Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registration Of FIR

ഗ​ർ​ഭി​ണി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​ർ 12-ന് ​സു​പ്രീം കോ​ട​തി വ​ള​പ്പി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. 

ഒ​ക്ടോ​ബ​ർ 12-ന് ​തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ  'ഇ​ന്ത്യ' സ​ഖ്യം ഹ​ർ​ജി ന​ൽ​കാ​നാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് സം​ഭ​വം. 11 ആ​ഴ്ച​യി​ല​ധി​കം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ത​ന്നോ​ട് യാ​തൊ​രു പ​രി​ഗ​ണ​ന​യും കാ​ണി​ക്കാ​തെ രാ​ഹു​ൽ ഗാ​ന്ധി ബ​ല​മാ​യി ത​ള്ളി മാ​റ്റി​യെ​ന്നും, തു​ട​ർ​ന്ന് നി​ല​ത്തു​വീ​ണ് കൈ​ക​ൾ​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ർ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തും ഉ​ദ​ര​ത്തി​ലു​ള്ള കു​ഞ്ഞി​ന്‍റെ  സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും ക​ടു​ത്ത മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​താ​യി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ന്യൂ​ഡ​ൽ​ഹി ഡി​സി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പൊ​ലി​സ്  എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും, ഈ ​സം​ഭ​വ​ത്തെ കോ​ൺ​ഗ്ര​സ് രാ​ഷ്ടീ​യ പ്ര​ചാ​ര​ണ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​ർ​ജി​ക്കാ​രി കു​റ്റ​പ്പെ​ടു​ത്തു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക, സു​പ്രീം​കോ​ട​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും നി​രു​പാ​ധി​കം മാ​പ്പ് പ​റ​യു​ക, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.




Latest News

Corehub Up