Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rasool Pookutty

റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. സ​ർ​ക്കാ​ർ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. റ​സൂ​ലി​നോ​ട് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം പു​തി​യ ചെ​യ​ർ​മാ​നാ​യി പ​ല പേ​രു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​ഗ​ദീ​ഷ്, സ​ലിം കു​മാ​ർ, ദീ​പു ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ഓ​സ്കാ​ർ ജേ​താ​വാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി​യെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. ചെ​യ​ർ​മാ​നാ​യി​രു​ന്ന പ്രേം​കു​മാ​റി​നെ നീ​ക്കി​യാ​യി​രു​ന്നു റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ നി​യ​മ​നം. ഇ​തേ​തു​ട​ർ​ന്ന് പ്രേം​കു​മാ​ർ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up