Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RegionalParties

ഗു​ജ​റാ​ത്തി​ലെ ആ​റു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്കു സം​ഭാ​വ​ന ലഭിച്ചത് 1700 കോ​ടി!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​ജ​​​​റാ​​​​ത്തി​​​ലെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്ത ആ​​​​റ് പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 2023-24 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം 1700.78 കോ​​​​ടി രൂ​​​​പ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ചെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്.

ബി​​​​ജെ​​​​പി ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ദേ​​​​ശീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ്, സി​​​​പി​​​​എം, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി, ബ​​​​ഹു​​​​ജ​​​​ൻ സ​​​​മാ​​​​ജ് പാ​​​​ർ​​​​ട്ടി, നാ​​​​ഷ​​​​ണ​​​​ൽ പീ​​​​പ്പി​​​​ൾ​​​​സ് പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഒ​​​​രു​​​​മി​​​​ച്ച് 2023-24 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 1480.43 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണ് അം​​​​ഗീ​​​​കാ​​​ര​​​മി​​​ല്ലാ​​​​ത്ത ആ​​​​റ് പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഇ​​​​വ​​​​രേക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2024ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​വ​​​​ർ നി​​​​ർ​​​​ത്തി​​​​യ​​​​ത് 15 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണെ​​​​ന്നും പ​​​​ല പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സു​​​​ക​​​​ളും പൂ​​​​ട്ടി​​​​ക്കി​​​​ട​​​​ന്ന് പേ​​​​പ്പ​​​​റു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു പ്ര​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബി​​​​ബി​​​​സി ഹി​​​​ന്ദി ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ആ​​​​റു പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന ല​​​ഭി​​​ച്ച ആം ​​​​ജ​​​​ൻ​​​​മ​​​​ത് പാ​​​​ർ​​​​ട്ടി​​​​ക്ക് 2023-24 വ​​​​ർ​​​​ഷം 620.24 കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​വ​​​​ർ 2024 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നി​​​​ർ​​​​ത്തി​​​​യ​​​​ത് ഒ​​​​രേ​​​​യൊ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ മാ​​​​ത്ര​​​​മാ​​​​ണ്.

അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി മാ​​​​ത്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ പ​​​​ത്ത് അ​​​​ജ്ഞാ​​​​ത പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 2019-20നും 2023-24​​​​നും ഇ​​​​ട​​​​യി​​​​ൽ 4300 കോ​​​​ടി രൂ​​​​പ സം​​​​ഭാ​​​​വ​​​​ന ല​​​​ഭി​​​​ച്ച​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഹി​​​​ന്ദി ദി​​​​ന​​​​പ​​​​ത്ര​​​​മാ​​​​യ ദൈ​​​​നി​​​​ക് ഭാ​​​​സ്‌​​​​ക​​​​റും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up