പാലക്കാട്: താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കഞ്ചിക്കോട്ടെ എൻഎഫ്എസ്എ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തുവരുന്നത് തടസപ്പെട്ട നടപടിയിൽ പ്രതിഷേധിച്ച് സപ്ലൈകോ പാലക്കാട് റീജനൽ മാനേജരെ ഉപരോധിച്ചു.
167 റേഷൻകടകൾക്കുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങിയെന്നാരോപിച്ചാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ ഉപരോധസമരം നടത്തിയത്. സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൾ സത്താർ നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. രഘുനാഥ്, താലൂക്ക് സെക്രട്ടറി എച്ച്. റാഫി, നേതാക്കളായ പി.എം. അബ്ദുൾ നാസർ, എം. രവീന്ദ്രൻ, പ്രേംനവാസ് മങ്കര എന്നിവർ നേതൃത്വം നൽകി. ഉടൻതന്നെ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.