Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Record Voter

America

ഹാ​രി​സ് കൗ​ണ്ടി​യി​ൽ മു​ൻ​കൂ​ർ വോ​ട്ടിംഗിൽ റെ​ക്കോ​ർ​ഡ് ജ​ന​പ​ങ്കാ​ളി​ത്തം; സെ​ന​റ്റ് പോ​രാ​ട്ടം ക​ന​ക്കു​ന്നു

ഹൂ​സ്റ്റ​ൺ : ഹാ​രി​സ് കൗ​ണ്ടി​യി​ൽ മു​ൻ​കൂ​ർ വോട്ടിംഗിൽ റെ​ക്കോ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച് ജ​ന​പ​ങ്കാ​ളി​ത്തം. ​തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് മു​ന്നേ ത​ന്നെ ഇ​വി​ടെ കു​റ​ഞ്ഞ​ത് 3,62,534 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഇ​ത് ഏ​ക​ദേ​ശം 1,99,000 ആ​ണ്.

ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ത​ലാ​റി​ക്കോ​യും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി കെ​ൻ പാ​ക്സ്റ്റ​നും ത​മ്മി​ലു​ള്ള സെ​ന​റ്റ് പോ​രാ​ട്ട​മാ​ണ് വോ​ട്ട​ർ​മാ​രെ പെ​ട്ടെ​ന്ന് ത​ന്നെ പോ​ളിംഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മെ​ന്ന് റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ​മാ​ർ വി​ല​യി​രു​ത്തു​ന്നു.

നി​ല​വി​ൽ ഡെ​മോ​ക്ര​റ്റു​ക​ളാ​ണ് കൂ​ടു​ത​ൽ മു​ൻ​കൂ​ർ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും, ഇ​ത് തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ന്തി​മ സൂ​ച​ന​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ​സ്വ​ത​ന്ത്ര വോ​ട്ട​ർ​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ നീ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ​രെ കാ​ത്തി​രി​ക്ക​രു​തെ​ന്നും മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ണ്ട്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഹാ​രി​സ് കൗ​ണ്ടി​യി​ൽ 75 പോ​ളിംഗ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up