Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RareMovement

റോ​​​​ക്ക​​​​റ്റ് ഭാ​​​​ഗം ഇ​​​​ടി​​​​ച്ചി​​​​റ​​​​ങ്ങി​​​​ ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ വ​​​​ൻ ഗ​​​​ർ​​​​ത്തം; അ​​​​പൂ​​​​ർ​​​​വ നി​​​​മി​​​​ഷം പ​​​​ക​​​​ർ​​​​ത്തി ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ പേ​​​​ട​​​​കം

സി​​​​യൂ​​​​ൾ: ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് വ​​​​ഴി​​​​തെ​​​​റ്റി അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ കൂ​​​​റ്റ​​​​ൻ റോ​​​​ക്ക​​​​റ്റ് ഭാ​​​​ഗം ഇ​​​​ടി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ വ​​​​ൻ ഗ​​​​ർ​​​​ത്തം രൂ​​​​പ​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഏ​​​​ക​​​​ദേ​​​​ശം 60 അ​​​​ടി വീ​​​​തി​​​​യും 12 അ​​​​ടി ആ​​​​ഴ​​​​വു​​​​മു​​​​ള്ള ഗ​​​​ർ​​​​ത്ത​​​​മാ​​​​ണു രൂ​​​​പ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് യു​​​​എ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ നാ​​​​സ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

സ്പേ​​​​സ് എ​​​​ക്സി​​​​ന്‍റെ ‘ഫാ​​​​ൽ​​​​ക്ക​​​​ൺ 9’ റോ​​​​ക്ക​​​​റ്റി​​​​ന്‍റെ നാ​​​​ലു ട​​​​ൺ ഭാ​​​​ര​​​​മു​​​​ള്ള മു​​​​ൻ​​​​ഭാ​​​​ഗ​​​​മാ​​​​ണ് മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 8,690 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത​​​​യി​​​​ൽ ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ പ​​​​തി​​​​ച്ച​​​​ത്. ഈ ​​​​കൂ​​​​ട്ടി​​​​യി​​​​ടി​​​​യു​​​​ടെ തൊ​​​​ട്ടു​​​​മു​​​​മ്പും ശേ​​​​ഷ​​​​വു​​​​മു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ൾ ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ദ്യ ചാ​​​​ന്ദ്ര​​​​ദൗ​​​​ത്യ പേ​​​​ട​​​​ക​​​​മാ​​​​യ ‘ദാ​​​​നു​​​​രി’ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി.

2025 ജ​​​​നു​​​​വ​​​​രി 15നാ​​​​ണ് യു​​​എ​​​സ് ക​​​മ്പ​​​നി​​​യാ​​​യ ഫ​​​യ​​​ർ​​​ഫ്ലൈ എ​​​യ്റോ​​​സ്‌​​​പേ​​​സി​​​ന്‍റെ ‘ബ്ലൂ ​​​ഗോ​​​സ്റ്റ്’, ജാ​​​പ്പ​​​നീ​​​സ് ക​​​മ്പ​​​നി​​​യാ​​​യ ഐ​​​സ്‌​​​പേ​​​സി​​​ന്‍റെ ‘റെ​​​സി​​​ലി​​​യ​​​ൻ​​​സ്’ എ​​​ന്നീ ലൂ​​​ണാ​​​ർ ലാ​​​ൻ​​​ഡ​​​റു​​​ക​​​ളു​​​മാ​​​യി സ്പേ​​​​സ് എ​​​​ക്സ് ഫാ​​​ൽ​​​ക്ക​​​ൺ 9 റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഇ​​​​ന്ധ​​​​ന​​​​മി​​​​ല്ലാ​​​​തെ വ​​​​ന്ന റോ​​​​ക്ക​​​​റ്റ് ഭാ​​​​ഗം ഭൗ​​​​മാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​നും ച​​​​ന്ദ്ര​​​​നു​​​​മി​​​​ട​​​​യി​​​​ൽ ല​​​​ക്ഷ്യ​​​​മി​​​​ല്ലാ​​​​തെ ക​​​​റ​​​​ങ്ങി​​​​ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ടു​​​​വി​​​​ൽ സൂ​​​​ര്യ​​​​ന്‍റെ​​​​യും മ​​​​റ്റു ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ ബ​​​​ല​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട് ഇ​​​​തു ച​​​​ന്ദ്ര​​​​ന്‍റെ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​വ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ലി​​​​ച്ച​​​​ടു​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഈ ​​​​റോ​​​​ക്ക​​​​റ്റ് ഭാ​​​​ഗം മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 8,700 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ (സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 2.4 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം) വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ച​​​​ന്ദ്ര​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ അ​​​​ർ​​​​ധ​​​​ഗോ​​​​ള​​​​ത്തി​​​​ലെ ഐ​​​​ൻ​​​​സ്റ്റീ​​​​ൻ ഗ​​​​ർ​​​​ത്ത​​​​ത്തി​​​​നു സ​​​​മീ​​​​പം പ​​​​തി​​​​ച്ച​​​​ത്.

സങ്കീർണ ഫോ​​​​ട്ടോ​​​​ഗ്രഫി

ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 340 മു​​​​ത​​​​ൽ 350 വ​​​​രെ കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ദാ​​​​നു​​​​രി പേ​​​​ട​​​​കം, റോ​​​​ക്ക​​​​റ്റ് ഭാ​​​​ഗം ഇ​​​​ടി​​​​ച്ചി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് 33 മി​​​​നി​​​​റ്റ് മു​​​​ന്പ് ആ​​​​ദ്യ ചി​​​​ത്ര​​​​മെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​ഴു ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കൂ​​​​ടി പേ​​​​ട​​​​കം പ​​​​ക​​​​ർ​​​​ത്തി. ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യി കാ​​​​മ​​​​റ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് തി​​​​ക​​​​ച്ചും സങ്കീർണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ എ​​​​യ്റോ​​​​സ്‌​​​​പേ​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ച അ​​​​പൂ​​​​ർ​​​​വ അ​​​​വ​​​​സ​​​​രം

ഉ​​​​ൽ​​​​ക്കാ​​​​പ​​​​ത​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ലം ച​​​​ന്ദ്ര​​​​നി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി പ​​​​ഠി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ഭാ​​​​ര​​​​വും വേ​​​​ഗ​​​​ത​​​​യു​​​​മു​​​​ള്ള ഒ​​​​രു കൃ​​​​ത്രി​​​​മ വ​​​​സ്തു ച​​​​ന്ദ്ര​​​​നി​​​​ൽ ഇ​​​​ടി​​​​ക്കു​​​​മ്പോ​​​​ൾ എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് നേ​​​​രി​​​​ട്ട് നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ശാ​​​​സ്ത്ര​​​​ലോ​​​​ക​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച അ​​​​പൂ​​​​ർ​​​​വ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​ത്.

നാ​​​​സ​​​​യു​​​​ടെ ലൂ​​​​ണാ​​​​ർ റീ​​​​ക​​​​ണ​​​​സെ​​​​ൻ​​​​സ് ഓ​​​​ർ​​​​ബി​​​​റ്റ​​​​റി​​​​ന് ആ ​​​​സ​​​​മ​​​​യ​​​​ത്ത് നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ദാ​​​​നൂ​​​​രി പേ​​​​ട​​​​കം പകർത്തിയ കൃത്യതയാർന്ന ചിത്രങ്ങളെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

Latest News

Corehub Up