Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashrapathi

രാഷ്‌ട്രപതിയുടെ റഫറൻസിലെ 14 ചോദ്യങ്ങൾക്കുള്ള മറുപടി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക റ​​​ഫ​​​റ​​​ൻ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു​​​ മു​​​ന്നി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ 14 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ള്ള ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ വ്യ​​​ക്തം. ര​​​ണ്ടു ചോ​​​ദ്യ​​​ങ്ങ​​​ൾ പ്ര​​​സ​​​ക്ത​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ല്ല. മ​​​റ്റു ചി​​​ല ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ട്ടാ​​​യും മ​​​റ്റു ചി​​​ല​​​തി​​​ൽ മു​​​ൻ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി ചെ​​​യ്ത​​​ത്.

രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ​​​ക്കും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും പൊ​​​തു​​​വേ ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​താ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി.


ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ൾ താ​​​ഴെ

1. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം (ആ​​​ർ​​​ട്ടി​​​ക്കി​​​ൾ) 200 പ്ര​​​കാ​​​രം ഒ​​​രു ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ മു​​​ന്പാ​​​കെ​​​യു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഓ​​​പ്ഷ​​​നു​​​ക​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്?

ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ബി​​​ല്ലി​​​നു സ​​​മ്മ​​​തം ന​​​ൽ​​​കാ​​​നോ, സ​​​മ്മ​​​തം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​നോ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ സ​​​മ്മ​​​ത​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കാ​​​നോ ക​​​ഴി​​​യും. സ​​​മ്മ​​​തം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 200ലെ ​​​ആ​​​ദ്യ വ്യ​​​വ​​​സ്ഥ​​​പ്ര​​​കാ​​​രം ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്ക​​​ണം. ബി​​​ല്ലി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​തു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്ക​​​ണം. സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​തെ ബി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തി​​​ന്‍റെ ത​​​ത്വ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കും. (നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​തെ ബി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം കോ​​​ട​​​തി ത​​​ള്ളി).

2. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ന​​​ൽ​​​കു​​​ന്ന സ​​​ഹാ​​​യ​​​ത്തി​​​നും ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നും ഗ​​​വ​​​ർ​​​ണ​​​ർ ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണോ?

സാ​​​ധാ​​​ര​​​ണ​​​യാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നും ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നും കീ​​​ഴി​​​ലാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ‘അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ’ എ​​​ന്ന വാ​​​ക്കു​​​ക​​​ൾ ഇ​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ബി​​​ൽ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നോ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി അ​​​യ​​​യ്ക്കാ​​​നോ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

3. ഗ​​​വ​​​ർ​​​ണ​​​ർ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ന്യാ​​​യ​​​മാ​​​ണോ?

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മെ​​​റി​​​റ്റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യി​​​ല്ല. എ​​​ന്നി​​​രു​​​ന്നാ​​​ലും ദീ​​​ർ​​​ഘ​​​വും വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തും അ​​​നി​​​ശ്ചി​​​ത​​​വു​​​മാ​​​യ വ്യ​​​ക്ത​​​മാ​​​യൊ​​​രു നി​​​ഷ്ക്രി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഒ​​​രു നി​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ത്താ​​​തെ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​ര​​​മു​​​ള്ള ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന്യാ​​​യ​​​മാ​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പ​​​രി​​​മി​​​ത​​​മാ​​​യൊ​​​രു ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യും.

4. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 361 ഒ​​​രു സ​​​ന്പൂ​​​ർ​​​ണ ത​​​ട​​​സ​​​മാ​​​ണോ?

അ​​​നു​​​ച്ഛേ​​​ദം 361 എ​​​ന്ന​​​ത് ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ത​​​ട​​​സ​​​മാ​​​ണ്. എ​​​ന്നി​​​രു​​​ന്നാ​​​ലും, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ ദീ​​​ർ​​​ഘ​​​നേ​​​രം നി​​​ഷ്ക്രി​​​യ​​​ത്വം കാ​​​ണി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ ഈ ​​​കോ​​​ട​​​തി​​​ക്ക് പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​മി​​​ത​​​മാ​​​യ വ്യാ​​​പ്തി​​​യെ നി​​​രാ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് ഈ ​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​ണ്.

5. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യും ഗ​​​വ​​​ർ​​​ണ​​​ർ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യും ഇ​​​ല്ലെ​​​ങ്കി​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം എ​​​ല്ലാ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നും ജു​​​ഡീ​​​ഷ​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ വ​​​ഴി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും ക​​​ഴി​​​യു​​​മോ?

6. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ന്യാ​​​യ​​​യു​​​ക്ത​​​മാ​​​ണോ?

7. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യും ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​രം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജു​​​ഡീ​​​ഷ​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ വ​​​ഴി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും ക​​​ഴി​​​യു​​​മോ?

ചോ​​​ദ്യ​​​ങ്ങ​​​ൾ 5, 6, 7 എ​​​ന്നി​​​വ​​​യ്ക്ക് ഒ​​​രു​​​മി​​​ച്ച് ഉ​​​ത്ത​​​രം:
ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്, വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും മ​​​ന​​​സി​​​ൽ വ​​​ച്ചു​​​കൊ​​​ണ്ട്, ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ലാ​​​സ്തി​​​ക​​​ത (ഇ​​​ലാ​​​സ്റ്റി​​​സി​​​റ്റി) ന​​​ൽ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് അ​​​നു​​​ച്ഛേ​​​ദം 200, 201 എ​​​ന്നി​​​വ​​​യു​​​ടെ വാ​​​ച​​​കം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ത്ഫ​​​ല​​​മാ​​​യി, ന​​​മ്മു​​​ടേ​​​തു​​​പോ​​​ലു​​​ള്ള ഒ​​​രു ഫെ​​​ഡ​​​റ​​​ൽ, ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്ത് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണം. അ​​​തി​​​നാ​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന വ​​​ള​​​രെ ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഈ ​​​ഇ​​​ലാ​​​സ്തി​​​ക​​​ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​യി​​​രി​​​ക്കും. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ, അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ ആ​​​യി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ല. ഗ​​​വ​​​ർ​​​ണ​​​റു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ന്യാ​​​യ​​​വാ​​​ദം അ​​​നു​​​സ​​​രി​​​ച്ച്, അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​ര​​​മു​​​ള്ള രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. ഇ​​​തേ കാ​​​ര​​​ണ​​​ത്താ​​​ൽ, അ​​​നു​​​ച്ഛേ​​​ദം 201 പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ബാ​​​ധ​​​ക​​​മ​​​ല്ല.

8. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ്ധ​​​തി​​​യു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 143 പ്ര​​​കാ​​​ര​​​മു​​​ള്ള റ​​​ഫ​​​റ​​​ൻ​​​സ് വ​​​ഴി രാ​​​ഷ്‌​​​ട്ര​​​പ​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം തേ​​​ടേ​​​ണ്ട​​​തു​​​ണ്ടോ? രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്കാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു ബി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്പോ​​​ഴോ അ​​​ല്ലാ​​​തെ​​​യോ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടേ​​​ണ്ട​​​തു​​​ണ്ടോ?

ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു ബി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്പോ​​​ഴെ​​​ല്ലാം കോ​​​ട​​​തി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം രാ​​​ഷ്‌​​​ട്ര​​​പ​​​തി തേ​​​ടേ​​​ണ്ട​​​തി​​​ല്ല. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ആ​​​ത്മ​​​നി​​​ഷ്ഠ​​​മാ​​​യ സം​​​തൃ​​​പ്തി മ​​​തി​​​യാ​​​കും. വ്യ​​​ക്ത​​​ത​​​യു​​​ടെ അ​​​ഭാ​​​വ​​​മോ, ഉ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മോ ഉ​​​ണ്ടെ​​​ങ്കി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു റ​​​ഫ​​​ർ ചെ​​​യ്യാം.

