Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RegistersCase

വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ​ ലൈം​ഗി​കാ​തി​ക്ര​മം: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ​ കേസെടുത്തു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മൂ​​​​ന്ന് വ​​​​നി​​​​താ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​ നേ​​​രേ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്തു.

ക​​​ഴി​​​ഞ്ഞ മൂ​​​​ന്നി​​​​നു ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. മാ​​​​ധ്യ​​​​മ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ക​​​​മ്മി​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.​ പ​​​​രാ​​​​തി​​​​യി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ച് ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.​സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഡ​​​​ൽ​​​​ഹി ജി​​​​ല്ലാ പൊ​​​​ലി​​​​സി​​​​നു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​സ് ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up