Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rates

ആർബിഐ പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25%

മും​​​ബൈ: യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴും രാ​​​ജ്യ​​​ത്തെ പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​തെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ.

ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ധ​​​ന​​​ന​​​യ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​നി​​​ര​​​ക്കാ​​​യ ‘റി​​​പ്പോ നി​​​ര​​​ക്ക്’ 5.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ആ​​​ഗോ​​​ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​ൻ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കാ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ഞ്ജ​​​യ് മ​​​ൽ​​​ഹോ​​​ത്ര വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ഷ്പ​​​ക്ഷ നി​​​ല​​​പാ​​​ടോ​​​ടെ​​​യാ​​​ണ് ബാ​​​ങ്ക് മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ൾ

റി​​​പ്പോ നി​​​ര​​​ക്ക് 5.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തു​​​ട​​​രും. സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഡെ​​​പ്പോ​​​സി​​​റ്റ് ഫെ​​​സി​​​ലി​​​റ്റി നി​​​ര​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യും മാ​​​ർ​​​ജി​​​ന​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഫെ​​​സി​​​ലി​​​റ്റി നി​​​ര​​​ക്കും ബാ​​​ങ്ക് നി​​​ര​​​ക്കും 5.5 ശ​​​ത​​​മാ​​​ന​​​മാ​​​യും മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ർ​​​ത്തി.

വ​​​ള​​​ർ​​​ച്ച അനുമാനം കൂ​​​ട്ടി

ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ യ​​​ഥാ​​​ർ​​​ഥ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം മു​​​ന്പ് പ്ര​​​വ​​​ചി​​​ച്ച 6.6 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 6.7 ശ​​​ത​​​മാ​​​ന​​​മാ​​​യി ആ​​​ർ​​​ബി​​​ഐ ഉ​​​യ​​​ർ​​​ത്തി.

നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പ നി​​​ര​​​ക്ക് കു​​​റ​​​ച്ചു

സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ റീ​​​ട്ടെ​​​യി​​​ൽ നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പ നി​​​ര​​​ക്ക് അ​​​നു​​​മാ​​​നം 5.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ, ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ ‘കോ​​​ർ പ​​​ണ​​​പ്പെ​​​രു​​​പ്പം’​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണ്. വ​​​ള​​​ർ​​​ച്ച​​​യും സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​ര​​​ത​​​യും ഒ​​​രു​​​പോ​​​ലെ മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ആ​​​ർ​​​ബി​​​ഐ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ യു​​​ദ്ധ​​​വും ക്രൂ​​​ഡ് വി​​​ല​​​യും

ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ​​​ത് ആ​​​ഗോ​​​ള ഊ​​​ർ​​​ജ വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ലെ ക​​​യ​​​റ്റി​​​റ​​​ക്ക​​​ങ്ങ​​​ളും എ​​​ൽ നി​​​നോ മൂ​​​ലം ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ള്ള കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ല​​​ക്ക​​​യ​​​റ്റം പൊ​​​തു​​​വാ​​​യ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

Latest News

Corehub Up