Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refineries

ബ​ഹ്‌​റൈ​നി​ലെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ജി​പി​ഐ​സി​യി​ലും ബാ​പ്‌​കോ​യി​ലും തീ​പി​ടു​ത്തം.

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ-​ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗ​ൾ​ഫ് പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (ജി​പി​ഐ​സി), ബാ​പ്‌​കോ എ​ന​ർ​ജീ​സ് എ​ന്നി​വ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ജി​പി​ഐ​സി​യു​ടെ പ്ര​വ​ർ​ത്ത​ന യൂ​ണി​റ്റു​ക​ളി​ലും ബാ​പ്‌​കോ​യു​ടെ ഒ​രു സ്റ്റോ​റേ​ജ് ടാ​ങ്കി​ലും തീ​പി​ടു​ത്ത​മു​ണ്ടാ​യി. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റു​ക​ളും അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളോ ജീ​വ​ഹാ​നി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ൽ പ്ലാ​ന്‍റു​ക​ളും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ആ​ക്ര​മ​ണം എ​ത്ര​ത്തോ​ളം ബാ​ധി​ച്ചു എ​ന്ന​റി​യാ​ൻ വി​ദ​ഗ്ധ സം​ഘം നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ക​മ്പ​നി​ക​ൾ വ്യ​ക്ത​മാ​ക്കി.

സി​വി​ൽ ഡി​ഫ​ൻ​സും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സം​യു​ക്ത​മാ​യി സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഇ​ത്ത​ര​മൊ​രു നീ​ക്കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up