Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Record Amount

കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് റി​ക്കാ​ർ​ഡ് തു​ക

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ലൂ​​​​​ട്ട്യ​​​​​ൻ​​​​​സ് ബം​​​​​ഗ്ലാ​​​​​വ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വ​​​​​സ​​​​​തി​​​​​ക​​​​​ളു​​​​​ടെ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കും ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മാ​​​​​യി 2025-26 സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ർ​​​​​ഷം സ​​​​​ർ​​​​​വ​​​​​കാ​​​​​ല റി​​​​​ക്കാ​​​​​ർ​​​​​ഡ് തു​​​​​ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ രേ​​​​​ഖ. 92.35 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ർ​​​​​ഷം ഇ​​​​​തി​​​​​നാ​​​​​യി ചെ​​​​​ല​​​​​വാ​​​​​യ​​​​​ത്. വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ പി​​​​​ടി​​​​​ഐ ന​​​​​ൽ​​​​​കി​​​​​യ വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്ക് മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി സെ​​​​​ൻ​​​​​ട്ര​​​​​ൽ പ​​​​​ബ്ലി​​​​​ക് വ​​​​​ർ​​​​​ക്സ് ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റാ​​​​​ണ് ഈ ​​​​​ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്.

2014-15ൽ ​​​​​ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച 27.47 കോ​​​​​ടി രൂ​​​​​പ​​​​​യേ​​​​​ക്കാ​​​​​ൾ മൂ​​​​​ന്നി​​​​​ര​​​​​ട്ടി​​​​​യി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ലെ തു​​​​​ക. 2014-15 മു​​​​​ത​​​​​ൽ 2025-26 വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ വ​​​​​സ​​​​​തി​​​​​ക​​​​​ളു​​​​​ടെ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി സി​​​​​പി​​​​​ഡ​​​​​ബ്ല്യു​​​​​ഡി വ​​​​​ഴി സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​കെ 547.68 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

1912നും 1930​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്തു നി​​​​​ർ​​​​​മി​​​​​ച്ച​​​​​വ​​​​​യാ​​​​​ണ് ഈ ​​​​​ബം​​​​​ഗ്ലാ​​​​​വു​​​​​ക​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും. 80 മു​​​​​ത​​​​​ൽ 100 വ​​​​​ർ​​​​​ഷം വ​​​​​രെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ഇ​​​​​വ​​​​​യി​​​​​ൽ പ​​​​​ല​​​​​തും നി​​​​​ല​​​​​വി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ല.

ചോ​​​​​ർ​​​​​ച്ച, ചി​​​​​ത​​​​​ൽ ശ​​​​​ല്യം, കാ​​​​​ല​​​​​പ്പ​​​​​ഴ​​​​​ക്കം ചെ​​​​​ന്ന ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ-​​​​​പ്ലം​​​​​ബിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ, ത​​​​​റ​​​​​യോ​​​​​ടു​​​​​ക​​​​​ളു​​​​​ടെ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് നി​​​​​ര​​​​​ന്ത​​​​​രം അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രു​​​​​ന്ന​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം.

നി​​​​​ർ​​​​​മാ​​​​​ണ സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ളു​​​​​ടെ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും വി​​​​​ശാ​​​​​ല​​​​​മാ​​​​​യ കോ​​​​​മ്പൗ​​​​​ണ്ടു​​​​​ക​​​​​ൾ പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഉ​​​​​യ​​​​​ർ​​​​​ന്ന ചെ​​​​​ല​​​​​വും തു​​​​​ക വ​​​​​ർ​​​​​ധി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​യി.

കേ​​​​​ന്ദ്ര​​​മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ 72 മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് ക​​​​​ഴി​​​​​ഞ്ഞ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ർ​​​​​ഷം ഒ​​​​​രു മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​ക്കാ​​​​​യി ശ​​​​​രാ​​​​​ശ​​​​​രി 1.2 കോ​​​​​ടി രൂ​​​​​പ​​​​​യോ​​​​​ളം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ മ​​​​​ന്ത്രി​​​​​മാ​​​​​ര​​​​​ല്ലാ​​​​​ത്ത എം​​​​​പി​​​​​മാ​​​​​രു​​​​​ടെ​​​​​യോ മ​​​​​റ്റ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യോ വ​​​​​സ​​​​​തി​​​​​ക​​​​​ളു​​​​​ടെ ചെ​​​​​ല​​​​​വുവി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല.

ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യു​​​​ടെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ല്‍ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ള്ള ബ്രി​​​​ട്ടീ​​​​ഷ് ആ​​​​ര്‍​ക്കി​​​​ടെ​​​ക്‌​​​ട് എ​​​​ഡ്വി​​​​ന്‍ ലു​​​​ട്ട്യ​​​​ന്‍​സും ബ്രി​​​​ട്ടീ​​​​ഷ് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ലെ ആ​​​​ര്‍​ക്കി​​​​ടെ​​​​ക്‌​​​ടു​​​​കളുമാ​​​​ണ് വാ​​​​സ്തു​​​​ഭം​​​​ഗി നി​​​​റ​​​​ഞ്ഞ ഈ ​​​​ബം​​​​ഗ്ലാ​​​​വു​​​​ക​​​​ള്‍ പ​​​​ണി​​​​തീ​​​​ര്‍​ത്ത​​​​ത്.

സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​രം ഈ ​​​​കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ മു​​​​തി​​​​ര്‍​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഇ​​​​പ്പോ​​​​ള്‍ മ​​​​ന്ത്രി​​​​മാ​​​​രെ കൂ​​​​ടാ​​​​തെ പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ള്‍, മു​​​​തി​​​​ര്‍​ന്ന ജ​​​​ഡ്ജി​​​​മാ​​​​ര്‍, ഉ​​​​ന്ന​​​​ത സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​ക​​​​ളാ​​​​ണ് ഈ ​​​​ബം​​​​ഗ്ലാ​​​​വു​​​​ക​​​​ള്‍. ഈ ​​​​വ​​​​സ​​​​തി​​​​ക​​​​ള്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന​ പ്ര​​​ദേ​​​ശ​​​ത്തെ ല്യൂ​​​​ട്ട​​​​ന്‍​സ് ബം​​​​ഗ്ലാ​​​​വ് സോ​​​​ണ്‍ എ​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up