Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RecordIPO

റി​ക്കാ​ർ​ഡ് ഐ​പി​ഒ​യ്ക്ക് ജി​യോ പ്ലാ​റ്റ്ഫോം​സ്

മും​ബൈ: ഇ​ന്ത്യ​ൻ പ്രാ​ഥ​മി​ക ഓ​ഹ​രി വി​പ​ണി​യി​ൽ ച​രി​ത്രം കു​റി​ക്കാ​ൻ ശ​ത​കോ​ടീ​ശ്വ​ര വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഡി​ജി​റ്റ​ൽ-​ടെ​ലി​കോം വി​ഭാ​ഗ​മാ​യ ജി​യോ പ്ലാ​റ്റ്ഫോം​സ് ലി​മി​റ്റ​ഡ് ത​യാ​റെ​ടു​ക്കു​ന്നു.

ജി​യോ​യു​ടെ 21 മു​ത​ൽ 23 വരെയുള്ള പ്രാ​രം​ഭ പൊ​തു​ഓ​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി 1,065-1,119 രൂ​പ നി​ര​ക്കി​ൽ പ്രൈ​സ് ബാ​ൻ​ഡ് നി​ശ്ച​യി​ച്ചു.

ഉ​യ​ർ​ന്ന പ്രൈ​സ് ബാ​ൻ​ഡി​ൽ 30,213 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് റി​ല​യ​ൻ​സ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ഐ​പി​ഒ വ​ഴി ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം 10.3 ല​ക്ഷം കോ​ടി രൂ​പയായി (ഏ​ക​ദേ​ശം 108 ബി​ല്യ​ണ്‍ ഡോ​ള​ർ) ഉയരുമെന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, 2024ൽ ​ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ സ്ഥാ​പി​ച്ച 27,859 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വി​പ​ണി സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഐ​പി​ഒ ആ​യി ഇ​ത് മാ​റും. ആ​ങ്ക​ർ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള ബി​ഡ്ഡിം​ഗ് 19-ന് ​ന​ട​ക്കും. 28-ന് ​ഓ​ഹ​രി​ക​ൾ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ഖ​വി​ല 10 രൂ​പ​യു​ള്ള 27 കോ​ടി പു​തി​യ ഇ​ക്വി​റ്റി ഓ​ഹ​രി​ക​ളാ​ണ് ജി​യോ പ​ബ്ലി​ക് ഇ​ഷ്യൂ​വി​ലൂ​ടെ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

നി​ല​വി​ലു​ള്ള ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ ഓ​ഫ​ർ ഫോ​ർ സെ​യി​ൽ ഇ​ല്ലാ​തെ പൂ​ർ​ണ​മാ​യും പു​തി​യ ഓ​ഹ​രി​ക​ൾ മാ​ത്ര​മാ​ണ് ജി​യോ​യു​ടെ ഇ​ഷ്യു​വി​ൽ ഉ​ൾ​പ്പെടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​മാ​ഹ​രി​ക്കു​ന്ന മു​ഴു​വ​ൻ പ​ണ​വും ക​ന്പ​നി​യു​ടെ ബി​സി​ന​സ് വി​ക​സ​ന​ത്തി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്ന ’ഫ്ര​ഷ് ഇ​ഷ്യൂ’ ആ​യാ​ണ് ജി​യോ ഐ​പി​ഒ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഹ​രി​യൊ​ന്നി​ന് 54 രൂ​പ​യു​ടെ ഇ​ള​വ് ന​ൽ​കു​ന്നു​ണ്ട്. ജി​യോ ജീ​വ​ന​ക്കാ​ർ​ക്കാ​യി 500 കോ​ടി രൂ​പ​യുടെയും റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി 2,500 കോ​ടി രൂ​പ​യു​ടെയും ഷെ​യ​ർ​ഹോ​ൾ​ഡ​ർ ക്വോ​ട്ട​ മാ​റ്റി​വച്ചി​ട്ടു​ണ്ട്.

സ​മാ​ഹ​രി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യും ജി​യോ പ്ലാ​റ്റ്ഫോം​സി​നാ​ണ് ല​ഭി​ക്കു​ക. ഇ​തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന തു​ക​യി​ൽ 27,500 കോ​ടി രൂ​പ വ​രെ ജി​യോ​യു​ടെ പ്ര​ധാ​ന ഉ​പ​ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ ബാ​ങ്ക് ക​ട​ബാ​ധ്യ​ത​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നോ മു​ൻ​കൂ​ട്ടി തീ​ർ​പ്പാ​ക്കു​ന്ന​തി​നോ ആ​ണ് നീ​ക്കി​വ​യ്ക്കു​ന്ന​ത്. ബാ​ക്കി തു​ക പൊ​തു കോ​ർ​പ​റേ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും.

Latest News

Corehub Up