Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reddit

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; കോടതിയിൽ ചോദ്യംചെയ്ത് റെഡ്ഡിറ്റ്

കാ​​​ൻ​​​ബ​​​റ: ​​​പ​​​തി​​​നാ​​​റി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ച്ച ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​യ റെ​​​ഡ്ഡി​​​റ്റ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാവി​​​രു​​​ദ്ധ​​​മാണെന്നാ​​​രോ​​​പി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽസിൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടു കൗ​​​മാ​​​ര​​​ക്കാ​​​രും നി​​​രോ​​​ധ​​​ന​​ത്തി​​​നെ​​​തി​​​രേ ഹ​​​ർ​​​ജി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ പേ​​​ടി​​​ച്ച് നി​​​രോ​​​ധ​​​നം പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ലെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​നി​​​ക വെ​​​ൽ​​​സ് നേ​​​ര​​​ത്തേ​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ വ​​​ൻ​​​കി​​​ട ടെ​​​ക് ക​​​ന്പ​​​നി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തേ​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു നി​​​രോ​​​ധ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത്. റെ​​​ഡ്ഡി​​​റ്റി​​​നു പു​​​റ​​​മേ ഫേ​​​സ്ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം തു​​​ട​​​ങ്ങി​​​യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​റു വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ല.

കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു നി​​​രോ​​​ധ​​​ന​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും നി​​​രോ​​​ധ​​​ന​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ടെ​​​ക് ക​​​ന്പ​​​നി​​​ക​​​ൾ​​​ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മാ​​​തൃ​​​ക അ​​​നു​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Latest News

Corehub Up