Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regains

നേ​ട്ടം തി​രി​ച്ചു​പി​ടി​ച്ച് വി​പ​ണി

മും​​ബൈ: സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി മു​​ന്നേ​​റ്റ​​ത്തോ​​ടെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ നി​​ല​​നി​​ർ​​ത്തി​​യ​​തും ഇ​​ന്ത്യ ഓ​​ഹ​​രി​​ക​​ൾ വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ക​​രു​​ടെ വാ​​ങ്ങ​​ലു​​മാ​​ണ് നി​​ക്ഷേ​​പ​​രെ സ്വാ​​ധീ​​നി​​ച്ച​​ത്.

സെ​​ൻ​​സെ​​ക്സ് 900 പോ​​യി​​ന്‍റു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന് 74,151ലും ​​നി​​ഫ്റ്റി 238 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ 22,936ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ലും നേ​​ട്ടം പ്ര​​ക​​ട​​മാ​​യി.

നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്താ​​യി ഉ​​യ​​ർ​​ന്നു. വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ച്ച ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ത്തി​​ച്ചു. ഇ​​തോ​​ടെ ആ​​കെ വി​​പ​​ണി​​മൂ​​ല്യം 477 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലെ​​ത്തി.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി, നി​​ഫ്റ്റി പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക്, നി​​ഫ്റ്റി റി​​യ​​ൽ​​റ്റി എ​​ന്നി​​വ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. നി​​ഫ്റ്റി ഐ​​ടി, മീ​​ഡി​​യ, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​യ​​ർ​​ന്നു. നി​​ഫ്റ്റി ഓ​​ട്ടോ ചു​​വ​​പ്പി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2196 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 1387 എ​​ണ്ണം ന​​ഷ്ട​​ത്തി​​ലാ​​യി. 110 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

1. പ​​ലി​​ശ​​യി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ്: ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പം തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ലും യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ​​നി​​ര​​ക്ക് 3.9 ശ​​ത​​മാ​​ന​​മാ​​യി നി​​ല​​നി​​ർ​​ത്തി.

2. എ​​ൽ​​ടി​​സി​​ജി നി​​കു​​തി കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ: ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി​​യെ​​ക്കു​​റി​​ച്ചും (എ​​ൽ​​ടി​​സി​​ജി) സെ​​ക്യൂ​​രി​​റ്റീ​​സ് ട്രാ​​ൻ​​സാക്‌ഷ​​ൻ ടാ​​ക്സി​​നെ​​ക്കു​​റി​​ച്ചും (എ​​സ്ടി​​ടി) ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്നുവ​​രി​​ക​​യാ​​ണെ​​ന്ന് ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ അ​​ടു​​ത്തി​​ടെ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യേ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

3. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ വാ​​ങ്ങ​​ൽ: വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ബു​​ധ​​നാ​​ഴ്ച ഏ​​ക​​ദേ​​ശം 872 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ഇ​​തി​​ലൂ​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ഇ​​വ​​ർ വാ​​ങ്ങ​​ലു​​കാ​​രാ​​യെ​​ത്തി. എ​​ന്നാ​​ൽ, ഈ ​​മാ​​സം ഇ​​തു​​വ​​രെ 3.74 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള ഓ​​ഹ​​രി​​ക​​ൾ ഇ​​വ​​ർ വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up