Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RedCross

റെ​ഡ്ക്രോ​സ് പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു; പു​റം​ലോ​ക​വു​മാ​യി ആ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ ചി

ന​​​​യ്പി​​​​ഡോ: ത‌​​​​ട​​​​വി​​​​ൽ‌​​​​ക്ക​​​​ഴി​​​​യു​​​​ന്ന മ്യാ​​​​ന്മ​​​​ർ നേ​​​​താ​​​​വ് ഓം​​​​ഗ് സാ​​​​ൻ സൂ​​​​ ചി​​​​ക്ക് നീ​​​​ണ്ട അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പു​​​​റം​​​​ലോ​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ടം.

റെ​​​​ഡ്ക്രോ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മി​​​​റ്റി (ഐ​​​​സി​​​​ആ​​​​ർ​​​​സി) പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ത‌​​​​ട​​​​വി​​​​ലാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ആ​​​​ളു​​​​ക​​​​ളെ കാ​​​​ണാ​​​​ൻ സൂ​​​​ ചി​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

2021ൽ ​​​​സൂ​​​​ചി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ​​​​ട്ടാ​​​​ളം ഇ​​​​വ​​​​രെ ത​​​​ട​​​​വി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 33 വ​​​​ർ​​​​ഷം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് ഇ​​​​ത് വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലാ​​​​ക്കി ചു​​​​രു​​​​ക്കി. സൂ​​​​ ചി ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​വ​​​​തി​​​​യാ​​​​ണെ​​​​ന്നും സൈ​​​​ന്യം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും തെ​​​​ളി​​​​വു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല.

എ​​ൺ​​പ​​ത്തി​​യൊ​​ന്നു​​കാ​​​​രി​​​​യാ​​​​യ സൂ​​​​ ചി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​യു​​​​യ​​​​ർ​​​​ത്തി മ​​​​ക​​​​ൻ കിം ​​​​അ​​​​രി​​​​സ് ന​​​​ട​​​​ത്തി​​​​യ കാം​​പ​​​​യി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യാ​​​​ണ് രാ​​​​ജ്യാ​​​​ന്ത​​​​ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്ക് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. ഐ​​​​സി​​​​ആ​​​​ർ​​​​സി പ്ര​​​​തി​​​​നി​​​​ധി ആ​​​​ർ​​​​നോ​​​​ഡ് ഡി ​​​​ബെ​​​​യ്ക്കി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് സൂ​​​​ ചി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

Latest News

Corehub Up