9. അ​​​നു​​​ച്ഛേ​​​ദം 200, 201 പ്ര​​​കാ​​​ര​​​മു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ യ​​​ഥാ​​​ക്ര​​​മം നി​​​യ​​​മ​​​ത്തി​​​നു മു​​​ന്പു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ ന്യാ​​​യ​​​യു​​​ക്ത​​​മാ​​​ണോ? ഒ​​​രു ബി​​​ല്ല് നി​​​യ​​​മ​​​മാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ്, ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്കു ജു​​​ഡീ​​​ഷ​​​ൽ വി​​​ധി​​​ന്യാ​​​യം ന​​​ട​​​ത്താ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടോ?

ഇ​​​ല്ല. അ​​​നു​​​ച്ഛേ​​​ദം 200, 201 പ്ര​​​കാ​​​ര​​​മു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നു​​​ മു​​​ന്പു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ നീ​​​തി​​​ന്യാ​​​യ​​​പ​​​ര​​​മ​​​ല്ല. ബി​​​ല്ലു​​​ക​​​ൾ നി​​​യ​​​മ​​​മാ​​​യാ​​​ൽ മാ​​​ത്ര​​​മേ അ​​​വ​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യൂ.

10. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യോ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ?

ഇ​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യോ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​രം ഈ ​​​കോ​​​ട​​​തി​​​ക്ക് ഒ​​​രു​​​ ത​​​ര​​​ത്തി​​​ലും മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ബി​​​ല്ലു​​​ക​​​ളു​​​ടെ ‘ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ട്ട സ​​​മ്മ​​​തം’ എ​​​ന്ന ആ​​​ശ​​​യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന, പ്ര​​​ത്യേ​​​കി​​​ച്ച് അ​​​നു​​​ച്ഛേ​​​ദം 142, അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

11. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ നി​​​ർ​​​മി​​​ച്ച ഒ​​​രു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മോ?

ചോ​​​ദ്യം പ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​തി​​​നു​​​ത്ത​​​രം ന​​​ൽ​​​കി. അ​​​നു​​​ച്ഛേ​​​ദം 200 പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ നി​​​ർ​​​മി​​​ച്ച ഒ​​​രു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന ചോ​​​ദ്യം ഉ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ​​​ങ്ക് മ​​​റ്റൊ​​​രു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​ര​​​ത്താ​​​ൽ മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

12. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 145(3) ലെ ​​​വ്യ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഈ ​​​കോ​​​ട​​​തി​​​യു​​​ടെ ഏ​​​തെ​​​ങ്കി​​​ലും ബെ​​​ഞ്ച്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ വ്യാ​​​ഖ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രു സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് ആ​​​ദ്യം തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തും കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു ജ​​​ഡ്ജി​​​മാ​​​രു​​​ടെ ബെ​​​ഞ്ചി​​​ലേ​​​ക്ക് റ​​​ഫ​​​ർ ചെ​​​യ്യേ​​​ണ്ട​​​തും നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലേ?

ഈ ​​​റ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ സ്വ​​​ഭാ​​​വ​​​വു​​​മാ​​​യി ചോ​​​ദ്യം പ്ര​​​സ​​​ക്ത​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു.

13. അ​​​നു​​​ച്ഛേ​​​ദം 142 പ്ര​​​കാ​​​ര​​​മു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ​​​ടി​​​ക്ര​​​മ നി​​​യ​​​മ​​​ത്തി​​​ലെ​​​യോ അ​​​നു​​​ച്ഛേ​​​ദം 142 ന്‍റെ​​​യോ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ? ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ​​​യോ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ന്‍റെ​​​യോ നി​​​ല​​​വി​​​ലു​​​ള്ള സാ​​​ര​​​വ​​​ത്താ​​​യ അ​​​ല്ലെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ​​​തോ പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​ത്ത​​​തോ ആ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യോ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​ണ്ടോ?

ചോ​​​ദ്യം പ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്ത​​​രം ന​​​ൽ​​​കു​​​ന്നു.

14. അ​​​നു​​​ച്ഛേ​​​ദം 131 പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​രു കേ​​​സ് വ​​​ഴി​​​യ​​​ല്ലാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ല​​​ക്കു​​​ന്നു​​​ണ്ടോ?

അ​​​പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up