Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recognition For K.M. Sunilkumar From CTCRI

Thiruvananthapuram

കെ.​എം സു​നി​ല്‍​കു​മാ​റി​ന് സി​ടി​സി​ആ​ർ​ഐ അം​ഗീ​കാ​രം

നെ​യ്യാ​റ്റി​ന്‍​ക​ര: കു​ള​ത്തൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​എം. സു​നി​ൽ​കു​മാ​റി​ന് കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ദേ​ശീ​യ അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​മാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഗ​വേ​ഷ​ണ, വി​ക​സ​ന, വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​നി​ല്‍​കു​മാ​ര്‍ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം.

ചേ​ർ​ത്ത​ല സൗ​ത്തി​ലെ ഷെ​ഡ്യൂ​ൾ​ഡ് കാ​സ്റ്റ് സ​ബ് പ്ലാ​ൻ പ​ദ്ധ​തി​ക്കു ന​ൽ​കി​യ ഫീ​ൽ​ഡു​ത​ല പി​ന്തു​ണ, പാ​റ​ശാ​ല ബ്ലോ​ക്കി​ലെ സൈ​റ്റ്-​സ്പെ​സി​ഫി​ക് ന്യൂ​ട്രി​യ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഓ​ൺ-​ഫാം ട്ര​യ​ലു​ക​ൾ, ഇ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലി​ന്‍റെ​യും പ്ര​കാ​ശ​ന പ്ര​ക്രി​യ​യു​ടെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ൾ​ട്ടി​ലൊ​ക്കേ​ഷ​ൻ ട്ര​യ​ലു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള സു​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ​രി​ഗ​ണി​ച്ചു. ക​ർ​ഷ​ക​രു​മാ​യു​ള്ള ഏ​കോ​പ​ന​വും ഫീ​ൽ​ഡി​ൽ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​രി​പാ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വ​ള​രെ സ​ഹാ​യ​ക​മാ​യി. ഉ​ഷ്ണ​മേ​ഖ​ലാ കി​ഴ​ങ്ങു​വി​ള​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും വി​ക​സ​ന​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ബ​ഹു​മ​തി. മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സു​നി​ല്‍​കു​മാ​റി​ന് ഉ​പ​ഹാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ച്ചു. അ​ഗ്രി​ക​ൾ​ച്ച​റ​ൽ പ്രൊ​ഡ​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ ഡോ. ​വീ​ണാ എ​ൻ. മാ​ധ​വ​ൻ, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, സി​ടി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​ജി. ബൈ​ജു, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up