Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Record Low

രൂ​പ​യ്ക്ക് റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡോ​ള​റി​നെ​തി​രെ 95 ക​ട​ന്നു

മും​ബൈ: ആ​ഗോ​ള വി​പ​ണി​യി​ലെ തി​രി​ച്ച​ടി​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വ​ൻ ഇ​ടി​വ്. തി​ങ്ക​ളാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​എ​സ് ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 95.20 എ​ന്ന റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച​യി​ലെ​ത്തി. ആർബിഐ ഇ​ന്ത്യൻ വി​പ​ണി​യി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടും രൂ​പ​യു​ടെ മൂ​ല്യം പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​ല്ല.ഒ​റ്റ ദി​വ​സം കൊ​ണ്ട് 0.3 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് മാ​സ​ത്തി​ൽ മാ​ത്രം രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ നാ​ല് ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു​ണ്ടാ​യി. ഇ​ത് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണം. 

കൂ​ടാ​തെ, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും രൂ​പ​യെ ത​ള​ർ​ത്തി. രൂ​പ​യു​ടെ ത​ക​ർ​ച്ച ത​ട​യാ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ പ​രി​ധി 100 മി​ല്യ​ൺ ഡോ​ള​റാ​യി ആ​ർ​ബി​ഐ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​നി​ർ​ദ്ദേ​ശം ഏ​പ്രി​ൽ 10-ന​കം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം. രൂ​പ​യു​ടെ ത​ക​ർ​ച്ച​യ്ക്കൊ​പ്പം ഓ​ഹ​രി വി​പ​ണി​യി​ലും വ​ലി​യ ഇ​ടി​വു​ണ്ടാ​യി.

നി​ഫ്റ്റി 50 സൂ​ചി​ക​യി​ൽ തി​ങ്ക​ളാ​ഴ്ച 2 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത പ​ക്ഷം രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും താ​ഴേ​ക്ക് പോ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

Latest News

Corehub Up