Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reconstruction Of The Damaged Sections Of The PIP Canal

Alappuzha

പിഐപി ക​നാ​ലിന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

ത​ഴ​ക്ക​ര: പി​ഐപി ക​നാ​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. പ​മ്പാ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​​ന്‍റെ ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ലി​​ന്‍റെ ഭാ​ഗ​മാ​യ കു​റ​ത്തി​കാ​ട് ബ്രാ​ഞ്ച് ക​നാ​ലാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ക​ർ​ന്ന​ത്. ക​നാ​ൽ ത​ക​ർ​ന്ന​പ്പോ​ൾ ഒ​ട്ടേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റു​ക​യും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലൂ​ടെ​യാ​ണ് ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​മേ​ഖ​ല​യി​ൽ പിഐപി ക​നാ​ലി​ലൂ​ടെ​യു​ള്ള വെ​ള്ള​മാ​ണ് കൃ​ഷി​ക്കും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​രി​ങ്ക​ല്ലി​ൽ പ​ണി​തീ​ർ​ത്ത ക​നാ​ലി​​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും ഒ​രു​വ​ശം ഇ​രു​പ​ത്തി​യ​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ള്ള​തും ക​നാ​ൽ ത​ക​രാ​നു​ള്ള കാ​ര​ണ​മാ​യി ക​രു​തു​ന്നു. ക​നാ​ൽ പൊ​ട്ടി​ത്ത​ക​ർ​ന്ന​തു​കൊ​ണ്ട് അ​റ​നൂ​റ്റി​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ക്കൃ​ഷി​ക്ക് നാ​ശം​സം​ഭ​വി​ച്ചു. ആ​റ​ടി​പ്പൊ​ക്ക​ത്തി​ൽ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന ക​നാ​ലി​​ന്‍റെ അ​റ​നൂ​റ്റി​മം​ഗ​ലം ക​രു​വേ​ലി​ൽ ഭാ​ഗ​മാ​ണ് പ​തി​നാ​റു​മീ​റ്റ​ർ ത​ക​ർ​ന്ന​ത്.

പിഐപിയു​ടെ 2026-27 വ​ർ​ഷ​ത്തെ ആ​ക്‌​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ ക​നാ​ലി​​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ത​ക​ർ​ന്നഭാ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം 100 മീ​റ്റ​ർ നീ​ള​ത്തി​ൽ​ ഏ​ക​ദേ​ശം അ​ഞ്ചു​മീ​റ്റ​ർ വീ​തി​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി മ​ണ്ണി​ട്ട് മേ​ൽ​ഭാ​ഗം ക​രി​ങ്ക​ല്ലു പാ​കി ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്തി​നു മു​മ്പാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് പി​ഐപി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up