Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RaulJonAju

Kouthukam

മോസ്കോയിൽ പുടിനൊപ്പം സെൽഫി; ലോകശ്രദ്ധ നേടി കേരളത്തിൽ നിന്നുള്ള 17-കാരൻ റൗൾ ജോൺ അജു

മോ​സ്കോ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര നി​ർ​മ്മി​ത ബു​ദ്ധി സ​മ്മേ​ള​ന​ത്തി​നി​ടെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​തി​നേ​ഴു​കാ​ര​നാ​യ റൗ​ൾ ജോ​ൺ അ​ജു. 'ഇ​ന്ത്യ​യു​ടെ എ​ഐ കി​ഡ്' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​യു​വ​സം​രം​ഭ​ക​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ നി​മി​ഷ​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ന​വം​ബ​ർ 26-ന് ​മോ​സ്കോ​യി​ൽ തു​ട​ക്ക​മാ​യ 'എ​ഐ ജേ​ർ​ണി 2026' എ​ന്ന ആ​ഗോ​ള കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​പ്ര​തി​ഭ​ക​ളു​ടെ സം​ഘ​ത്തി​ലാ​ണ് റൗ​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന സെ​ഷ​നു​ക​ൾ​ക്ക് ശേ​ഷം പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യും ക​സാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് കാ​സിം-​ജോ​മാ​ർ​ട്ട് ടോ​കാ​യേ​വു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഈ ​കൗ​മാ​ര​ക്കാ​ര​ന് അ​വ​സ​രം ല​ഭി​ച്ചു. ത​മാ​ശ​യ്ക്കാ​യി വീ​ഡി​യോ​ക​ൾ നി​ർ​മ്മി​ച്ചി​രു​ന്ന ഒ​രു സാ​ധാ​ര​ണ കു​ട്ടി​ക്കാ​ല​ത്തി​ൽ നി​ന്ന് പ​തി​നേ​ഴാം വ​യ​സി​ൽ ലോ​ക​നേ​താ​ക്ക​ളെ കാ​ണു​ന്ന നി​ല​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് താ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും, ഈ ​നേ​ട്ടം ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റൗ​ൾ ത​ന്‍റെ കു​റി​പ്പി​ൽ വി​കാ​രാ​ധീ​ന​നാ​യി വ്യ​ക്ത​മാ​ക്കി. 'തി​ങ്ക് ക്രാ​ഫ്റ്റ്' എ​ന്ന പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് റ​ഷ്യ​ൻ എം​ബ​സി​യും റൗ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.

ഒ​ൻ​പ​താം വ​യ​സി​ൽ വീ​ഡി​യോ എ​ഡി​റ്റിം​ഗി​ലൂ​ടെ തു​ട​ങ്ങി​യ കൗ​തു​ക​മാ​ണ് റൗ​ളി​നെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. അ​ച്ഛ​ന് അ​ഡോ​ബി ക​മ്പ​നി​യി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ പ്രീ​മി​യം സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും നൂ​ത​ന ടൂ​ളു​ക​ളും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​രം നി​ർ​മ്മി​ത ബു​ദ്ധി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​ൻ ത​നി​ക്ക് സ​ഹാ​യ​ക​മാ​യെ​ന്ന് മു​ൻ​പ് റൗ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്കാ​യി 'മീ​ബോ​ട്ട്' എ​ന്ന റോ​ബോ​ട്ടി​നെ നി​ർ​മ്മി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.

പി​ന്നീ​ട് കേ​വ​ലം പ​ഠ​ന​ത്തി​ന​പ്പു​റം സ്വ​ന്ത​മാ​യി എ​ഐ ടൂ​ളു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലേ​ക്കും മ​റ്റു​ള്ള​വ​ർ​ക്ക് ഈ ​രം​ഗ​ത്ത് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലേ​ക്കും റൗ​ളി​ന്‍റെ വ​ള​ർ​ച്ച എ​ത്തി​ച്ചേ​ർ​ന്നു. ഇ​ന്ന് 15 ജീ​വ​ന​ക്കാ​രു​ള്ള 'എ​ഐ റി​യ​ൽ ടെ​ക്നോ​ള​ജീ​സ്' എ​ന്ന സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ അ​മ​ര​ക്കാ​ര​നാ​ണ് ഈ ​മ​ല​യാ​ളി ബാ​ല​ൻ. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​നോ​ട​കം എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ റൗ​ളി​ന്‍റെ സം​രം​ഭ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. മ​റ്റു കൗ​മാ​ര​ക്കാ​ർ പോ​ക്ക​റ്റ് മ​ണി​ക്കാ​യി മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ക്കു​മ്പോ​ൾ, സ്വ​ന്തം മ​ക​ൻ സ്ഥാ​പി​ച്ച ക​മ്പ​നി​യി​ൽ പ്ര​തി​മാ​സം ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ള​ത്തി​ൽ അ​ച്ഛ​ൻ ജോ​ലി ചെ​യ്യു​ന്നു എ​ന്ന കൗ​തു​ക​ക​ര​മാ​യ സ​വി​ശേ​ഷ​ത​യും റൗ​ളി​ന്‍റെ സം​രം​ഭ​ക യാ​ത്ര​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്നു.

Latest News

Corehub Up