Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RecitationRow

വ​ന്ദേ​മാ​ത​രം ആ​ലാ​പ​ന വി​വാ​ദം: കോ​​​​ൺ​​​​ഗ്ര​​​​സ് മാ​​​​പ്പു ​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി; പ​​​​രാ​​​​ജ​​​​യം മ​​​​റ​​​​യ്ക്കാ​​​​നെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങി​​​​ലെ വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ലാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബി​​​​ജെ​​​​പി.

വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ നി​​​​ർ​​​​ത്താ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് സോ​​​​ണി​​​​യ ഗാ​​​​ന്ധി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.
സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​ജ്യ​​​​ത്തോ​​​​ടു ക്ഷ​​​​മാ​​​​പ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ, ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന ച​​​​ട​​​​ങ്ങി​​​​ൽ വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ര​​​​ണ്ടു വ​​​​രി​​​​ക​​​​ൾ ആ​​​​ല​​​​പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ, നി​​​​ർ​​​​ത്താ​​​​ൻ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും കൈ​​​​കൊ​​​​ണ്ട് ആം​​​​ഗ്യം കാ​​​​ണി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണു വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ചി​​​​റ്റോ​​​​ർ​​​​ഗ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​മി​​​​ത് ഷാ ​​​​കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ല്പ​​​​മെ​​​​ങ്കി​​​​ലും ല​​​​ജ്ജ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ബ​​​​ങ്കിം ച​​​​ന്ദ്ര ചാ​​​​റ്റ​​​​ർ​​​​ജി​​​​യു​​​​ടെ അ​​​​ന​​​​ശ്വ​​​​ര സ്മ​​​​ര​​​​ണ​​​​യോ​​​​ടും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും കൈ​​​​കൂ​​​​പ്പി മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബ​​​​ങ്കിം ച​​​​ന്ദ്ര ചാ​​​​റ്റ​​​​ർ​​​​ജി​​​​യു​​​​ടെ പി​​​​ൻ​​​​ത​​​​ല​​​​മു​​​​റ​​​​ക്കാ​​​​ര​​​​നാ​​​​യ ബി​​​​ജെ​​​​പി എം​​​എ​​​​ൽ​​​എ സു​​​​മി​​​​ത്രോ ചാ​​​​റ്റ​​​​ർ​​​​ജി, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വ്, ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഉ​​​​ർ​​​​വ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ബി​​​​ജെ​​​​പി പ​​​​രാ​​​​തി​​​​യും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ബി​​​​ജെ​​​​പി ഇ​​​​ത്ത​​​​രം വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. 2024 ഡി​​​​സം​​​​ബ​​​​ർ 17ന് ​​​​രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​റെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​യാ​​​​ളാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യെ​​​​ന്നും മാ​​​​പ്പു​ പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. 2002 ജ​​​​നു​​​​വ​​​​രി വ​​​​രെ സ്വ​​​​ന്തം ആ​​​​സ്ഥാ​​​​ന​​​​ത്തു ത്രി​​​​വ​​​​ർ​​​​ണ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മ​​​​ല്ലെ​​​​ന്നു ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് വ​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യെ​​​​ന്നും ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

Latest News

Corehub Up