Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rastrapathi

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ; ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്‌ട്ര​പ​തി​ക്കു നി​വേ​ദ​നം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​വാ​ദ​മാ​യ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ല്ലി​ലെ ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി അ​തി​രൂ​പ​ത കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് നി​വേ​ദ​നം ന​ൽ​കി.

നി​യ​മ​പ​ര​മാ​യ മേ​ൽ​നോ​ട്ടം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന നി​ർ​ദി​ഷ്‌​ട ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും പൗ​ര​സ്വാ​ത​ന്ത്ര്യ​വും രാ​ജ്യ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ക​ടു​ത്ത ഉ​ത്്ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഭേ​ദ​ഗ​തി ബി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട​ണ​മെ​ന്നും ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​ന​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യാ​ധി​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. പ​രാ​തി​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​ത്തി​നാ​യി സ്വ​ത​ന്ത്ര അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം. വി​ശ്വാ​സ​ത്തി​ൽ ഊ​ന്നി​യു​ള്ള സ​ന്ന​ദ്ധ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം, ഭ​വ​ന​ര​ഹി​ത​ർ​ക്ക് പാ​ർ​പ്പി​ടം തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളി​ലൂ​ടെ മ​ത​ത്തി​ന്‍റെ​യോ ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ​യോ അ​തി​ർ​വ​ര​ന്പു​ക​ൾ ഇ​ല്ലാ​തെ പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സേ​വ​ന​മെ​ത്തി​ക്കാ​ൻ രാ​ജ്യ​ത്തെ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​രെ നേ​രി​ൽ​ക്ക​ണ്ടു കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ വി​വി​ധ ക​ത്തോ​ലി​ക്കാ​സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up