Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red-headed

സ​ര്‍​വേ: വ​യ​നാ​ട്ടി​ല്‍ 65 ചു​ട്ടി, കാ​തി​ല ക​ഴു​ക​ന്‍​മാ​രു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ചു​ട്ടി, കാ​തി​ല ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട 65 ക​ഴു​ക​ന്‍​മാ​ര്‍. വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ്, വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ ഇ​ന്ത്യ, ക​ല്‍​പ്പ​റ്റ ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ദ്വി​ദി​ന സ​ര്‍​വേ​യി​ലാ​ണ് ഇ​ത്ര​യും ക​ഴു​ക​ന്‍​മാ​രു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ ക​ഴു​ക​ന്‍​മാ​രു​ടെ ഏ​ക ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് വ​യ​നാ​ട്. സ​ര്‍​വേ​യി​ല്‍ 54 ചു​ട്ടി​ക​ഴു​ക​ന്‍​മാ​രെ​യും 11 കാ​തി​ല ക​ഴു​ക​ന്‍​മാ​രെ​യു​മാ​ണ് കാ​ണാ​നാ​യ​തെ​ന്ന് ഹ്യും ​സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ എ​ട​ക്കൊ​മ്പം, ന​ല്ല​ത​ണ്ണി (ബ​ത്തേ​രി റേ​ഞ്ച്), കാ​ക്ക​പ്പാ​ടം, മ​ര​ത​കം(​മു​ത്ത​ങ്ങ റേ​ഞ്ച്), ദൊ​ഡ്ഡ​ക്കു​ല​ശി(​കു​റി​ച്യാ​ട് റേ​ഞ്ച്), പു​ഞ്ച​വ​യ​ല്‍, അ​യ്യ​പ്പ​ന്‍​പാ​റ(​തോ​ല്‍​പ്പെ​ട്ടി റേ​ഞ്ച്) എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഏ​ഴ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​ര്‍​വേ ന​ട​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 42 പ​ക്ഷി നി​രീ​ക്ഷ​ക​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും വ​ന്യ​ജീ​വി സ്‌​നേ​ഹി​ക​ളും സ​ര്‍​വേ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഇ​വ​രെ ഒ​മ്പ​ത് സം​ഘ​ങ്ങ​ളാ​ക്കി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ച് ഒ​രേ​സ​മ​യ​ത്താ​യി​രു​ന്നു നി​രീ​ക്ഷ​ണം. സ​ങ്കേ​ത​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴു​ക​ന്‍​മാ​ര്‍ ആ​കാ​ശ​ത്ത് ഉ​യ​ര്‍​ന്നു​പ​റ​ക്കു​ന്ന​തും ചു​റ്റി​പ്പ​റ​ക്കു​ന്ന​തും എ​ളു​പ്പ​ത്തി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന തു​റ​ന്ന കാ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍​ക്കാ​ണു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യ​ത്.

സ​ര്‍​വേ​യി​ല്‍ ക​ഴു​ക​ന്മാ​രു​ടെ ഇ​നം, എ​ണ്ണം, നി​രീ​ക്ഷി​ച്ച സ്ഥ​ലം, സ​മ​യം, പ​റ​ക്ക​ലി​ന്‍റെ ദി​ശ, പെ​രു​മാ​റ്റ സ​വി​ശേ​ഷ​ത​ക​ള്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 108 നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ 243 ക​ഴു​ക​ന്‍​മാ​രെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴു​ക​ന്‍ വി​ശാ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പ​ക്ഷി​യാ​യ​തി​നാ​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രേ​പ​ക്ഷി​യെ ഒ​ന്നി​ല​ധി​കം ത​വ​ണ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് പ​രി​ഗ​ണി​ച്ച് നി​രീ​ക്ഷ​ണ സ​മ​യം, നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള ദൂ​രം, പ​റ​ക്ക​ലി​ന്‍റെ ദി​ശ, സ​ഞ്ചാ​ര​രീ​തി തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് സ​ര്‍​വേ കാ​ല​യ​ള​വി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ചു​ട്ടി, കാ​തി​ല ക​ഴു​ക​ന്‍​മാ​രു​ടെ എ​ണ്ണം 65 ആ​യി ക​ണ​ക്കാ​ക്കി​യ​ത്.

വി​ശാ​ല​മാ​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും വ​ലി​യ സ​സ്ത​നി​ക​ളു​ടെ ജ​ഡ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഭ​ക്ഷ്യ​ല​ഭ്യ​ത​യും ക​ഴു​ക​ന്‍​മാ​ര്‍​ക്ക് യോ​ഗ്യ​യ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ മാ​റ്റു​ന്ന​താ​ണെ​ന്നു വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. 

Latest News

Corehub Up