കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് 2027 സാമ്പത്തികവര്‍ഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.
കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 8.30 കോടി രൂപയില്‍നിന്ന് 92.3 ശതമാനം വര്‍ധിച്ച് 16 കോടി രൂപയായി. പ്രവര്‍ത്തനവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 28.7 ശതമാനം വളര്‍ച്ചയോടെ 106.3 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 82.7 കോടി രൂപയായിരുന്നു. എബിറ്റ്ഡ 22.8 കോടി രൂപയായി ഉയര്‍ന്നു.
എബിറ്റ്ഡ മാര്‍ജിന്‍ 20.9 ശതമാനമാണ്. ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച അടിയുറച്ച വിശ്വാസമാണ് മികച്ച സാമ്പത്തികഫലങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് സ്ഥാപകനും വൈസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.