionForce

Special

"നീ​ല ടോ​യ്‌​ലെ​റ്റി​ന്, ചു​വ​പ്പ് ബാ​ത്ത്‌​റൂ​മി​ന്"; ജ​ന്ത​ർ മ​ന്ദ​റി​ലെ അ​ധി​ക്ഷേ​പ വീ​ഡി​യോ​യി​ൽ കു​രു​ങ്ങി ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ശാ​ര​ദാ സിം​ഗ്

നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ പ​രി​ഹ​സി​ച്ച സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ശാ​ര​ദാ സിം​ഗി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു.

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ദ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് താ​രം ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​വും ജ​ന​രോ​ഷ​വും നേ​രി​ടു​ന്ന​ത്.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സ​മ​ര​ത്തി​നി​ടെ, അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ദ്രു​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളെ (RAF) നോ​ക്കി ശു​ചീ​ക​ര​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

ചു​വ​ന്ന ടീ-​ഷ​ർ​ട്ട് ധ​രി​ച്ചെ​ത്തി​യ ശാ​ര​ദ, സൈ​നി​ക​രു​ടെ യൂ​ണി​ഫോം നി​റ​ത്തെ​യും സ്വ​ന്തം വ​സ്ത്ര​ത്തെ​യും ഉ​പ​മി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ​രി​ഹാ​സം പെ​ട്ടെ​ന്ന് ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച​തി​നെ​തി​രെ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി ശാ​ര​ദ രം​ഗ​ത്തെ​ത്തി. താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​സ്റ്റ് ചെ​യ്ത് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു​വെ​ന്ന് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ആ​രോ​ടും ഭ​യ​ന്നോ ആ​രു​ടെ​യും സ​മ്മ​ർ​ദ്ദം മൂ​ല​മോ അ​ല്ല, സ്വ​ന്തം മ​ന​സാ​ക്ഷി​ക്ക് മു​ന്നി​ൽ തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് മാ​പ്പ് ചോ​ദി​ക്കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ വീ​ഡി​യോ നീ​ക്കം ചെ​യ്തി​ട്ടും ചി​ല പ്ര​മു​ഖ മീം ​പേ​ജു​ക​ൾ ഇ​ത് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പ​ണം വാ​ങ്ങി മ​നഃ​പൂ​ർ​വ്വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും, ഇ​തി​ന്‍റെ പേ​രി​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും നേ​രെ ക​ടു​ത്ത അ​സ​ഭ്യ​വ​ർ​ഷം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഈ ​ഖേ​ദ​പ്ര​ക​ട​ന​വും ജ​ന​ങ്ങ​ളു​ടെ അ​മ​ർ​ഷം ത​ണു​പ്പി​ച്ചി​ട്ടി​ല്ല. തെ​റ്റ് ചെ​യ്ത ശേ​ഷം ഇ​പ്പോ​ൾ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​നാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​ധാ​ന വി​മ​ർ​ശ​നം.

പൊ​തു​സ്ഥ​ല​ത്ത് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റി​യാ​ൽ അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ച്ചേ തീ​രൂ എ​ന്നും, സു​ര​ക്ഷാ സേ​ന​യോ​ട് ആ​ദ​ര​വ് കാ​ണി​ക്കാ​ൻ പ​ഠി​ക്ക​ണ​മെ​ന്നും ഓ​ർ​മ്മി​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ശാ​ര​ദ​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​രു​ന്ന​ത്.

Latest News

Corehub Up