Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registration For The

Europe

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള രജിസ്ട്രേഷൻ ആരംഭിച്ചു

റെ​യ്‌​ലി: കേ​ര​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക​യും, യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് വ​ലി​യൊ​രു വേ​ദി​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന യു​ക്മ ക​ലാ​മേ​ള മാ​മാ​ങ്ക​ത്തി​ന് ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ൺ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

‌ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് റെ​യ്‌​ലി​യി​ലെ സ്വൈ​ൻ പാ​ർ​ക്കു സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ള​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ​ആ​രം​ഭി​ക്കു​ക​യാ​ണ്. റീ​ജ​ണ​ലി​ലെ വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​ജ​ണ​ലു​ക​ളി​ൽ ഒ​ന്നാ​യ ഈ​സ്റ്റ് ആം​ഗ്ലി​യ ക​ലോ​ത്സ​വ​ത്തെ യു​ക്മ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു നോ​ക്കു​ന്ന​ത്.

യു​കെ​യി​ൽ ജ​നി​ച്ചു​വ​ള​രു​ന്ന ന​മ്മു​ടെ പു​തി​യ ത​ല​മു​റ​യ്ക്ക് മ​ല​യാ​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും ക​ല​യും പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം വേ​ദി​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, ക​ലാ​മേ​ള​യി​ലെ ഓ​രോ പ​ങ്കാ​ളി​ത്ത​വും ഒ​രു മ​ത്സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം മാ​ത്ര​മ​ല്ല; ന​മ്മു​ടെ സം​സ്കാ​ര​ത്തെ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന ഒ​രു ചെ​റി​യ ചു​വ​ടു​കൂ​ടി​യാ​ണ്.

യു​ക്മ ക​ലാ​മേ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ വി​ശാ​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ്. ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ യു​വ​ത​ല​മു​റ​യും മു​തി​ർ​ന്ന​വ​രും (സൂ​പ്പ​ർ സീ​നി​യ​ർ കാ​റ്റ​ഗ​റി വ​രെ) ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഈ ​വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്നു. ഒ​രു കു​ഞ്ഞി​ന്‍റെ ആ​ദ്യ​ത്തെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ മു​ത​ൽ, വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഒ​രാ​ളു​ടെ സം​ഗീ​താ​വി​ഷ്കാ​രം വ​രെ ഒ​രേ അ​ര​ങ്ങി​ൽ എ​ത്തു​മ്പോ​ൾ അ​ത് ത​ല​മു​റ​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യൊ​രു സാം​സ്കാ​രി​ക അ​നു​ഭ​വ​മാ​യി മാ​റു​ന്നു.

ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളോ​ടും ക​ലാ​പ്രേ​മി​ക​ളോ​ടും ക​ലാ​കാ​ര​ന്മാ​രോ​ടും ഈ ​ക​ലാ​മേ​ള​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് നാം ​കൈ​മാ​റേ​ണ്ട​ത് സ​മ്പാ​ദ്യ​വും സൗ​ക​ര്യ​ങ്ങ​ളും മാ​ത്ര​മ​ല്ല ന​മ്മു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും ക​ല​യും പാ​ര​മ്പ​ര്യ​വും കൂ​ടി​യാ​ണ് അ​തി​നു​ള്ള ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്ത​രം ക​ലാ​വേ​ദി​ക​ൾ എ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​വ​രു​ടെ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ക്കു​ന്നു. ക​ലാ​മേ​ള​യു​ടെ നി​യ​മാ​വ​ലി​യും മ​ത്സ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കും.

ഈ ​ക​ലാ​മേ​ള​യി​ലെ വി​ജ​യി​ക​ൾ ഈ​സ്റ്റ് ആം​ഗ്ലി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് ന​വം​ബ​ർ ഏഴിന് ​ഗ്ലോ​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കാ​നു​ള്ള അ​വ​സ​രം നേ​ടു​ക​യും ചെ​യ്യും.

ക​ലാ​മേ​ള ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: The Sweyne Park സ്കൂ​ൾ, Sir Walter Raleigh Dr, Rayleigh SS6 9BZ.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി

ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ: സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ 07795 977571, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്: ജോ​ബി​ൻ ജോ​ർ​ജ്: 07574 674480, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി: ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ 07862 273000, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം: ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ 07359 477189.

Latest News

Corehub Up